ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

നയത്തിൽ നിന്ന് പ്രായോഗികതയിലേക്ക്


ഹരിതഭാവിക്കായി ജൈവസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തല്‍

Posted On: 24 FEB 2025 4:39PM by PIB Thiruvananthpuram

ആമുഖം

പാരിസ്ഥിതിക സുസ്ഥിരതയും ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ജൈവസാങ്കേതികവിദ്യ  പരിവര്‍ത്തനാത്മക ശക്തിയായി ഉയര്‍ന്നുവരുന്നു. ജൈവോല്‍പ്പാദനം, ജൈവവിഭവങ്ങള്‍, ജൈവോർജം എന്നിവയിലെ അത്യാധുനിക നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഹരിത വളര്‍ച്ചയ്ക്കും സുസ്ഥിര ഭാവിക്കുമുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യ സജീവമായി മുന്നോട്ട് കൊണ്ടുപോവുകയാണ്. രാജ്യത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ജൈവാധിഷ്ഠിത സമ്പദ്ഘടനയെ  പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നയപരിഷ്‌കാരങ്ങളിലും ഗവേഷണ സംരംഭങ്ങളിലും ജൈവസാങ്കേതികവിദ്യാവകുപ്പ് (ഡിബിടി) മുന്‍പന്തിയിലാണ്.

ബയോടെക് മുന്നേറ്റങ്ങളെ നയിക്കുന്ന നയ പരിഷ്‌കരണങ്ങള്‍

പ്രധാന മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ജൈവസാങ്കേതികവിദ്യയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇന്ത്യാ ഗവണ്‍മെന്റ് നിരവധി സുപ്രധാന നയ പരിഷ്‌കരണങ്ങള്‍ അവതരിപ്പിച്ചു:

ബയോE3 (സമ്പദ്ഘടന, പരിസ്ഥിതി, തൊഴില്‍ എന്നിവയ്ക്കുള്ള ജൈവസാങ്കേതികവിദ്യ) നയം

2024 ഓഗസ്റ്റ് 24ന് അംഗീകരിച്ച ഈ നയം ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള ജൈവനിര്‍മ്മാണത്തില്‍ നൂതനാശയാധിഷ്ഠിത ഗവേഷണവും സംരംഭകത്വവും ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.

ബയോ E3യുടെ പ്രയോജനങ്ങള്‍

ഇന്ത്യയെ  ആഗോള ജൈവ നിര്‍മ്മാണ കേന്ദ്രമായി മാറ്റല്‍.

ദ്രുതഗതിയിലുള്ള ഹരിത വളര്‍ച്ചയുടെ പാതയിലേക്ക് ഇന്ത്യയെ നയിക്കല്‍.

സുസ്ഥിര സാങ്കേതികവിദ്യയിലേക്കുള്ള നൂതനാശയങ്ങള്‍ വേഗത്തിലാക്കൽ.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും സംരംഭകത്വത്തിന്റെ ആക്കം കൂട്ടുകയും ചെയ്യല്‍.

2047-ലെ ജൈവ സമ്പദ്ഘടന ലക്ഷ്യങ്ങളും ദേശീയ സാമ്പത്തിക ലക്ഷ്യങ്ങളും കൈവരിക്കല്‍.

ഇന്ത്യക്കായി ജൈവ-കാഴ്ചപ്പാട് സൃഷ്ടിക്കല്‍

'ബയോടെക്‌നോളജി റിസര്‍ച്ച് ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്' (ബയോ-റൈഡ്)

1500 കോടി രൂപ ബജറ്റ് വിഹിതത്തോടെ മുന്‍ ഡിബിടി സംരംഭങ്ങളെ ഒരൊറ്റ ചട്ടക്കൂടിലേക്ക് ഈ പദ്ധതി ഏകീകരിക്കുന്നു. ഗവേഷണം ത്വരിതപ്പെടുത്താനും ഉല്‍പ്പന്ന വികസനം മെച്ചപ്പെടുത്താനും അക്കാദമിക് ഗവേഷണവും വ്യാവസായിക ആപ്ലിക്കേഷനുകളും തമ്മിലുള്ള വിടവ് നികത്താനും ബയോ-റൈഡ് ലക്ഷ്യമിടുന്നു. ആരോഗ്യ സംരക്ഷണം, കൃഷി, പാരിസ്ഥിതിക സുസ്ഥിരത, സംശുദ്ധ ഊര്‍ജ്ജം തുടങ്ങിയ ദേശീയവും ആഗോളവുമായ വെല്ലുവിളികളെ നേരിടാന്‍ ജൈവ നൂതനാശയങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ദൗത്യത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

ഇന്ത്യയിലെ ആദ്യ ജൈവ നിര്‍മ്മാണ സ്ഥാപനം (BRIC-NABI)

