ഷിപ്പിങ് മന്ത്രാലയം
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിൻ്റെ വർഷാന്ത്യ അവലോകനം 2024
Posted On:
31 DEC 2024 8:12PM by PIB Thiruvananthpuram
വാരണാസിയിൽ ഹരിത ജലപാത പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; തൂത്തുക്കുടിയിൽ 10,324 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും സിഎസ്എൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന സെൽ കപ്പൽ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.
ഇന്ത്യ-പശ്ചിമേഷ്യൻ -യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ശാക്തീകരണത്തിനും പ്രവർത്തനത്തിനുമുള്ള സഹകരണത്തിൽ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഒപ്പുവച്ചു; തുറമുഖം, സമുദ്ര, ചരക്ക് നീക്ക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇൻ്റർ ഗവൺമെൻ്റൽ ചട്ടക്കൂട് കരാർ ലക്ഷ്യമിടുന്നു.
കൗൺസിൽ ഓഫ് ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷനിലേക്ക് 2024-25 രണ്ട് വർഷത്തേക്കുള്ള ഏറ്റവും ഉയർന്ന വോട്ടോടെ ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
വൈബ്രൻ്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024-ൽ 30,000+ കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാല വിഷൻ 2047 എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിശാലമായ ലക്ഷ്യങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രമേയം അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത സമീപനത്തിൻ്റെ ആവശ്യകത തിരിച്ചറിയുന്നതിനായി മന്ത്രാലയം മൊത്തം 20+ വികസിത് ഭാരത് സങ്കൽപ് സെല്ലുകളും നീല സമ്പദ് വ്യവസ്ഥയുടെ വിഷൻ ഇംപ്ലിമെൻ്റേഷൻ സെല്ലുകളും രൂപീകരിച്ചു.
വി.ഒ.സി തുറമുഖ അതോറിറ്റിയിൽ തൂത്തുക്കുടി ഇൻ്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ ബഹു. മന്ത്രി രാജ്യത്തിന് സമർപ്പിച്ചു ; കന്നി കണ്ടെയ്നർ കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തു
രാജ്യത്തെ ക്രൂയിസ് വിനോദസഞ്ചാരത്തിൻ്റെ വൻ സാധ്യതകൾ വർധിപ്പിക്കുന്നതിനായി മുംബൈ തുറമുഖ അതോറിറ്റിയിൽ നിന്ന് 'ക്രൂയിസ് ഭാരത് മിഷൻ' ആരംഭിച്ചു.
പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിംഗിലെ ഇരട്ട മെഡൽ ജേതാവ്, മനു ഭാക്കറിനെ മന്ത്രാലയത്തിൻ്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
2020-21 മുതൽ 2025-26 വരെയുള്ള മേജർ തുറമുഖ,ഡോക്ക് ജീവനക്കാർക്കുള്ള പുതിയ PLR സ്കീമിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി; ഇന്ത്യയുടെ സമ്പന്നമായ സമുദ്രചരിത്രം, പൈതൃകം, ഒരു നാവിക ശക്തി എന്ന നിലയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ലോകോത്തര സമുദ്ര മ്യൂസിയവും സാംസ്കാരിക കേന്ദ്രവും സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ സംരംഭമായ ഗുജറാത്തിലെ ലോഥലിലെ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സിൻ്റെ വികസനത്തിനും അംഗീകാരം നൽകി
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം 2024 ഡിസംബറിൽ ഇന്ത്യയുടെ ആദരണീയ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറിൻ്റെ അധ്യക്ഷതയിൽ ആദ്യമായി ഇന്ത്യാ മാരിടൈം ഹെറിറ്റേജ് കോൺക്ലേവ്-2024 സംഘടിപ്പിച്ചു
പ്രധാന തുറമുഖങ്ങളിലെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 2014-ലെ 800.5 MTPA-യെ അപേക്ഷിച്ച് കഴിഞ്ഞ ദശകത്തിൽ ഇരട്ടിയായി.2024 മാർച്ചോടെ 1,630 MTPA ആയി ഉയർന്നു.
32,000 കോടി രൂപയിലധികം ചെലവ് വരുന്ന 98 തുറമുഖ നവീകരണ പദ്ധതികൾ ഇതുവരെ പൂർത്തിയായി, വാർഷിക തുറമുഖ ശേഷി 230 MTPA-യിലധികം വർദ്ധിപ്പിച്ചു.
ബഹു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വധാവൻ തുറമുഖത്തിന് തറക്കല്ലിട്ടു. തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുടെ സമുദ്ര, തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നതാണ് പദ്ധതി.
ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (IPGL) ഇറാനിലെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷനും തമ്മിൽ ചബഹാറിലെ ഷാഹിദ് ബെഹെഷ്തി പോർട്ട് ടെർമിനൽ വികസനത്തിനായി ദീർഘകാല പ്രധാന കരാർ ഒപ്പിട്ടു.
ലോകബാങ്കിൻ്റെ CPPI 2023 റിപ്പോർട്ടിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ ഇന്ത്യയിലെ 10 തുറമുഖങ്ങൾ ആഗോളതലത്തിൽ മികച്ച 100ൽ ഇടംനേടി.
