സാംസ്‌കാരിക മന്ത്രാലയം
ജല്‍ ജീവന്‍ മിഷനിലൂടെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുന്നതിനുള്ള ബുന്ദേല്‍ഖണ്ഡിന്റെ പരിവര്‍ത്തനം അവതരിപ്പിക്കുന്നതാണ് മഹാ കുംഭമേള- 2025
Posted On:
09 JAN 2025 5:12PM by PIB Thiruvananthpuram
' ശുദ്ധവും ജല-സുരക്ഷിതവുമായ ഗ്രാമങ്ങള്‍' ('Swachh Sujal Gaon' ) എന്ന സംരംഭം ഗ്രാമങ്ങളിലെ ജലവിതരണ നിലയെക്കുറിച്ച് തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനൊപ്പം ശുചിത്വത്തെയും സംരക്ഷണത്തെയും കുറിച്ചുള്ള സംവേദനാത്മക ബോധവത്കരണവുമായി ഡിജിറ്റല്‍ കോര്‍ണര്‍ അവതരിപ്പിക്കുന്നു.
ലോകമെമ്പാടുനിന്നും 40-45 കോടിയിലധികം ഭക്തര്‍ പങ്കെടുക്കുന്ന മഹാ കുംഭമേള -2025 , 'സ്വച്ഛ് സുജല്‍ ഗാവ്' (ശുദ്ധവും ജല-സുരക്ഷിതവുമായ ഗ്രാമങ്ങള്‍) എന്ന ആശയത്തിലൂടെ ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കും. 'കുടിവെള്ളത്തിനുള്ള പരിഹാരം: എന്റെ ഗ്രാമത്തിന്റെ പുതിയ വ്യക്തിത്വം' എന്ന പ്രമേയം, ഒരുകാലത്ത് ജലക്ഷാമത്തിന്റെ പര്യായമായിരുന്ന ബുന്ദേല്‍ഖണ്ഡ് ഇപ്പോള്‍ കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതിലെ വിജയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നത് എങ്ങനെയെന്ന് കാട്ടിത്തരുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍, ജല്‍ ജീവന്‍ മിഷന്‍ ബുന്ദേല്‍ഖണ്ഡിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിച്ചുകൊണ്ട് ജല ലഭ്യതയില്‍ വിപ്ലവം സൃഷ്ടിച്ചു. പുരോഗതിയുടെ ഈ ആഖ്യാനം 2017-ന് മുമ്പു വരെ നിരാശയിലായിരുന്ന ബുന്ദേല്‍ഖണ്ഡിന്റെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയെ കാണിക്കുന്നു.
40,000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രദര്‍ശനം, പ്രധാനമന്ത്രി ആവാസ്, മുഖ്യമന്ത്രി ആവാസ്, ഗ്രാമപഞ്ചായത്ത് വികസനം, ഗ്രാമ സൗരോര്‍ജ്ജ സ്വീകരിക്കൽ തുടങ്ങിയ സംരംഭങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതും സമ്പന്നമായ ഉത്തര്‍പ്രദേശിന്റെ വ്യക്തമായ ചിത്രം അവതരിപ്പിക്കുന്നതുമായിരിക്കും. വൈവിധ്യമാര്‍ന്ന പ്രേക്ഷകരുടെ സാന്നിധ്യം ഉറപ്പാക്കാന്‍, പ്രദര്‍ശനം ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലെ വിവരങ്ങളോടെയാണ് അവതരിപ്പിക്കുന്നത്.
47 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ബുന്ദേല്‍ഖണ്ഡിലെ ഗ്രാമീണ സ്ത്രീകള്‍ അവരുടെ മാറ്റത്തിന്റെ കഥകള്‍ പങ്കുവച്ചുകൊണ്ട് നിരവധി പരിപാടികള്‍ അവതരിപ്പിക്കും. ബന്ദ, ഝാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലെ ഗ്രാമങ്ങള്‍ ഇപ്പോള്‍ വിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് പോലുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു, മുമ്പ് ജലക്ഷാമം കാരണം ഇത് അസാധ്യമായിരുന്നു. അതുപോലെ, ലളിത്പൂരിലെയും മഹോബയിലെയും സ്ത്രീകള്‍ ശുദ്ധജലത്തിന്റെ ലഭ്യത തങ്ങളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്തിയെന്ന് വിവരിക്കും, വെള്ളം ചുമക്കുന്നതു മൂലം ഉണ്ടാകുന്ന മുടികൊഴിച്ചില്‍ പോലുള്ള ആരാഗ്യപ്രശ്‌നങ്ങള്‍ പോലും പരിഹരിക്കപ്പെട്ടിരിക്കുന്നു.
