തൊഴില്‍, ഉദ്യോഗ മന്ത്രാലയം
അഖിലേന്ത്യാ കർഷക, ഗ്രാമീണ തൊഴിലാളികൾക്കുള്ള ദേശീയ ഉപഭോക്തൃ വില സൂചിക - ജനുവരി, 2025
Posted On:
24 FEB 2025 11:17AM by PIB Thiruvananthpuram
കർഷകത്തൊഴിലാളികളുടെയും (CPI-AL), ഗ്രാമീണ തൊഴിലാളികളുടെയും (CPI-RL) അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക-2025 (അടിസ്ഥാനം: 1986-87=100) ജനുവരി മാസത്തിൽ യഥാക്രമം 4 ഉം 3 ഉം പോയിന്റ് കുറഞ്ഞ് 1316 ഉം 1328 ഉം പോയിന്റിലെത്തി.
2025 ജനുവരി മാസത്തെ CPI-AL, CPI-RL എന്നിവയെ അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് യഥാക്രമം 4.61% ഉം 4.73% ഉം ആയി രേഖപ്പെടുത്തി. 2024 ജനുവരിയിൽ ഇത് 7.52% ഉം 7.37% ഉം ആയിരുന്നു. 2024 ഡിസംബറിലെ അനുബന്ധ കണക്കുകൾ CPI-AL- 5.01% ഉം CPI-RL- 5.05% ഉം ആയിരുന്നു.
അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (പൊതുവായതും ഗ്രൂപ്പ് തിരിച്ചുള്ളതും):
ഗ്രൂപ്പ്
|
കാർഷികത്തൊഴിലാളികൾ
|
ഗ്രാമീണ തൊഴിലാളികൾ
|
ഡിസംബർ 2024
|
ജനുവരി 2025
|
ഡിസംബർ 2024
|
ജനുവരി 2025
|
പൊതു സൂചിക
|
1320
|
1316
|
1331
|
1328
|
ഭക്ഷ്യ വസ്തുക്കൾ
|
1262
|
1255
|
1269
|
1261
|
മുറുക്കാൻ, വെറ്റില, മുതലായവ
|
2093
|
2103
|
2100
|
2111
|
ഇന്ധനവും വെളിച്ചവും
|
1382
|
1390
|
1372
|
1380
|
വസ്ത്രങ്ങൾ, കിടക്ക, പാദരക്ഷകൾ
|
1329
|
1332
|
1392
|
1396
|
പലവക
|
1376
|
1385
|
1377
|
1385
|
**********************
(Release ID: 2105730)
Visitor Counter : 13