പരമ്പരാഗത ഇന്ധന അധിഷ്ഠിത തുറമുഖ ടഗ്ഗുകളിൽ നിന്ന് ഹരിത ടഗ്ഗുകളിലേക്കുള്ള പരിവർത്തനത്തിനായി കേന്ദ്ര PSW മന്ത്രി ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം ആരംഭിച്ചു
തൂത്തുക്കുടിയിലെ VOC പോർട്ടിൽ നിന്ന് MV MSS ഗലീന ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ബഹു. തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി
ഇന്ത്യ മാലിദ്വീപ് ഷിപ്പിംഗ് സർവീസ് ആരംഭിച്ചു
പ്രാദേശിക കണക്റ്റിവിറ്റിയും വിനോദസഞ്ചാരവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള അന്താരാഷ്ട്ര പാസഞ്ചർ ഫെറി സർവീസ് നാഗപട്ടണത്തിനും (ഇന്ത്യ) കാങ്കെസന്തുറൈയ്ക്കും (ശ്രീലങ്ക) ഇടയിൽ പുനരാരംഭിച്ചു.
ഒബ്‌സർവേഴ്‌സ് റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് മന്ത്രാലയം നവംബറിൽ "സാഗർമന്ഥൻ: ദി ഗ്രേറ്റ് ഓഷ്യൻസ് ഡയലോഗ്" സംഘടിപ്പിച്ചു, ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള 1700-ലധികം പേർ പങ്കെടുത്തു.
ഉൾനാടൻ ജലപാത അധിഷ്ഠിത ചരക്കുനീക്കം 2014 സാമ്പത്തിക വർഷത്തിലെ 18.1 MMT എന്നതിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 133.03 MMT ആയി ~7 മടങ്ങ് വർധിച്ചു.
ചരക്ക് ഉടമകൾ ഉൾനാടൻ ജലഗതാഗത മേഖലയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇൻഡോ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ വഴി NW-1, NW-2, NW-16 എന്നിവയിൽ ചരക്ക് നീക്കത്തിന് ഷെഡ്യൂൾ ചെയ്ത സേവനം സ്ഥാപിക്കുന്നതിനും 35% ഇൻസെൻ്റീവ് നൽകുന്നതിനുള്ള കാർഗോ പ്രൊമോഷൻ സ്കീമിന് ബഹു.മന്ത്രി തുടക്കം കുറിച്ചു.
കൊൽക്കത്തയിൽ "ഗംഗാസ് ക്വീൻ" എന്ന കപ്പലിൽ നടന്ന ആദ്യ ഉൾനാടൻ ജലപാത വികസന കൗൺസിൽ യോഗം രാജ്യത്തിൻ്റെ ഉൾനാടൻ ജലപാതകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നിരവധി പ്രാരംഭ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. റിവർ ക്രൂയിസ് വിനോദ സഞ്ചാരത്തിൻ്റെ വികസനത്തിനായി 45,000 കോടി രൂപയുടെ നിക്ഷേപം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെയും വാണിജ്യത്തിൻ്റെയും വഴികളായി ഉൾനാടൻ ജലപാതകളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേർന്നത്.
2024 മാർച്ചിൽ ന്യൂഡൽഹിയിൽ നടന്ന ലൈറ്റ്‌ഹൗസ് ഫോട്ടോ പ്രദർശനം, ഇന്ത്യയുടെ വിശാലമായ തീരപ്രദേശത്തുടനീളമുള്ള ലൈറ്റ്‌ഹൗസുകളുടെ സൗന്ദര്യവും ചരിത്രപരമായ പ്രാധാന്യവും പകർത്തുന്ന ലൈറ്റ്‌ഹൗസ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ലൈറ്റ്‌ഹൗസുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും മതിയായ സൗകര്യങ്ങളോടെ ചരിത്രപ്രധാനമായ ലൈറ്റ്ഹൗസുകൾ നവീകരിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
A.ജനറൽ
1.2024 ഫെബ്രുവരി 23-ന് ബഹു. പ്രധാനമന്ത്രി വാരണാസിയിൽ ഹരിത ജലപാത സംരംഭം ഉദ്ഘാടനം ചെയ്തു, രണ്ട് ഹൈബ്രിഡ് ഇലക്ട്രിക്
പായ് കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ചു. അയോധ്യയിലെ സരയൂ നദിയിലും വാരണാസിയിലെ ഗംഗ നദിയിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്ത ഈ കപ്പലുകൾ സുസ്ഥിര ഗതാഗത പരിഹാരങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ്. അതിവേഗ ചാർജിംഗ് ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഇവ, ആത്മീയ വിനോദസഞ്ചാരത്തെ പിന്തുണയ്ക്കുന്നതിനൊപ്പം കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും അവ ലക്ഷ്യമിടുന്നു.
2.മന്ത്രാലയത്തിൻ്റെ പദ്ധതികൾ ബഹു.പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
• 2024 ഫെബ്രുവരി 28-ന് തൂത്തുക്കുടിയിൽ 10,324 കോടി രൂപയുടെ വിവിധ പദ്ധതികൾ അനാച്ഛാദനം ചെയ്തു. ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
• ദീർഘകാലമായി കാത്തിരുന്ന കിഴക്കൻ തീരത്തെ ട്രാൻസ്‌ഷിപ്പ്‌മെൻ്റ് ഹബ്ബായി വിഒസി തുറമുഖത്തെ ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനൽ പ്രോജക്റ്റ് സ്ഥാപിച്ചു.
• ‘75 ലൈറ്റ് ഹൗസുകളിൽ വിനോദസഞ്ചാര സൗകര്യങ്ങൾ’ വികസിപ്പിക്കുന്നതിൻ്റെ സമർപ്പണം.
