റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
വർഷാന്ത അവലോകനം 2024: ഉപരിതല ഗതാഗത - ദേശീയപാത മന്ത്രാലയം
Posted On:
09 JAN 2025 5:51PM by PIB Thiruvananthpuram
ലോകത്തെ രണ്ടാമത്തെ നീളമേറിയ റോഡ് ശൃംഖലയുള്ള ഇന്ത്യയുടെ ദേശീയപാത ആകെ 1,46,195 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ഭാരത് മാല പരിയോജന ഉള്‍പ്പെടെ മുൻനിര പരിപാടികളിലൂടെ ദേശീയപാത ശൃംഖല വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ഭാരതസര്‍ക്കാര്‍ ഏറ്റെടുത്ത നിരവധി സംരംഭങ്ങളില്‍ സംയോജിത ദേശീയപാത വികസന പദ്ധതി (NHDP), വടക്കുകിഴക്കൻ മേഖലയ്ക്ക് ത്വരിതപ്പെടുത്തിയ പ്രത്യേക റോഡ് വികസന പരിപാടി (SARDP-NE), വിജയവാഡ-റാഞ്ചി റോഡിന്റെ വികസനമടക്കം ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിനുള്ള പ്രത്യേക പരിപാടി (LWE), ബാഹ്യ സഹായത്തോടെയുള്ള പദ്ധതികൾ (EAP) എന്നിവ ഉൾപ്പെടുന്നു.
ദേശീയപാതാ ശൃംഖല
- ദേശീയപാത (NH) ശൃംഖല 60% വളർച്ച കൈവരിച്ച് 2014-ലെ 91,287 കിലോമീറ്ററിൽ നിന്ന് നിലവിൽ 146,195 കിലോമീറ്ററായി ഉയർന്നു.
- ദേശീയ അതിവേഗ ഇടനാഴികളുടെ (HSC) നീളം 2014-ലെ 93 കിലോമീറ്ററിൽ നിന്ന് നിലവിൽ 2,474 കിലോമീറ്ററായി വർധിച്ചു.
- നാലുവരിയും അതിനു മുകളിലുമുള്ള ദേശീയ പാതകളുടെ (HSCകള്‍ ഒഴികെ) നീളം ഇരട്ടിയിലധികമായി 2014-ലെ 18,278 കിലോമീറ്ററിൽ നിന്ന് നിലവിൽ 45,947 കിലോമീറ്ററായി വികസിച്ചു.
- ചരക്കുനീക്ക-ഗതാഗത അനുബന്ധ ദേശീയപാത അടിസ്ഥാനസൗകര്യം
ബഹുതല ചരക്കുനീക്ക-ഗതാഗത പാർക്കുകൾ (എംഎംഎൽപി)
ഭാരത് മാല പരിയോജനയുടെ ഭാഗമായി ഏകദേശം 46,000 കോടി രൂപയുടെ നിക്ഷേപത്തോടെ 35 ബഹുതല ചരക്കുനീക്ക-ഗതാഗത പാർക്കുകളുടെ ശൃംഖല വികസിപ്പിക്കുന്ന പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ഏകദേശം 700 ദശലക്ഷം മെട്രിക് ടൺ ചരക്കുനീക്കം കൈകാര്യം ചെയ്യാനാവും. ഇതിൽ 15 മുൻഗണനാ മേഖലകളിലെ എംഎംഎൽപികൾ ഏകദേശം 22,000 കോടി രൂപയുടെ നിക്ഷേപത്തോടെ വികസിപ്പിക്കും.
തുറമുഖ സംയോജന റോഡ് (പിസിആർ) പദ്ധതി
രാജ്യത്തെ പ്രവർത്തനക്ഷമമായതോ നിർവഹണത്തിലിരിക്കുന്നതോ ആയ എല്ലാ തുറമുഖങ്ങളിലേക്കും മതിയായ അവസാനതല യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് തുറമുഖ - ഷിപ്പിംഗ് - ജലപാത മന്ത്രാലയവുമായും (MoPSW) വ്യവസായ ആഭ്യന്തര-വ്യാപാര പ്രോത്സാഹന വകുപ്പുമായും (DPIIT) കൂടിയാലോചിച്ച് ഉപരിതല ഗതാഗത - ദേശീയപാത മന്ത്രാലയം ഒരു സമഗ്ര തുറമുഖ ഗതാഗത സൗകര്യ ആസൂത്രണപദ്ധതി വികസിപ്പിച്ചെടുത്തു.