ബ്രിക്-നാഷണല്‍ അഗ്രി-ഫുഡ് ബയോ മാനുഫാക്ചറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (BRIC-NABI) സ്ഥാപിച്ചത് ഇന്ത്യയുടെ കാര്‍ഷിക ജൈവ സാങ്കേതികവിദ്യയിലെ  സുപ്രധാന നാഴികക്കല്ലാണ്. ഗവേഷണത്തില്‍ നിന്ന് വാണിജ്യവല്‍ക്കരണത്തിലേക്കുള്ള യാത്ര സുഗമമാക്കാനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം സുഗമമാക്കാനും നൂതനമായ കാര്‍ഷിക-സാങ്കേതിക പരിഹാരങ്ങള്‍ വിപണിയില്‍ എത്തിക്കാനുമാണ് പുതുതായി സ്ഥാപിതമായ സ്ഥാപനം ലക്ഷ്യമിടുന്നത്.

i3c BRIC RCB പിഎച്ച്ഡി പദ്ധതി

2024 ല്‍ ആരംഭിച്ച ഈ പിഎച്ച്ഡി സംരംഭം സാമൂഹിക ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി പ്രശ്‌നപരിഹാര സമീപനത്തോടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്നു. ഡിബിടി ബ്രിക്  (iBRICs), ആര്‍സിബി, ഐസിജിഇബി എന്നീ സ്ഥാപനങ്ങള്‍ക്കിടയില്‍ മികച്ച അക്കാദമിക്, ഗവേഷണ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുകയും പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 2024 ജൂണില്‍ ആദ്യമായി അപേക്ഷ ക്ഷണിച്ചതോടെ ആദ്യ ബാച്ചില്‍ മൊത്തം 58 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു.

ബയോടെക്നോളജിയിലെ എമര്‍ജിംഗ് ഫ്രോണ്ടിയേഴ്സ് (EFB) പ്രോഗ്രാം

ജൈവസാങ്കേതികവിദ്യയുടെ ഉയര്‍ന്നുവരുന്ന മേഖലകളില്‍ നൂതന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഡിബിടിയുടെ എമര്‍ജിംഗ് ഫ്രോണ്ടിയേഴ്സ് ഇന്‍ ബയോടെക്നോളജി (ഇഎഫ്ബി) പ്രോഗ്രാം. അത്യാധുനിക ശാസ്ത്ര വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പുതിയ അറിവും സാങ്കേതികവിദ്യകളും സൃഷ്ടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു. 21 സംസ്ഥാനങ്ങളിലായി രാജ്യത്തുടനീളമുള്ള 73 സ്ഥാപനങ്ങളില്‍ 157 നൂതന പദ്ധതികള്‍ക്ക് ഇതുവരെ പിന്തുണ ലഭിച്ചിട്ടുണ്ട്.

ജൈവോര്‍ജ്ജം, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ പ്രധാന നേട്ടങ്ങള്‍

ജൈവ നൂതനാശയങ്ങളോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ജൈവ ഊര്‍ജം, ജൈവവിഭവങ്ങള്‍, പാരിസ്ഥിതിക പുനഃസ്ഥാപനം എന്നിവയില്‍ വ്യക്തമായ ഫലങ്ങള്‍ നല്‍കുന്നു:


ഉപസംഹാരം

ജൈവസാങ്കേതികവിദ്യയെ പാരിസ്ഥിതിക, ഊര്‍ജ സംരക്ഷണ ശ്രമങ്ങളുമായി സംയോജിപ്പിക്കുന്നത് സുസ്ഥിരമായ ഭാവിക്ക് വഴിയൊരുക്കുന്നു. പുരോഗമന നയ പരിഷ്‌കാരങ്ങളിലൂടെയും തന്ത്രപരമായ നിക്ഷേപങ്ങളിലൂടെയും ശ്രദ്ധേയമായ ഗവേഷണങ്ങളിലൂടെയും നിര്‍ണായകമായ പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ത്യ അതിന്റെ ജൈവ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയാണ്. ജൈവസാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നതിലും പാരിസ്ഥിതിക സന്തുലിതാവസ്ഥ പരിപോഷിപ്പിക്കുന്നതിലും ഭാവി തലമുറകള്‍ക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിലും അതിന് വലിയ സാധ്യതകളുണ്ട്.

അവലംബം

https://x.com/moesgoi/status/1827381922844065876/photo/2

https://x.com/PIB_India/status/1836354791506919516/photo/1

Bio E3 brochure: https://dbtindia.gov.in/publications

Annual Report 2022-23 https://nabi.res.in/cms?slug=annual-reports

പിഡിഎഫ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

-SK-


(Release ID: 2106245) Visitor Counter : 16


Read this release in: English , Urdu , Hindi , Gujarati