രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'നാവിക സിവിലിയൻ ' വാർഷിക ആഘോഷം

Posted On: 16 JAN 2025 2:44PM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേന ജനുവരി 17 ന്  ന്യൂ ഡൽഹിയിലെ ഡിആർഡിഒ ഭവനിലെ ഡോ. ഡി.എസ്. കോത്താരി ഓഡിറ്റോറിയത്തിൽ 'നാവിക സിവിലിയൻ ' വാർഷികം ആഘോഷിക്കുന്നു.  അഭിമാനകരമായ ചടങ്ങിൽ രാജ്യ രക്ഷാ മന്ത്രി മുഖ്യാതിഥിയായിരിക്കും.

നാവിക സിവിലിയൻമാരുടെ ശ്രദ്ധേയമായ നേട്ടങ്ങളും സംഭാവനകളും ചടങ്ങിൽ പ്രദർശിപ്പിക്കും. നാവിക സിവിലിയൻമാരുടെ പ്രവർത്തനങ്ങൾ, ജീവിതം , അനുബന്ധ പ്രവർത്തന കഥകൾ എന്നിവ എടുത്തുകാണിക്കുന്ന ഫോട്ടോഗ്രാഫുകളും പെയിന്റിംഗുകളും ഉൾപ്പെടുന്ന ഒരു പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട് . വിവിധ മേഖലകളിൽ നാവിക സേനയ്ക്കുള്ള പിന്തുണാ പ്രവർത്തനങ്ങൾ നൽകിയ നാവിക സിവിലിയൻമാരുടെ നിർണായക പങ്കിനെയും നേട്ടങ്ങളെയും കുറിച്ചുള്ള ഒരു നേർക്കാഴ്ച ഈ പ്രദർശനം നൽകും.


അവരവരുടെ മേഖലകളിൽ അസാധാരണമായ കഴിവുകൾ, പ്രതിബദ്ധത, നൂതനാശയങ്ങൾ എന്നിവ പ്രകടിപ്പിച്ചതിന് പ്രധാനമന്ത്രിയുടെ ശ്രം പുരസ്കാരങ്ങൾ നേടിയവരെ മുഖ്യാതിഥിയ്ക്ക് പരിചയപ്പെടുത്തും. തുടർന്ന് നാവികസേനാ മേധാവി, നാവികസേനയുടെ ദൗത്യത്തിൽ നാവിക സിവിലിയൻമാരുടെ സമഗ്രമായ പങ്കിനെക്കുറിച്ചും അവരുടെ  വാർഷിക നേട്ടങ്ങൾ ആഘോഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കും. സിവിലിയൻ ഉദ്യോഗസ്ഥരുടെ ആവേശം, സമർപ്പണം, സംഭാവനകൾ എന്നിവ പകർത്തുന്ന ഒരു ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിക്കും. നാവിക സിവിലിയൻമാരുടെ പ്രവർത്തനങ്ങളെയും സംഭാവനകളെയും ആഴത്തിൽ മനസ്സിലാക്കാൻ ഈ ഹ്രസ്വചിത്രം സഹായിക്കും.

'ജീ ജാൻ ലഗാൻ സേ' എന്ന നാവിക സിവിലിയൻ ഗാനം തയ്യാറാക്കിയിട്ടുണ്ട്.ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകർ എന്നിവരെല്ലാം നേവൽ സിവിലിയൻ ഉദ്യോഗസ്ഥരാണ് എന്നതാണ് ഈ ഗാനത്തിന്റെ സവിശേഷത. നേവൽ സെൻട്രൽ ബാൻഡിലെ സംഗീതജ്ഞരാണ് ഉപകരണങ്ങൾ വായിച്ചിരിക്കുന്നത്. മുഴുവൻ ടീമിനെയും പരിശീലിപ്പിച്ചത് മ്യൂസിക് ഡയറക്ടർ (നേവി) കമാൻഡർ സതീഷ് ചാമ്പ്യനാണ്.

തിരഞ്ഞെടുത്ത നേവൽ സിവിലിയൻമാരെ ചടങ്ങിൽആദരിക്കും. നാവികസേനയുടെ വിജയത്തിന് നൽകിയ നിർണായക സംഭാവനകളെ അംഗീകരിച്ച് അവരുടെ മാതൃകാപരമായ സേവനത്തിന് ആറ് വിഭാഗങ്ങളിലായി രക്ഷാ മന്ത്രി പുരസ്കാരവും ക്യാഷ് അവാർഡുകളും നൽകും.
 
SKY

(Release ID: 2093496) Visitor Counter : 20


Read this release in: Urdu , English , Hindi , Bengali