റോപ്‌വേകൾ
മലയോര പ്രദേശങ്ങളിലെ യാത്രക്കാർക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പരമ്പരാഗത ഗതാഗത മാർഗങ്ങളില്ലലാത്തതോ അവ അപ്രായോഗികമോ ആയ നഗരപ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുമായി രാജ്യത്തുടനീളം നടപ്പാക്കുന്ന മന്ത്രാലയത്തിന്റെ വികസന പരിപാടിയാണ് പർവത് മാല പരിയോജന. ഈ പരിപാടിയുടെ കീഴിൽ ആദ്യാവസാന തലങ്ങളില്‍ ഇന്ത്യയിലെ യാത്രാ-ചരക്കുനീക്ക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് സുരക്ഷിതവും സൗകര്യപ്രദവും, കാര്യക്ഷമവും സ്വയം സുസ്ഥിരവും ലോകോത്തരവുമായ റോപ്പ്‌വേ അടിസ്ഥാന സൗകര്യങ്ങൾ കുറഞ്ഞ ചെലവില്‍ ഉറപ്പാക്കുന്നതിനായി മന്ത്രാലയം ചട്ടങ്ങള്‍ വിഭാവനം ചെയ്യുന്നു. പർവത് മാല പരിയോജനയ്ക്ക് കീഴിൽ 2023-24 സാമ്പത്തിക വർഷം ഏകദേശം 60 കിലോമീറ്റർ ദൈർഘ്യമുള്ള റോപ്-വേ പദ്ധതികൾ അംഗീകാരത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗത - ദേശീയപാത മന്ത്രിയും ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾ
റോഡ് ഗതാഗതം
രാജ്യത്തെ റോഡ് ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിശാല നയങ്ങൾ രൂപീകരിക്കുന്നതിനും അയൽരാജ്യങ്ങളിലേക്കും പുറത്തേക്കും വാഹന ഗതാഗതത്തിന് ക്രമീകരണങ്ങൾ നടത്തുന്നതിനും അവ നിരീക്ഷിക്കുന്നതിനും ഉത്തരവാദിത്തം മന്ത്രാലയത്തിനാണ്. മോട്ടോർ വാഹനങ്ങളുമായും സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷനുകളുമായും (SRTC) ബന്ധപ്പെട്ട നയം ഉൾക്കൊള്ളുന്ന നിയമങ്ങൾ/ചട്ടങ്ങൾ മന്ത്രാലയം നിയന്ത്രിക്കുന്നു:
- 1988 ലെ മോട്ടോർ വാഹന നിയമം
- 1989 ലെ കേന്ദ്ര മോട്ടോർവാഹന നിയമങ്ങൾ
- 1950 ലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം
- 2007 ലെ റോഡ് ചരക്കുനീക്ക നിയമം
- 2011 ലെ റോഡ് ചരക്കുനീക്ക നിയമം
റോഡ് സുരക്ഷ
അത്യപകട സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്കൊപ്പം വാഹനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള പ്രതിരോധ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
ഇ-സംരംഭങ്ങള്‍
ഭൂമിരാശി പോർട്ടൽ: ഹൈവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാര വിതരണവും ത്വരിതപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപന പ്രക്രിയ ഡിജിറ്റലാക്കുന്നു.
അന്താരാഷ്ട്ര സഹകരണം
(i) ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗം
(ii) റോഡുകളും ബൗദ്ധിക ഗതാഗത സംവിധാനങ്ങളും സംബന്ധിച്ച് റഷ്യയിലെ മോസ്കോയിൽ റഷ്യൻ-ഇന്ത്യൻ പ്രവര്‍ത്തക സമിതി യോഗം.
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക
*****
(Release ID: 2094471)
Visitor Counter : 55