വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സഹകരണം ശക്തിപ്പെടുത്തൽ: വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി അന്നപൂർണ ദേവി, സമത്വം, തയ്യാറെടുപ്പ്, പ്രതിസന്ധി പരിപാലനം എന്നിവയ്ക്കാനുള്ള യൂറോപ്യൻ കമ്മീഷണർ Ms ഹഡ്ജ ലഹ്ബീബുമായി കൂടിക്കാഴ്ച നടത്തി

Posted On: 27 FEB 2025 10:03PM by PIB Thiruvananthpuram
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി ഇന്ന് ന്യൂഡൽഹിയിലെ ശാസ്ത്രി ഭവനിൽ സമത്വം, തയ്യാറെടുപ്പ്, പ്രതിസന്ധി പരിപാലനം എന്നിവയ്ക്കാനുള്ള യൂറോപ്യൻ കമ്മീഷണർ Ms ഹഡ്ജ ലഹ്ബീബുമായി കൂടിക്കാഴ്ച നടത്തി.26 മന്ത്രിമാർ ഉൾപ്പെടുന്ന കോളേജ് ഓഫ് കമ്മീഷണർമാരോടൊപ്പം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് Ms ഉർസുല വോൺ ഡെർ ലെയ്‌നിന്റെ 2025 ഫെബ്രുവരി 27, 28 ദിവസങ്ങളിലെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായിരുന്നു ഈ യോഗം.

സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം എന്നീ മേഖലകളിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കേന്ദ്ര മന്ത്രി ശ്രീമതി അന്നപൂർണ ദേവിയും കമ്മീഷണർ Ms ഹഡ്ജ ലഹ്ബീബും ചർച്ച ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്ന സമഗ്ര നയങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ച് ഉറപ്പിച്ചു.

മിഷൻ ശക്തി, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സാമ്പത്തിക, ഡിജിറ്റൽ ഉൾപ്പെടുത്തൽ, സംരംഭകത്വം, തീരുമാനമെടുക്കലിലും നേതൃത്വപരമായ ചുമതലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കൽ  ലക്ഷ്യമിട്ടുള്ള  വിവിധ പദ്ധതികൾ ഉൾപ്പെടെ കേന്ദ്രഗവൺമെന്റിന്റെ പ്രധാന സംരംഭങ്ങൾ ശ്രീമതി അന്നപൂർണ ദേവി എടുത്തുപറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന സുരക്ഷിതവും സമഗ്രവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീ ശാക്തീകരണത്തിൽ ഇന്ത്യയുടെ പുരോഗതിയെ Ms ഹഡ്ജ ലഹ്ബീബ് പ്രശംസിക്കുകയും ഈ മേഖലയിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു. സ്ത്രീ ശാക്തീകരണവും പ്രതിസന്ധികൾ നേരിടലുമായി ബന്ധപ്പെട്ട ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം അവർ പ്രത്യേകം പരാമർശിച്ചു.

സ്ത്രീ ശാക്തീകരണത്തിനായുള്ള നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള സഹകരണ ശ്രമങ്ങളിലും ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ കൂടിക്കാഴ്ചയെ അടയാളപ്പെടുത്തിയത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യ, സ്ത്രീകൾ നയിക്കുന്ന വികസനം എന്ന കാഴ്ചപ്പാടോടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി മുന്നേറുകയാണെന്ന് കേന്ദ്ര മന്ത്രി ശ്രീമതി അന്നപൂർണ ദേവി വ്യക്തമാക്കി
 
SKY
 
***********************

(Release ID: 2106808) Visitor Counter : 123