• CSL നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ഇന്ധന സെൽ കപ്പൽ ഫ്ലാഗ് ഓഫ് ചെയ്തു
• ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഹബ് പോർട്ട് ആയി VOC പോർട്ട് പ്രദർശിപ്പിച്ചു.
• "വികസിത ഭാരത"ത്തിനു കീഴിൽ 2024 മാർച്ച് 1 ന്, ബഹു.പ്രധാനമന്ത്രി കൊൽക്കത്തയിലെ എസ്എംപിയിൽ 960 കോടി രൂപയിലധികം വിലമതിക്കുന്ന ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു, അവ :
• കത്തുന്ന ദ്രവ ചരക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി ഹാൽദിയ ഡോക്ക് കോംപ്ലക്‌സിൽ ഓയിൽ ജെട്ടികൾക്കായി അത്യാധുനിക സെൻസർ സാങ്കേതികവിദ്യ ഉൾപ്പെടുന്ന ഓട്ടോമേറ്റഡ് ഫയർ സപ്രഷൻ സിസ്റ്റത്തിൻ്റെ ഉദ്ഘാടനം.
• തുറമുഖത്തിൻ്റെ കൈകാര്യം ചെയ്യൽ ശേഷി പ്രതിവർഷം 2.5 ലക്ഷം ടൺ വർധിപ്പിക്കാൻ ശേഷിയുള്ള 40 ടൺ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഹാൽദിയ ഡോക്ക് കോംപ്ലക്‌സിലെ റെയിൽ മൗണ്ടഡ് ക്വേ ക്രെയിനിൻ്റെ ഉദ്ഘാടനം.
• കൊൽക്കത്ത ഡോക്ക് സിസ്റ്റത്തിന് കീഴിലുള്ള നേതാജി സുഭാഷ് ഡോക്കിൽ 7, 8 ബെർത്തുകളുടെ കണ്ടെയ്നർ കൈകാര്യം ചെയ്യൽ, മെച്ചപ്പെടുത്തൽ, യന്ത്രവൽക്കരണം എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഒരു പദ്ധതിയുടെ തറക്കല്ലിടൽ
3. ഇന്ത്യ-പശ്ചിമേഷ്യൻ -യൂറോപ്പ് സാമ്പത്തിക ഇടനാഴി
ഇന്ത്യ-പശ്ചിമേഷ്യൻ -യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) മേഖലയുടെ ശാക്തീകരണത്തിനും പ്രവർത്തനത്തിനുമുള്ള സഹകരണത്തിനായി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള ഉന്നതതല സന്ദർശന വേളയിൽ ഒപ്പുവെച്ച കേന്ദ്രമന്ത്രിസഭ ഇൻ്റർ-ഗവൺമെൻ്റൽ ഫ്രെയിംവർക്ക് കരാറിന് (IGFA) മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകി. തുറമുഖം, മാരിടൈം, ലോജിസ്റ്റിക് മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഐജിഎഫ്എ ലക്ഷ്യമിടുന്നത്.
4.ലോകബാങ്കിൻ്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് (LPI) റിപ്പോർട്ട് - 2023 ഏപ്രിൽ 2023-ൽ പുറത്തിറങ്ങി
• 2014-ൽ 44-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അന്താരാഷ്ട്ര ഷിപ്പിംഗ് വിഭാഗത്തിൽ 22-ാം റാങ്കിലെത്തി.
• യുഎഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് 4 ദിവസങ്ങൾ, യുഎസ്എയ്ക്ക് 7 ദിവസം, ജർമ്മനിക്ക് 10 ദിവസം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി കണ്ടെയ്‌നർ നീക്കുന്ന സമയം 3 ദിവസം മാത്രമെന്ന നിലയിലെത്തി.
• ഇന്ത്യൻ തുറമുഖങ്ങളുടെ "ടേൺ എറൗണ്ട് ടൈം" 0.9 ദിവസത്തിലെത്തി, ഇത് യുഎസ്എ (1.5 ദിവസം), ഓസ്‌ട്രേലിയ (1.7 ദിവസം), സിംഗപ്പൂർ (1.0 ദിവസം) എന്നിവയേക്കാൾ മികച്ചതാണ്.
5. കൗൺസിൽ ഓഫ് ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷനിലേക്ക് 2024-25 രണ്ട് വർഷത്തേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
'അന്താരാഷ്ട്ര കടൽമാർഗ്ഗ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ താൽപ്പര്യമുള്ള' 10 അംഗ രാജ്യങ്ങളുടെ വിഭാഗത്തിൽ ലണ്ടൻ കൗൺസിൽ ഓഫ് ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷനിലേക്ക് (ഐഎംഒ) ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 163 സാധുവായ വോട്ടുകളിൽ 157 വോട്ടുകൾ ഇന്ത്യ നേടി, ഇത് തെരഞ്ഞെടുക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും ഏറ്റവും ഉയർന്ന വോട്ടാണ്. 01.12.2023 ന് ലണ്ടനിൽ നടന്ന ഐഎംഒ അസംബ്ലിയുടെ 33-ാമത് സെഷനിൽ രഹസ്യ ബാലറ്റിലൂടെയാണ് കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്. കൗൺസിലിൻ്റെ കാലാവധി 2024-25 രണ്ട് വർഷ കാലയളവിലേക്കാണ്.
