സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

വിവിധത കാ അമൃത് മഹോത്സവ് - ദക്ഷിണേന്ത്യൻ പതിപ്പ് രാഷ്ട്രപതി ഭവനിൽ

മാർച്ച് 6 മുതൽ 9 വരെ രാവിലെ 10.00 മുതൽ രാത്രി 8.00 വരെ മഹോത്സവ് പൊതുജനങ്ങൾക്ക് സന്ദർശിക്കാം

Posted On: 05 MAR 2025 3:41PM by PIB Thiruvananthpuram
ന്യൂഡൽഹി, 2025 മാർച്ച് 05

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ തനതായ പാരമ്പര്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകം ആഘോഷിക്കുന്ന ഒരു വാർഷിക സാംസ്കാരിക ഉത്സവമാണ് "വിവിധത കാ അമൃത് മഹോത്സവ്" . ഈ വർഷത്തെ പരിപാടി 2025 മാർച്ച് 5 ന് രാഷ്ട്രപതിഭവനിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. മാർച്ച് 6 മുതൽ 9 വരെ രാവിലെ 10.00 മുതൽ രാത്രി 8.00 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. കഴിഞ്ഞ വർഷം വടക്കുകിഴക്കൻ ഇന്ത്യയെ കേന്ദ്രീകരിച്ചു നടന്ന ആദ്യ പതിപ്പിൽ 1.3 ലക്ഷം സന്ദർശകരും കരകൗശല വിദഗ്ധർക്ക് ₹1 കോടിയിലധികം വിൽപ്പനയും ലഭിച്ചു . ഈ വിജയത്തെത്തുടർന്ന്, രണ്ടാം പതിപ്പിൽ കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളും  ഉൾപ്പെടുന്നു. രാഷ്ട്രപതി ഭവനെ സാംസ്കാരിക വിനിമയത്തിനുള്ള ഒരു കേന്ദ്രമാക്കി മാറ്റുക, ഇന്ത്യയുടെ ഊർജ്ജസ്വലമായ പൈതൃകം പൗരന്മാരിലേക്ക് അടുപ്പിക്കുക എന്നിവയാണ്  ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങൾ.

ദക്ഷിണേന്ത്യൻ പതിപ്പിന്റെ പ്രധാന സവിശേഷതകൾ:

കാഞ്ചീവരം, കസവ് സാരികൾ, പോച്ചാംപള്ളി ഇക്കത്ത്, മൈസൂർ സിൽക്ക്, സങ്കീർണ്ണമായ പിച്ചള, തടി കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെ പരമ്പരാഗത കരകൗശല വസ്തുക്കളും കൈത്തറിയും പ്രദർശിപ്പിക്കുന്ന 500-ലധികം കരകൗശല വിദഗ്ധരും നെയ്ത്തുകാരും.

ദക്ഷിണേന്ത്യയുടെ സാംസ്കാരിക സത്തയെ ജീവസുറ്റതാക്കുന്ന നാടോടി, ക്ലാസിക്കൽ നൃത്ത-സംഗീത രൂപങ്ങൾ അവതരിപ്പിക്കുന്ന 400-ലധികം കലാകാരന്മാർ.

ബിസി ബേലെ ബാത്ത്, കേരള സദ്യ, ചെട്ടിനാട് സ്പെഷ്യൽ വിഭവങ്ങൾ , ആന്ധ്രയുടെ തീക്ഷ്ണമായ രുചികൾ തുടങ്ങിയ ദക്ഷിണേന്ത്യൻ രുചിക്കൂട്ടുകൾ ഉൾക്കൊള്ളുന്ന ആധികാരിക പാചകരീതികൾ.

യുവതലമുറയെ പ്രചോദിപ്പിക്കുന്നതിനായി സംവേദനാത്മക വർക്ക്‌ഷോപ്പുകൾ, കഥപറച്ചിൽ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയുള്ള യൂത്ത് എൻഗേജ്‌മെന്റ് സോൺ.

കേന്ദ്ര സാംസ്കാരിക മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, ഗോത്രകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, എന്നിവയോടൊപ്പം, ഇന്ത്യയുടെ വൈവിധ്യമാർന്ന പൈതൃകം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ച എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പിന്തുണയിലൂടെയാണ് ഈ ഉത്സവം സാധ്യമായത്.

പ്രവേശനക്ഷമതയും പൊതുജനപങ്കാളിത്തവും:

ഈ സാംസ്കാരിക ആഘോഷം എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്യവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി, ഒപ്പം  ഓരോ പൗരനും ദക്ഷിണേന്ത്യയുടെ പാരമ്പര്യങ്ങളുടെ സമ്പന്നത തടസ്സങ്ങളില്ലാതെ ആസ്വദിക്കാനുമായി,പൂർണമായും സൗജന്യ പ്രവേശനമാണ് നൽകിയിട്ടുള്ളത് .

