ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഉന്നതാധികാര അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

Posted On: 15 JAN 2025 3:04PM by PIB Thiruvananthpuram
ഇന്ത്യയുടെയും യുഎസിന്റെയും സുരക്ഷാ താൽപ്പര്യങ്ങൾക്ക് തുരങ്കം വച്ച ചില സംഘടിത ക്രിമിനൽ ഗ്രൂപ്പുകൾ, തീവ്രവാദ സംഘടനകൾ, മയക്കുമരുന്ന് കടത്തുകാർ തുടങ്ങിയവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് യുഎസ് അധികാരികൾ നൽകിയ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന്, 2023 നവംബറിൽ കേന്ദ്ര സർക്കാർ  ഒരു ഉന്നതാധികാര അന്വേഷണ സമിതി രൂപീകരിച്ചു.

ഈ  സമിതി സ്വന്തമായി അന്വേഷണങ്ങൾ നടത്തി, ഒപ്പം യുഎസ് പക്ഷം നൽകിയ സൂചനകൾ പിന്തുടർന്നു. യുഎസ് അധികാരികളിൽ നിന്ന് ഇതിന് പൂർണ്ണ സഹകരണം ലഭിച്ചു. ഇരുപക്ഷങ്ങളും  പരസ്പരം സന്ദർശനം നടത്തി. വിവിധ ഏജൻസികളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരെ കമ്മിറ്റി കൂടുതൽ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് പ്രസക്തമായ രേഖകൾ സൂക്ഷ്മമായി അവലോകനം ചെയ്യുകയും ഉണ്ടായി
 

ഒരു നീണ്ട അന്വേഷണത്തിന് ശേഷം, കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും അന്വേഷണത്തിനിടെ മുൻ ക്രിമിനൽ ബന്ധങ്ങളുള്ള വ്യക്‌തികൾക്കെതിരെ  നിയമനടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു.  നിയമനടപടി വേഗത്തിൽ പൂർത്തിയാക്കണമെന്ന് അന്വേഷണ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ പ്രതികരണ ശേഷി ശക്തിപ്പെടുത്തുന്നതിനും, വ്യവസ്ഥാപിത നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനും, ഇതുപോലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏകോപിത നടപടി സ്വീകരിക്കുന്നതിനും, സംവിധാനങ്ങളിലും നടപടിക്രമങ്ങളിലും പ്രവർത്തനപരമായ മെച്ചപ്പെടുത്തലുകൾ വരുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.

(Release ID: 2093135) Visitor Counter : 26