6.19-ാമത് മാരിടൈം സ്റ്റേറ്റ് ഡെവലപ്‌മെൻ്റ് കൗൺസിൽ
20th MSDC മീറ്റിംഗ് 2024 സെപ്തംബർ 12 & 13 തീയതികളിൽ ഗോവയിൽ വെച്ച് ബഹു. PSW മന്ത്രിയുടെ അധ്യക്ഷതയിലും മന്ത്രിതല/ഔദ്യോഗിക തലങ്ങളിൽ സമുദ്ര സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തത്തോടെയും നടന്നു. യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും വിജയകരമായി പരിഹരിക്കുകയും ചെയ്തു. അപകടത്തിൽ പെടുന്ന കപ്പലുകൾക്കായി അഭയകേന്ദ്രങ്ങൾ (PoR) സ്ഥാപിക്കുക, സുരക്ഷ വർധിപ്പിക്കുന്നതിനായി തുറമുഖങ്ങളിൽ റേഡിയോ ആക്ടീവ് ഡിറ്റക്ഷൻ എക്യുപ്‌മെൻ്റ് (RDE) അടിസ്ഥാനസൗകര്യം വികസിപ്പിക്കുക,മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും,അവധിയും ഉറപ്പാക്കി നാവികരെ അവശ്യ തൊഴിലാളികളായി അംഗീകരിച്ച് അവരെ സഹായിക്കുക തുടങ്ങിയ പുതിയതും ഉയർന്നുവരുന്നതുമായ നിരവധി വെല്ലുവിളികളും പരിഹരിക്കപ്പെട്ടു.
7.വൈബ്രൻ്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024-ൽ ഒപ്പുവെച്ച ധാരണാപത്രങ്ങൾ
വൈബ്രൻ്റ് ഗുജറാത്ത് ആഗോള ഉച്ചകോടി 2024-ൽ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലിൻ്റെയും ശ്രീ സർബാനന്ദ സോനോവാളിൻ്റെയും സാന്നിധ്യത്തിൽ 30,000+ കോടി രൂപയുടെ ധാരണാപത്രങ്ങൾ ഒപ്പുവച്ചു.
8.26.01.2024-ന്, 75-ാമത് റിപ്പബ്ലിക് ദിന പരേഡിൽ, MoPSW, ബഹു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി തുറമുഖത്തിൻ്റെ നേതൃത്വത്തിലുള്ള വികസനത്തിന് ഉത്തേജനം നൽകുന്ന ദർശനാത്മക സാഗർമാല പ്രോഗ്രാമിൻ്റെ ദൃശ്യ പ്രതിനിധാനമായ ടാബ്ലോകൾ അവതരിപ്പിച്ചു. ഈ ഫ്ലാഗ്ഷിപ്പ് പദ്ധതി ടേൺറൗണ്ട് സമയം ഗണ്യമായി കുറയ്ക്കുകയും തുറമുഖങ്ങളിലുടനീളം ചരക്ക് കൈകാര്യം ചെയ്യൽ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്തു. ലിംഗവൈവിധ്യം ഉൾക്കൊള്ളുന്നതിലുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത എടുത്തുകാട്ടിക്കൊണ്ട്, കഴിഞ്ഞ 9 വർഷത്തിനിടയിൽ വനിതാ നാവികരുടെ എണ്ണത്തിൽ 1100% വർധനവ് കാണിക്കുന്നു. ഇത് "സാഗർ സമ്മാൻ" പദ്ധതിയുടെ കേന്ദ്ര വിഷയമായ "നീല സമ്പദ്‌വ്യവസ്ഥയെ നയിക്കുന്ന നാരി ശക്തി"യെ പ്രതീകപ്പെടുത്തുന്നു.
9.വടക്കുകിഴക്കൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അക്കാദമിക് ഗവേഷണവും മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 23.02.2024-ന് ഐഐഎം ഷില്ലോങ്ങിലെ ഗതി ശക്തി റിസർച്ച് ചെയർ സ്ഥാപിതമായി.
10. MOPSW-ലെ ViBhaS, NAVIC ഫംഗ്ഷണൽ സെല്ലുകളുടെ സ്ഥാപനം:
മാരിടൈം ഇന്ത്യ വിഷൻ 2030 (എംഐവി 2030), മാരിടൈം അമൃത് കാൽ വിഷൻ 2047 (എംഎകെവി 2047) എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുള്ള മന്ത്രാലയത്തിൻ്റെ വിശാലമായ ലക്ഷ്യങ്ങൾ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രമേയം അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത സമീപനത്തിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ് ഒരു വികസിത ഭാരതത്തിനായി, MoPSW ആകെ 20+ വികസിത് ഭാരത് സങ്കൽപ് (ViBhaS) സെല്ലുകളും നീൽ ആർത്ത് വിഷൻ ഇംപ്ലിമെൻ്റേഷൻ സെല്ലുകളും (NAVIC) രൂപീകരിച്ചു. ഈ സെല്ലുകൾ ട്രാഫിക്- കാർഗോ, പ്രോജക്ട് സ്‌കീമുകൾ & പിപിപി, ഷിപ്പ് ബിൽഡിംഗ്-റിപ്പയർ-റീസൈക്ലിംഗ്, മാരിടൈം ഫിനാൻസ്, ടെക്‌നോളജി, ലീഗൽ, എച്ച്ആർ, മുതലായ പ്രധാന മേഖലകൾ ഉൾക്കൊള്ളുന്നു, കൂടാതെ വിഭാസ് അംഗങ്ങളുമായി പ്രാഥമികമായി രണ്ട് തലങ്ങളുള്ള ചട്ടക്കൂടുണ്ട് . മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെന്ന നിലയിൽ വിവിധ അവലോകനം, നിരീക്ഷണം, ഏകോപനം എന്നിവയ്ക്കായി ഇവരും,MoPSW ന് (പ്രധാന തുറമുഖങ്ങൾ, DGS, IWAI മുതലായവ) കീഴിലുള്ള NAVIC അംഗങ്ങൾ നടപ്പിലാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
11.ഗവണ്മെൻ്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM):
2023-24 സാമ്പത്തിക വർഷത്തിൽ, ജിഇഎം പോർട്ടൽ വഴി ഈ മന്ത്രാലയത്തിൻ്റെ സംഘടനകൾ നടത്തിയ മൊത്തം സംഭരണം ഏകദേശം ലക്ഷ്യമിട്ട തുകയായ 1624.14 കോടി രൂപയിൽ നിന്ന് 2754.13 കോടി രൂപ, അതായത് ലക്ഷ്യത്തേക്കാൾ 170% കൂടുതലാണ്. 2022-23 ലെ 577 കോടി രൂപയുടെ സംഭരണവുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ച 377% ആയി ഉയർന്നു.
