ഉപരാഷ്ട്രപതിയുടെ കാര്യാലയം
അജ്ഞത കൊണ്ട് , ചിലർ ആത്മീയതയെ അന്ധവിശ്വാസമായി മുദ്രകുത്തുന്നു - ഉപരാഷ്ട്രപതി
ഗൗഡിയ മിഷന്റെ സ്ഥാപകൻ ആചാര്യ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദിന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ അഭിസംബോധന ചെയ്തു.
प्रविष्टि तिथि:
28 FEB 2025 5:24PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 28 ഫെബ്രുവരി 2025
ചിലർ അജ്ഞത കൊണ്ട് ആത്മീയത പോലുള്ള നമ്മുടെ പവിത്ര ഘടകങ്ങളെ അന്ധവിശ്വാസമായി മുദ്രകുത്തുന്നതായി ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് പറഞ്ഞു. 'സനാതനം' എന്നത് ഉൾക്കൊള്ളലിനെ പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
"ചിലർ, അജ്ഞതയാലോ അല്ലെങ്കിൽ കാര്യങ്ങളെ അന്ധമായി പിന്തുടരുന്നതിനാലോ, നമ്മുടെ പവിത്ര ഘടകങ്ങളായ ആത്മീയതയെ അന്ധവിശ്വാസമെന്നു തെറ്റായി മുദ്രകുത്തുന്നു. "
“മതത്തെ ഇടുങ്ങിയതും യാഥാസ്ഥിതികവുമായ രീതിയിൽ കാണാൻ കഴിയില്ല. പരിമിതമായ അതിരുകൾക്കുള്ളിൽ മതത്തെ വിലയിരുത്താൻ കഴിയില്ല. മതത്തിന്റെ യഥാർത്ഥ അർത്ഥം നാം മനസ്സിലാക്കണം. അപ്പോൾ മാത്രമേ ഇന്ത്യയെ വീണ്ടും 'വിശ്വ ഗുരു' ആക്കാൻ നാമെല്ലാവരും ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട് എന്ന് നമുക്ക് മനസ്സിലാകൂ. ഇന്ത്യ 'വിശ്വ ഗുരു' ആകുന്നു എന്നതാണ് ലോകത്തിന് നൽകുന്ന ഏറ്റവും വലിയ ശുഭകരമായ സന്ദേശം”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗഡിയ മിഷന്റെ സ്ഥാപകനായ ആചാര്യ ശ്രീല ഭക്തി സിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദിന്റെ 150-ാം ജന്മവാർഷിക ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു: “നമ്മുടെ സംസ്കാരത്തിൽ, നാം ക്രൂരത, അധിനിവേശം, കിരാത പ്രവർത്തികൾ എന്നിവ സഹിച്ചിട്ടുണ്ട്. നമ്മുടെ മതസ്ഥലങ്ങളുടെയും സാംസ്കാരിക ചിഹ്നങ്ങളുടെയും മേൽ നിരവധി തരത്തിലുള്ള ക്രൂരത,അക്രമം, നശീകരണ പ്രവർത്തനങ്ങൾ ഉണ്ടായി".
“ദേശീയതയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലാത്ത ശ്യാമപ്രസാദ് മുഖർജിയുടെ നാടാണിത്. എത്ര വലിയ ത്യാഗമായിരുന്നു അത്! ദേശീയതയോട് പ്രതിജ്ഞാബദ്ധനായിരുന്ന ശ്യാമപ്രസാദ് മുഖർജിക്ക് ഉണ്ടായിരുന്ന ആശങ്കകൾ, ചിന്തകൾ, അദ്ദേഹം ഭരണഘടനയിൽ കണ്ട മുറിവ് എന്നിവ ഇന്ന് നമ്മുടെ ഭരണഘടനയിൽ ഇല്ലാത്ത ഭാഗ്യകരമായ സമയത്താണ് നാം ".
സംസ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിന്റെ സാംസ്കാരിക വശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശ്രീ ധൻഖർ ഊന്നിപ്പറഞ്ഞു.“ഇന്ന്, നമ്മുടെ കുട്ടികൾക്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ച് അവബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. ഈ ദിശയിൽ നിരവധി പരിപാടികൾ നടക്കുന്നുണ്ടെന്നത് ഒരു ശുഭ സൂചനയാണ്. എന്നാൽ ഏതൊരു രാജ്യത്തിനും ഏറ്റവും വലിയ അലങ്കാരമുണ്ടെങ്കിൽ അത് ആ രാജ്യത്തിന്റെ സമ്പത്തല്ല, മറിച്ച് അതിന്റെ സംസ്കാരമാണ്. സംസ്കാരം ഒരിക്കൽ തകർന്നാൽ, പിന്നെ അധഃപതനം തടയാൻ കഴിയില്ല. സംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും, അവയുടെ സംരക്ഷണം, നിലനിൽപ്പ്, സുരക്ഷ എന്നിവ ഇന്ത്യയെ നിർവചിക്കുന്നതിനാൽ നിർണായകമാണ്”.
ലോകത്തിന്റെ സാംസ്കാരിക കേന്ദ്രമായി ഇന്ത്യയെ വിശേഷിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു:“ഇന്ത്യ ലോകത്തിന്റെ സാംസ്കാരിക കേന്ദ്രമാണ്, കൊൽക്കത്ത സംസ്കാരത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ്! ലോകം ഇന്ന് നേരിടുന്ന വെല്ലുവിളികൾ ഭയപ്പെടുത്തുന്നതാണ്. അവ നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു….നാം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി നിലനിൽക്കുന്നത് മനുഷ്യരുടെ മനസ്സിലാണ്.” ഉപരാഷ്ട്രപതി പറഞ്ഞു.
******************
(रिलीज़ आईडी: 2107134)
आगंतुक पटल : 31