രാജ്യരക്ഷാ മന്ത്രാലയം
യുകെ പ്രതിരോധ സെക്രട്ടറിയുമായി രക്ഷാ മന്ത്രി ടെലിഫോൺ സംഭാഷണം നടത്തി
Posted On:
16 JAN 2025 4:24PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 16 ജനുവരി 2025
രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ഇന്ന് (2025 ജനുവരി 16 ന്) യുകെ പ്രതിരോധ സെക്രട്ടറി ശ്രീ ജോൺ ഹീലിയുമായി ഒരു ടെലിഫോൺ സംഭാഷണം നടത്തി. നിലവിലുള്ള പ്രതിരോധ സഹകരണ വിഷയങ്ങളെക്കുറിച്ച് രണ്ട് മന്ത്രിമാരും ഹ്രസ്വമായി ചർച്ച ചെയ്യുകയും ഉഭയകക്ഷി ബന്ധങ്ങളിൽ ആക്കം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.
ഇലക്ട്രിക് പ്രൊപ്പൽഷൻ, ജെറ്റ് എഞ്ചിനുകൾ തുടങ്ങിയ പ്രത്യേക പ്രതിരോധ സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ ഉണ്ടായ മികച്ച പുരോഗതി രക്ഷാ മന്ത്രിയും യുകെ പ്രതിരോധ സെക്രട്ടറിയും അവലോകനം ചെയ്തു. ഇലക്ട്രിക് പ്രൊപ്പൽഷനിലെ ഉദ്ദേശ്യ പ്രസ്താവനയിൽ അടുത്തിടെ ഒപ്പുവച്ചതിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു.
പരസ്പരം പരിശീലന സ്ഥാപനങ്ങളിൽ സൈനിക ഇൻസ്ട്രക്ടർമാരെ കൈമാറുന്നതിനുള്ള നിലവിലുള്ള പരിപാടിയും ഇരു മന്ത്രിമാരും അവലോകനം ചെയ്തു. ഇന്തോ-പസഫിക്ക് മേഖലയിൽ യുകെയുടെ ശ്രദ്ധ വർദ്ധിച്ചതോടെ, 2025-ൽ സംയുക്ത പ്രവർത്തനത്തിന്റെയും മെച്ചപ്പെട്ട സമുദ്ര ഇടപെടലുകളുടെയും സാധ്യതകളെക്കുറിച്ച് ഇരുപക്ഷങ്ങളും കൂടതൽ പഠനം നടത്തും.
(Release ID: 2093497)
Visitor Counter : 18