12.പുതിയ സംരംഭങ്ങൾ: സംസ്ഥാന മാരിടൈം & ജലപാത ഗതാഗത സമിതികൾ
സമുദ്ര/ജലപാത മേഖലയിലെ വിപുലമായ സംരംഭങ്ങളും പദ്ധതികളും ഏകോപിപ്പിക്കുന്നതിനായി അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറി / അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ MoPSW സ്റ്റേറ്റ് മാരിടൈം & വാട്ടർവേസ് ട്രാൻസ്‌പോർട്ട് കമ്മിറ്റികൾ (SMWTC) രൂപീകരിച്ചു. ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഗോവ, ഹിമാചൽ പ്രദേശ്, കേരളം, മഹാരാഷ്ട്ര, മിസോറാം, നാഗാലാൻഡ്, പുതുച്ചേരി, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ 12 സംസ്ഥാനങ്ങളിൽ SMWTC-കൾ രൂപീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 18 സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എസ്എംഡബ്ല്യുടിസികളുടെ സ്ഥാപനം നടന്നുകൊണ്ടിരിക്കുകയാണ്, കൂടാതെ അംഗീകാരത്തിൻ്റെ വിവിധ ഘട്ടങ്ങളിലുമാണ്.
13.തൂത്തുക്കുടി അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ (TICT)
TICT, ബഹു.PSW മന്ത്രി, V.O. ചിദംബരനാർ പോർട്ട് അതോറിറ്റിയിൽ (VoCPA) 2024 സെപ്റ്റംബർ 16-ന് രാഷ്ട്രത്തിന് സമർപ്പിച്ചു. അദ്ദേഹം പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും നിരവധി സംരംഭങ്ങൾക്ക് തറക്കല്ലിടുകയും TICT-ൽ നിന്നുള്ള കന്നി കണ്ടെയ്നർ കപ്പൽ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. പ്രതിവർഷം 6 ലക്ഷം ടിഇയു കൈകാര്യം ചെയ്യാൻ ശേഷിയുള്ള ടെർമിനൽ 434 കോടി രൂപയിലധികം മുതൽമുടക്കിലാണ് വികസിപ്പിച്ചിരിക്കുന്നത്. ബഹു.പ്രധാനമന്ത്രി ടിഐസിടിയുടെ ഉദ്ഘാടനത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
14.ക്രൂയിസ് ഭാരത് മിഷൻ
ബഹു, PSW മന്ത്രി 2024 സെപ്റ്റംബർ 30-ന് മുംബൈ തുറമുഖ അതോറിറ്റിയിൽ നിന്ന് 'ക്രൂയിസ് ഭാരത് മിഷൻ' ആരംഭിച്ചു. രാജ്യത്ത് ക്രൂയിസ് ടൂറിസത്തിൻ്റെ വൻ സാധ്യതകൾ വർധിപ്പിക്കുകയാണ് മിഷൻ ലക്ഷ്യമിടുന്നത്. ദൗത്യത്തിന് കീഴിലുള്ള പ്രവർത്തനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ അതായത് 2029 ഓടെ ക്രൂയിസ് യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കിക്കൊണ്ട് രാജ്യത്തിൻ്റെ ക്രൂയിസ് വിനോദ സഞ്ചാര വ്യവസായത്തെ മുന്നോട്ട് നയിക്കുമെന്ന് വിഭാവനം ചെയ്യുന്നു.
15. MoPSW ൻ്റെ പുതിയ ബ്രാൻഡ് അംബാസഡർ
2024 സെപ്‌റ്റംബർ 17-ന്, 2024-ൽ പാരീസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ ഷൂട്ടിംഗിലെ ഇരട്ട മെഡൽ ജേതാവ് മനു ഭാക്കറിനെ മന്ത്രാലയത്തിൻ്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതായി ബഹു.PSW മന്ത്രി അറിയിച്ചു. ഒരു മറൈൻ എഞ്ചിനീയറുടെ മകളാണ് ഷൂട്ടിംഗ് താരം.
16. ഉത്പാദന ബന്ധിത ആനുകൂല്യ (PLR) പദ്ധതി
2020-21 മുതൽ 2025-26 വരെ പിഎൽആർ അടയ്‌ക്കുന്നതിനുള്ള മേജർ തുറമുഖ, ഡോക്ക് ജീവനക്കാർക്കുള്ള പുതിയ പിഎൽആർ സ്കീമിനായുള്ള നിർദ്ദേശത്തിന് 03.10.2024 ലെ കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി. ഗവണ്മെൻ്റിൻ്റെ ഈ തീരുമാനം 20,000 മേജർ തുറമുഖ ഓഫീസർമാർക്കും ജീവനക്കാർക്കും പ്രയോജനം ചെയ്തിട്ടുണ്ട്.
17. NMHC പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം
ഗുജറാത്തിലെ ലോഥലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് (എൻഎംഎച്ച്‌സി) വികസിപ്പിക്കുന്നതിന് 09.10.2024-ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. NMHC (നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ്) പദ്ധതി ഇന്ത്യയുടെ സമ്പന്നമായ സമുദ്ര ചരിത്രത്തിനും പൈതൃകത്തിനും ഒരു നാവിക ശക്തി എന്ന നിലയിലുള്ള തന്ത്രപരമായ സ്ഥാനത്തിനും സമർപ്പിച്ചിരിക്കുന്ന ഒരു ലോകോത്തര സമുദ്ര മ്യൂസിയവും സാംസ്കാരിക കേന്ദ്രവും സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ സംരംഭമാണ് . ഹാരപ്പൻ കാലഘട്ടത്തിലെ പ്രധാന തുറമുഖവും ചരിത്രപരമായ പ്രാധാന്യമുള്ളതുമായ ഗുജറാത്തിലെ ലോഥലിലാണ് ഈ പദ്ധതി സ്ഥാപിക്കുന്നത്.
18.1st ഇന്ത്യ മാരിടൈം ഹെറിറ്റേജ് കോൺക്ലേവ് - 2024
2024 ഡിസംബർ 11-12 തീയതികളിൽ MoPSW രാജ്യത്തെ ആദ്യത്തെ ഇന്ത്യാ മാരിടൈം ഹെറിറ്റേജ് കോൺക്ലേവ്-2024 (IMHC-2024) സംഘടിപ്പിച്ചു. ഈ അഭിമാനകരമായ ഒത്തുചേരൽ ഇന്ത്യയുടെ മഹത്തായ സമുദ്ര പാരമ്പര്യത്തെയും ആഗോള വ്യാപാരം, സംസ്കാരം, നൂതനാശയങ്ങൾ എന്നിവയിലെ അഗാധമായ സംഭാവനകളെയും പ്രകീർത്തിച്ചു. ഇന്ത്യയുടെ ആദരണീയനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ,
അധ്യക്ഷനായ കോൺക്ലേവിൽ ലോകമെമ്പാടുമുള്ള മന്ത്രിമാർ, വിദഗ്ധർ, വിശിഷ്ട വ്യക്തികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്നു.സംഭാഷണത്തിനും സഹകരണത്തിനുമുള്ള ഊർജസ്വലമായ വേദിയായി വർത്തിച്ച കോൺക്ലേവ്, ഇന്ത്യയുടെ ശാശ്വതമായ സമുദ്ര പൈതൃകവും ആഗോള സമുദ്ര ആഖ്യാനം രൂപപ്പെടുത്തുന്നതിൽ അതിൻ്റെ സുപ്രധാന പങ്കും വീണ്ടും ഉറപ്പിച്ചു.
19.ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ ഗലാത്തിയ ബേയിലെ അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ട് (ICTP).
ഇന്ത്യൻ ഈസ്റ്റ് കോസ്റ്റ്, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലെ തുറമുഖങ്ങളിൽ നിന്ന് ട്രാൻസ്ഷിപ്പ്മെൻ്റ് ചരക്ക് കൈകാര്യം ചെയ്യാൻ ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ ഗലാത്തിയ ബേയിൽ മെഗാ ട്രാൻസ്ഷിപ്പ്മെൻ്റ് തുറമുഖം വിഭാവനം ചെയ്യുന്നു, ഇത് പ്രദേശത്തിൻ്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നു. 2028-ഓടെ 4 MTEU-കളും 2058-ഓടെ 16 MTEU-കളും കൈകാര്യം ചെയ്യാനാണ് തുറമുഖം ലക്ഷ്യമിടുന്നത്. നാല് ഘട്ടങ്ങളിലായി 43,796 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിക്കുന്നത്. പദ്ധതി നിർമ്മാണ ഘട്ടത്തിൽ 3,500 തൊഴിലാളികൾക്ക് തൊഴിലവസരം സൃഷ്ടിക്കുകയും, പ്രവർത്തനക്ഷമമായാൽ 1,700 നേരിട്ടുള്ള തൊഴിലവസരങ്ങളും 350 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും. 77-ാമത് നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പിലും ഈ പ്രോജക്റ്റ് അംഗീകരിക്കപ്പെടുകയും ഇന്ത്യയിലെ ഒരു പ്രധാന തുറമുഖമായി വിജ്ഞാപനം ചെയ്യുകയും ചെയ്തു.
B.തുറമുഖങ്ങൾ
1.തുറമുഖ പ്രകടനങ്ങൾ
പ്രധാന തുറമുഖങ്ങളിലെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി കഴിഞ്ഞ ദശകത്തിൽ ഇരട്ടിയായി (2024 മാർച്ചോടെ പ്രതിവർഷം 1,630 ദശലക്ഷം ടണ്ണിലെത്തി (എംടിപിഎ), 2014 ലെ 800.5 എംടിപിഎയെ അപേക്ഷിച്ച്). നിലവിൽ ഇന്ത്യൻ തുറമുഖങ്ങളിൽ (വലിയ തുറമുഖങ്ങളും മറ്റ് പ്രധാന തുറമുഖങ്ങളും ഉൾപ്പെടെ) ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 2690 MMTPA ആണ്. മാരിടൈം ഇന്ത്യ വിഷൻ 2030, അമൃത് കാൽ വിഷൻ 2047 എന്നിവ 2030-ഓടെ 3,500 MMTPA ആയും 2047-ഓടെ 10000 MTPA ആയും വർദ്ധിപ്പിക്കുമെന്ന് വിഭാവനം ചെയ്യുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-നവംബർ 2024), ഇന്ത്യൻ പ്രധാന തുറമുഖങ്ങൾ ഇതിനകം തന്നെ ഏകദേശം 549.47 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തിട്ടുണ്ട്, മുൻ വർഷത്തെ ഇതേ കാലയളവിൽ ഇത് 535.61 ദശലക്ഷം ടണ്ണായിരുന്നു, അതായത് 2.59% വർദ്ധനവ്.
32,000 കോടി രൂപയിലധികം ചെലവ് വരുന്ന 98 തുറമുഖ നവീകരണ പദ്ധതികൾ ഇതുവരെ പൂർത്തീകരിച്ചു, ഇത് വാർഷിക തുറമുഖ ശേഷി 230 MTPA-യിലധികം വർദ്ധിപ്പിച്ചു.
കാര്യക്ഷമതയുടെ കാര്യത്തിൽ, രാജ്യത്തെ പ്രധാന തുറമുഖങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായി.
• 2023-ൽ പ്രസിദ്ധീകരിച്ച ലോകബാങ്കിൻ്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്‌സ് (എൽപിഐ) റിപ്പോർട്ട് അനുസരിച്ച്, 2018-ൽ 44-ാം സ്ഥാനത്തും 2014-ൽ 54-ാം സ്ഥാനത്തുമുണ്ടായിരുന്ന ഇന്ത്യ 2023-ൽ 139 രാജ്യങ്ങളിൽ നിന്ന് 38-ാം സ്ഥാനത്തെത്തി.
• റിപ്പോർട്ട് പ്രകാരം, തുറമുഖങ്ങളിൽ ശരാശരി 2.6 ദിവസമെന്ന കുറഞ്ഞ താമസ സമയം ഇന്ത്യ കൈവരിച്ചു, ഇത് പല വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സരാധിഷ്ഠിതമാണ്.
• പ്രധാന തുറമുഖങ്ങളുടെ ടേൺ എറൗണ്ട് ടൈം (ടിആർടി) 2013-14 സാമ്പത്തിക വർഷത്തിൽ ഏകദേശം 94 മണിക്കൂറിൽ നിന്ന് 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 48.06 മണിക്കൂറായി കുറഞ്ഞു. 2014-15 സാമ്പത്തിക വർഷത്തിലെ ശരാശരി കപ്പൽ ബർത്ത് ഡേ ഔട്ട്‌പുട്ടും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും യഥാക്രമം 52%, 87% വർദ്ധിച്ചു.
• ഇന്ത്യയിലെ പ്രധാന തുറമുഖങ്ങൾ ഇരട്ട അക്ക വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു, അടുത്തിടെ ലോക ബാങ്കിൻ്റെ ലോജിസ്റ്റിക് പ്രകടന സൂചിക റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ 2019-ൽ അന്താരാഷ്ട്ര ഷിപ്പ്‌മെൻ്റ് വിഭാഗത്തിൽ 44-ാം റാങ്കിൽ നിന്ന് 2023-ൽ 22-ാം റാങ്കിലേക്ക് ഉയർന്നു. ഷിപ്പിംഗ് ഡെലിവറി സമയബന്ധിതമായി, 2018-ലെ 52-ാം സ്ഥാനത്തിൽനിന്ന് 17-സ്ഥാനം മെച്ചപ്പെടുത്തി 2023-ൽ 35-ാം സ്ഥാനത്തേക്ക് രാജ്യം കുതിച്ചു.
2.മഹാരാഷ്ട്രയിലെ ടഹാണുവിനടുത്തുള്ള വധാവനിലെ പ്രധാന തുറമുഖം
30.08.2024 ന്, ബഹു. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വധാവൻ തുറമുഖത്തിന് തറക്കല്ലിട്ടത്ത്, ഇന്ത്യയുടെ സമുദ്ര, തുറമുഖ അടിസ്ഥാന സൗകര്യ വികസനത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. 76,000 കോടി രൂപ ചിലവഴിക്കുന്ന പദ്ധതി, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണ്, പ്രത്യേകിച്ച് ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിൽ.