ഈ പ്രദർശനോത്സവം  സന്ദർശിക്കാനും, കരകൗശല വിദഗ്ധരുമായി ഇടപഴകാനും, സാംസ്കാരിക പ്രകടനങ്ങൾ ആസ്വദിക്കാനും, ദക്ഷിണേന്ത്യയുടെ തനതായ പൈതൃകത്തിൽ മുഴുകാനും പൊതുജനങ്ങളെ ക്ഷണിക്കുന്നു. ഉത്സവത്തിലേക്കുള്ള സൗജന്യ ടിക്കറ്റ് https://visit.rashtrapatibhavan.gov.in/plan-visit/amrit-udyan/rE/mO വഴി ബുക്ക് ചെയ്യാം.

രാഷ്ട്രപതി ഭവനിലെ ഗേറ്റ് നമ്പർ 35 വഴിയാണ്  വേദിയിലേക്കുള്ള പ്രവേശനം.

കരകൗശല വിദഗ്ധരെയും കലാകാരന്മാരെയും ശാക്തീകരിക്കുന്നതിനൊപ്പം ജനങ്ങളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി വിവിധത കാ അമൃത് മഹോത്സവ് വർത്തിക്കുന്നു. ഈ മഹോത്സവം വെറുമൊരു ആഘോഷമല്ല, മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തിലെ ഏകത്വത്തിന്റെ പുനഃസ്ഥാപനം, സാംസ്കാരിക ബന്ധങ്ങളുടെ  ശക്തിപ്പെടുത്തൽ, നമ്മുടെ കൂട്ടായ പൈതൃകത്തിൽ അഭിമാനം വളർത്തൽ എന്നിവയും കൂടിയാണ് .

കലാരൂപങ്ങളുടെയും കരകൗശല രൂപങ്ങളുടെയും പട്ടിക ചുവടെ ചേർക്കുന്നു:-

കലാരൂപങ്ങളുടെ പട്ടിക

ആന്ധ്രാപ്രദേശ്
  • കുച്ചിപ്പുടി
  • ഡാപ്പുലു
  • തപ്പേടഗുള്ളു
  • ധിംസ
കർണാടക
  • വിരാഗേ
  • ദൊല്ലുകുന്നിത
  • കംസലെ
  • യക്ഷഗാനം
  • പൂജകുനിത
  • ലംബാനി കുനിത
  • മഹിളാ വീരഗാസെ
കേരളം
  • കഥകളി
  • മോഹിനിയാട്ടം
  • കളിയാട്ടം
ലക്ഷദ്വീപ്
  • പരിചകളി
  • ബന്ദിയ
തമിഴ്നാട്
  • തപ്പാട്ടം
  • ഭരതനാട്യം
  • ഒയിലാട്ടം
  • പെരിയമേളം
തെലങ്കാന
  • മാതുരി
  • ഗുസ്സാഡി
  • ഒഗ്ഗു ഡോലു
  • പെരിണി നാട്യം
കരകൗശല  രൂപങ്ങളുടെ  പട്ടിക
 
ആന്ധ്രാപ്രദേശ്
  • എടികൊപ്പക കളിപ്പാട്ടങ്ങൾ
  • കൊണ്ടപ്പള്ളി കളിപ്പാട്ടങ്ങൾ
തെലങ്കാന
  • ബഞ്ചാര എംബ്രോയ്ഡറി
  • ഡോക്ര കാസ്റ്റിംഗ്
  • കലംകാരി ബ്ലോക്ക് പ്രിൻ്റിംഗ്
  • സിൽവർ ഫിലിഗ്രി
  • സാരിയും സർദോസിയും
പുതുച്ചേരി
  • ബ്ലോക്ക്  പ്രിന്റിംഗ്
  • തേങ്ങാചിരട്ട  ക്രാഫ്റ്റ്
  • ടെറാക്കോട്ട
കർണാടക
  • ചെന്നപ്പട്ടണ കളിപ്പാട്ടങ്ങൾ
  • മൈസൂർ റോസ്വുഡ് കൊത്തുപണി
തമിഴ്നാട്
  • കോട്ട മൺപാത്ര നിർമ്മാണം
  • കല്ല് കൊത്തുപണി
  • തഞ്ചാവൂർ പെയിന്റിംഗ്

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: -

(Release ID: 2108520) Visitor Counter : 24