പ്രധാനമന്ത്രിയുടെ ഓഫീസ്
സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷനിൽ നിന്ന് ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷനിലേക്കുള്ള നമോ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികളുമായും ട്രെയിൻ ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
प्रविष्टि तिथि:
05 JAN 2025 8:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി: അപ്പോൾ, നിങ്ങളും ഒരു കലാകാരൻ കൂടിയാണോ?
വിദ്യാർത്ഥി: സർ, ഇത് താങ്കളുടെ കവിതയാണ്.
പ്രധാനമന്ത്രി: ആഹാ, അപ്പോൾ നിങ്ങൾ എന്റെ കവിത ചൊല്ലുമോ?
വിദ്യാർത്ഥി: "अपने मन में एक लक्ष्य लिए, मंज़िल अपनी प्रत्यक्ष लिए
हम तोड़ रहे हैं जंजीरें, हम बदल रहे हैं तकदीरें
ये नवयुग है, ये नव भारत, हम खुद लिखेंगे अपनी तकदीर
हम बदल रहे हैं तस्वीर, खुद लिखेंगे अपनी तकदीर
हम निकल पड़े हैं प्रण करके, तन-मन अपना अर्पण करके
जिद है, जिद है एक सूर्य उगाना है, अम्बर से ऊँचा जाना है
एक भारत नया बनाना है, अम्बर से ऊँचा जाना है, एक भारत नया बनाना है।"
(ഒരു ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ട്, ലക്ഷ്യസ്ഥാനം മുന്നിൽ കണ്ടുകൊണ്ട്,
നമ്മൾ ചങ്ങലകൾ പൊട്ടിച്ചെറിയുന്നു, വിധികൾ മാറ്റുകയാണ്.
ഇതൊരു പുതിയ യുഗമാണ്, ഇതൊരു പുതിയ ഇന്ത്യയാണ്, നമ്മൾ നമ്മുടെ സ്വന്തം വിധി എഴുതും.
നമ്മൾ പ്രതിച്ഛായ മാറ്റുകയാണ്, നമ്മൾ നമ്മുടെ സ്വന്തം വിധി എഴുതും.
നമ്മുടെ ശരീരവും മനസ്സും സമർപ്പിച്ചുകൊണ്ട് ഒരു പ്രതിജ്ഞയോടെയാണ് നമ്മൾ പുറപ്പെട്ടിരിക്കുന്നത്.
ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു, ഒരു പുതിയ തുടക്കം കുറിക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു,
എനിക്ക് ആകാശത്തേക്കാൾ ഉയരത്തിൽ പോകണം.
നമ്മൾ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കണം,
നമ്മൾ ആകാശത്തിന് മുകളിൽ ഉയരണം,
നമ്മൾ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കണം).
പ്രധാനമന്ത്രി: വാഹ്.
പ്രധാനമന്ത്രി: നിങ്ങളുടെ പേരെന്താണ്?
വിദ്യാർത്ഥി: (വ്യക്തമല്ല.)
പ്രധാനമന്ത്രി: കൊള്ളാം! അപ്പോൾ, നിങ്ങളുടെ വീട് ലഭിച്ചോ? പുതിയ വീടിന്റെ കാര്യത്തിൽ പുരോഗതിയുണ്ടല്ലേ - നല്ല കാര്യം!
വിദ്യാർത്ഥി: (വ്യക്തമല്ല.)
പ്രധാനമന്ത്രി: വാഹ്, അത് വളരെ മികച്ചതാണ്.
പ്രധാനമന്ത്രി: യുപിഐ...
വിദ്യാർത്ഥി: അതെ, സർ. ഇന്ന്, താങ്കൾ കാരണമാണ് എല്ലാ വീടുകളിലും യുപിഐ ഉള്ളത്.
പ്രധാനമന്ത്രി: ഇത് നിങ്ങൾ സ്വയം നിർമ്മിച്ചതാണോ?
വിദ്യാർത്ഥി: അതെ.
പ്രധാനമന്ത്രി: നിങ്ങളുടെ പേരെന്താണ്?
വിദ്യാർത്ഥി: ആർണ ചൗഹാൻ.
പ്രധാനമന്ത്രി: അതെ.
വിദ്യാർത്ഥി: ഞാൻ താങ്കൾക്കായി ഒരു കവിത ചൊല്ലാൻ ആഗ്രഹിക്കുന്നു.
പ്രധാനമന്ത്രി: നിങ്ങൾ ഒരു കവിത ചൊല്ലുന്നത് കേൾക്കാൻ ഞാനും ആഗ്രഹിക്കുന്നു. ദയവായി തുടരൂ.
വിദ്യാർത്ഥി:"नरेन्द्र मोदी एक नाम है, जो मीत का नई उड़ान है,
आप लगे हो देश को उड़ाने के लिए, हम भी आपके साथ हैं देश को बढ़ाने के लिए।"
(നരേന്ദ്ര മോദി എന്നത് ഒരു പേരാണ്, എന്റെ സുഹൃത്തിന് ഒരു പുതിയ ചക്രവാളം.
രാജ്യത്തെ ഉയർത്താൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ,
അതിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാൻ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു).
പ്രധാനമന്ത്രി: നന്നായി ചെയ്തു.
പ്രധാനമന്ത്രി: നിങ്ങളെല്ലാവരും പരിശീലനം പൂർത്തിയാക്കിയോ?
മെട്രോ ലോക്കോ പൈലറ്റ്: അതെ, സർ.
പ്രധാനമന്ത്രി: നിങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ടോ?
മെട്രോ ലോക്കോ പൈലറ്റ്: ഉണ്ട്, സർ.
പ്രധാനമന്ത്രി: ഈ ജോലിയിൽ നിങ്ങൾ സംതൃപ്തനാണോ?
മെട്രോ ലോക്കോ പൈലറ്റ്: അതെ, സർ. സർ, ഞങ്ങൾ ഇന്ത്യയിലെ ആദ്യത്തെ (അവ്യക്തം)... ഞങ്ങൾ അതിൽ വളരെയധികം അഭിമാനിക്കുന്നു. ഞങ്ങൾക്ക് വളരെ സന്തോഷം തോന്നുന്നു, സർ.
പ്രധാനമന്ത്രി: നിങ്ങൾ എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്; സാധാരണ പരസ്പര സംഭാഷണത്തിന് സമയമില്ലായിരിക്കാം?
മെട്രോ ലോക്കോ പൈലറ്റ്: ഇല്ല, സർ, അങ്ങനെയുള്ള ഒന്നിനും ഞങ്ങൾക്ക് സമയമില്ല... (അവ്യക്തം) അങ്ങനെയൊന്നും സംഭവിക്കുന്നില്ല.
പ്രധാനമന്ത്രി: ഒന്നും സംഭവിക്കുന്നില്ലേ?
മെട്രോ ലോക്കോ പൈലറ്റ്: അതെ, സർ.
പ്രധാനമന്ത്രി: ശരി, നിങ്ങൾക്കെല്ലാവർക്കും ആശംസകൾ.
മെട്രോ ലോക്കോ പൈലറ്റ്: നന്ദി, സർ.
മെട്രോ ലോക്കോ പൈലറ്റ്: സർ, നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഞങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷമുണ്ട്.
ഡിസ്ക്ലയ്മർ: നമോ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികളുമായും ട്രെയിൻ ലോക്കോ പൈലറ്റുമാരുമായും പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ ഏകദേശ പരിഭാഷയാണിത്. യഥാർത്ഥ സംഭാഷണം ഹിന്ദിയിലായിരുന്നു.
-NK-
(रिलीज़ आईडी: 2102886)
आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada