രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദേശീയ ക്ഷീര വികസന ബോർഡിന്റെ ഓംഫെഡിന് കീഴിൽ പശുക്കളുടെ പ്രജനശേഷി വർദ്ധിപ്പിക്കൽ , ഗിഫ്റ്റ് മിൽക്ക് പദ്ധതി , ഉൽപ്പന്നങ്ങൾക്കുള്ള വിപണി പിന്തുണ എന്നീ സംരംഭങ്ങൾ രാഷ്ട്രപതി വെർച്വൽ ആയി ഉദ്ഘാടനം ചെയ്തു

Posted On: 13 JAN 2025 7:00PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ജനുവരി 13, 2025) രാഷ്ട്രപതി ഭവനിൽ നിന്ന്, ദേശീയ ക്ഷീര വികസന ബോർഡിന്റെ ഒഡീഷ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (OMFED) കൗ ഇൻഡക്ഷൻ , ഗിഫ്റ്റ് മിൽക്ക്  പദ്ധതി , ഉൽപ്പന്നങ്ങൾക്കുള്ള വിപണി പിന്തുണ എന്നീ സംരംഭങ്ങൾ  ആയി   ഉദ്ഘാടനം ചെയ്തു 

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും ഗ്രാമീണരുടെ കുടുംബ വരുമാനത്തിലും കന്നുകാലികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിൽ വൈവിധ്യമാർന്ന കന്നുകാലി ഇനങ്ങളുണ്ട്. ഈ ഇനങ്ങളെല്ലാം രാജ്യത്തിന്റെ സമ്പന്നമായ കാർഷിക പൈതൃകത്തിന് സംഭാവന നൽകിയിട്ടുണ്ട്. നമ്മുടെ കന്നുകാലി പരിപാലന മേഖലയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, കന്നുകാലികളുടെ ഇന വികസനത്തിനും ജനിതക നവീകരണത്തിനും ഗവണ്മെന്റ് നിരവധി നടപടികളും നയപരമായ ശ്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്.


പാൽ, പാൽ ഉൽപന്നങ്ങളുടെ മേഖലയിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൈവരിച്ചതായി രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ കറവപ്പശുക്കളുടെ ഉൽപാദനക്ഷമതയിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. മൃഗസംരക്ഷണത്തിലെ മികവിനോടുള്ള നമ്മുടെ പ്രതിബദ്ധതയാണ് ഈ നേട്ടങ്ങളെല്ലാം പ്രതിഫലിപ്പിക്കുന്നത്. എങ്കിലും മൃഗങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും. ദേശീയ ഗോകുൽ മിഷന്റെ ലക്ഷ്യങ്ങളെയും ശ്രമങ്ങളെയും അവർ അഭിനന്ദിച്ചു.


 കന്നുകാലികളുടെ എണ്ണത്തിലും ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുന്നതിലൂടെ,മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പാൽ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം ശ്രമങ്ങൾ നടത്തുന്നതിലൂടെ, ആരോഗ്യകരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഗണ്യമായ സംഭാവന നൽകാൻ കഴിയും.

  രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്കുചെയ്യുക-  https://static.pib.gov.in/WriteReadData/specificdocs/documents/2025/jan/doc2025113485001.pdf


(Release ID: 2092936) Visitor Counter : 11


Read this release in: Odia , English , Urdu , Hindi , Tamil