സംസ്ഥാന ഗവണ്‍മെന്റിന്റെ ഗ്രാമീണ ജലവിതരണവും നമാമി ഗംഗ വകുപ്പും 2025 മഹാ കുംഭമേളയില്‍ ഒരു 'ജല്‍ മന്ദിര്‍' (ജലക്ഷേത്രം) സ്ഥാപിക്കും, ഇത് ഒരു ആത്മീയവും പാരിസ്ഥിതികവുമായ അതുല്യ അനുഭവം പ്രദാനം ചെയ്യും. ഈ ക്ഷേത്രത്തില്‍, പവിത്രമായ ഗംഗ ശിവന്റെ കുടുമയില്‍ നിന്ന് പ്രതീകാത്മകമായി ഒഴുകും, വെള്ളം ഒരു ദൈവിക അനുഗ്രഹമാണ്, സംരക്ഷിക്കപ്പെടേണ്ടതും ജീവന്‍ നല്‍കുന്നതുമായ ഒരു വിഭവമാണ് എന്നും ഉള്ള സന്ദേശം ഇത് ഊന്നിപ്പറയുന്നു. രാവിലെയും വൈകുന്നേരവും ജല ആരതി ചടങ്ങുകള്‍ ഈ സന്ദേശത്തെ കൂടുതല്‍ മികവുറ്റതാക്കും, ഒപ്പം ജല്‍ ജീവന്‍ മിഷന്റെ കഥ സമന്വയിപ്പിക്കുകയും ജലസംരക്ഷണത്തിനായി വാദിക്കുകയും ചെയ്യും.
'അതിഥി ദേവോ ഭവ' (അതിഥി ദൈവം) എന്ന ഇന്ത്യയുടെ പാരമ്പര്യം നമാമി ഗംഗയായി ആഘോഷിക്കുകയും ഗ്രാമീണ ജലവിതരണ വകുപ്പ് 'സ്വച്ഛ് സുജല്‍ ഗാവ്' സന്ദര്‍ശിക്കുന്നവരെ ആദരിക്കുകയും ചെയ്യും. സംഗമത്തില്‍ നിന്നുള്ള വിശുദ്ധജലം, ജലജീവന്‍ മിഷനെക്കുറിച്ചുള്ള ഡയറി, ജലസംരംഭങ്ങളിലൂടെയുള്ള പരിവര്‍ത്തനത്തിന്റെ വിജയഗാഥകള്‍ പ്രദര്‍ശിപ്പിക്കുന്ന പഠനോപകരണങ്ങള്‍ എന്നിവ അടങ്ങിയ പരിസ്ഥിതി സൗഹൃദ ചണത്തുണി ബാഗുകളില്‍ അതിഥികള്‍ക്ക് 'ജല പ്രസാദം' ലഭിക്കും.
ഡിജിറ്റല്‍ സ്‌ക്രീന്‍, ഗെയിമിംഗ് സോണ്‍ തുടങ്ങിയ സംവേദനാത്മക ഘടകങ്ങളുള്ള ഡിജിറ്റല്‍ കോര്‍ണറും 'സ്വച്ഛ് സുജല്‍ ഗാവ്' അവതരിപ്പിക്കും. ശുദ്ധമായ കുടിവെള്ളത്തിന്റെ ഗുണങ്ങളും മലിന ജലം ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളും ഉയര്‍ത്തിക്കാട്ടുന്ന വിനോദവും വിദ്യാഭ്യാസപരവുമായ ഗെയിമുകളില്‍ സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടാം. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആകര്‍ഷകമായ രീതിയില്‍ അവബോധം വളര്‍ത്തുകയാണ് ഈ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ലക്ഷ്യമിടുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗ്രാമീണര്‍ക്ക് ഒരു ക്ലിക്കിലൂടെ അതതു ഗ്രാമങ്ങളിലെ വെള്ളം, ടാപ്പ് കണക്ഷനുകള്‍, ജലവിതരണ നില എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ പ്രാപ്യമാക്കാന്‍ ഡിജിറ്റല്‍ കോര്‍ണര്‍ ഉപയോഗിക്കാം. ഈ സംരംഭം പാരമ്പര്യവും സാങ്കേതികവിദ്യയും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് 2025-ലെ മഹാ കുംഭമേളയില്‍ പങ്കെടുക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടും.
*********************
(Release ID: 2091903)
Visitor Counter : 6