3.സാഗർ ആംങ്കലൻ മാർഗ്ഗനിർദ്ദേശങ്ങൾ
2024 ഫെബ്രുവരി 16-ന് അവതരിപ്പിച്ച "സാഗർ ആംങ്കലൻ" മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ തുറമുഖങ്ങളുടെ പ്രകടനം മാനദണ്ഡമാക്കാനും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ആഗോള നിലവാരവുമായി യോജിപ്പിക്കുന്നതിനും തുറമുഖ മേഖലയിലെ മത്സരക്ഷമതയും ഉപഭോക്തൃ സംതൃപ്തിയും വർദ്ധിപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
4.ചബഹാറിലെ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിൻ്റെ വികസനത്തിനുള്ള ദീർഘകാല പ്രധാന കരാർ
കേന്ദ്ര MoPSW, ആയുഷ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ 2024 മെയ് 13-ന്, ഇന്ത്യാ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (IPGL) ഇറാനിലെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷനും (PMO) തമ്മിൽ ഏതാനും വർഷങ്ങളായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ലാത്ത ചബഹാറിലെ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനൽ, വികസനത്തിനുള്ള ദീർഘകാല പ്രധാന കരാർ ഒപ്പിട്ടു. മന്ത്രിമാരുടെ സന്ദർശനവും ദീർഘകാല കരാറിൽ ഒപ്പുവെക്കലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും അഫ്ഗാനിസ്ഥാനുമായും വിശാലമായ മധ്യേഷ്യൻ രാജ്യങ്ങളുമായും വ്യാപാരത്തിനുള്ള ഒരു കവാടമെന്ന നിലയിൽ ചബഹാറിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്യും. ചബഹാർ തുറമുഖ പദ്ധതിയുടെ വികസനം ഒരു ഇന്ത്യ-ഇറാൻ മുൻഗണനാ പദ്ധതിയാണ്, ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ (INSTC) മധ്യേഷ്യയിലേക്ക് തുറക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
5.ലോകബാങ്കിൻ്റെ CPPI 2023 റിപ്പോർട്ട്
ലോകബാങ്കും എസ് ആൻ്റ് പി ഗ്ലോബൽ മാർക്കറ്റ് ഇൻ്റലിജൻസും ചേർന്ന് വികസിപ്പിച്ചെടുത്ത CPPI 2023 കണ്ടെയ്‌നർ കപ്പലുകൾ സ്വീകരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും തുറമുഖങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നു. CPPI 2023 ൻ്റെ ഏറ്റവും പുതിയ പതിപ്പിൽ ആദ്യമായി ഇന്ത്യയിലെ 10 തുറമുഖങ്ങൾ ആഗോള നിരയിൽ ആദ്യ 100ൽ ഇടം നേടി. വിശാഖപട്ടണം (19), കാമരാജർ (47), കൊച്ചി (63), ചെന്നൈ (80), ജവഹർലാൽ നെഹ്‌റു (96) എന്നിവയാണ് ആദ്യ 100 റാങ്കുകളിൽ ഇടം നേടിയ പ്രധാന തുറമുഖങ്ങൾ. വിശാഖപട്ടണം തുറമുഖ അതോറിറ്റി (വിപിഎ) ആദ്യ 20 റാങ്കിംഗിൽ ഇടം നേടി സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. വിശാഖപട്ടണം തുറമുഖം ഇന്ത്യയിലെ മറ്റെല്ലാ തുറമുഖങ്ങളെയും പിന്തള്ളി, 2022-ൽ 122-ാം സ്ഥാനത്ത് നിന്ന് 19-ാം സ്ഥാനത്തേക്ക് ഉയർന്നു.
6.സമുദ്രമേഖലയിലെ സ്ത്രീകൾക്കുള്ള അന്താരാഷ്ട്ര ദിനം
2024 മെയ് 18-ന്, MoPSW, വനിതാ നാവികരുടെ സുപ്രധാന സംഭാവനകളെ ആദരിച്ചുകൊണ്ട്, സമുദ്രമേഖലയിലെ സ്ത്രീകൾക്കായുള്ള അന്താരാഷ്ട്ര ദിനം ന്യൂഡൽഹിയിൽ ആഘോഷിച്ചു. ഈ വർഷത്തെ പ്രമേയം, "സുരക്ഷിത ചക്രവാളങ്ങൾ: സമുദ്ര സുരക്ഷയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ", സമുദ്രമേഖലയിലെ സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യം അടിവരയിടുന്നു. ആഘോഷവേളയിൽ,വ്യത്യസ്ത സമുദ്രമേഖലയിൽ ബിരുദങ്ങൾ നേടുന്ന വിവിധ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള 27 വനിതാ നാവികരെയും സമുദ്ര വ്യവസായത്തിലെ അവരുടെ സമർപ്പണത്തിനും ഗണ്യമായ സംഭാവനകൾക്കും ഈ മേഖലയിലെ ചില പ്രൊഫഷണലുകൾക്കും അംഗീകാരം ലഭിച്ചു.
7.പരമ്പരാഗത ഇന്ധന അധിഷ്ഠിത തുറമുഖമായ ടഗ്ഗുകൾക്ക് പകരം ഹരിത ടഗ്ഗുകൾ സ്ഥാപിക്കുന്നതിന് ബഹു.പിഎസ്ഡബ്ല്യു കേന്ദ്ര മന്ത്രി ജിടിടിപിക്ക് വേണ്ടി എസ്ഒപി സമാരംഭിച്ചു
പരമ്പരാഗത ഇന്ധന അധിഷ്ഠിത തുറമുഖ ടഗുകളിൽ നിന്ന് ഗ്രീൻ ടഗ്ഗുകളിലേക്കുള്ള മാറ്റത്തിനായി 2024 ഓഗസ്റ്റ് 16-ന് ബഹു. PSW മന്ത്രിയാണ് ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാമിൻ്റെ SOP (GTTP) ന്യൂഡൽഹിയിൽ ആരംഭിച്ചത്. 2023-ൽ ബഹു. പ്രധാനമന്ത്രി പുറത്തിറക്കിയ മാരിടൈം അമൃത് കാൽ വിഷൻ 2047-ന് അനുസൃതമായാണ് ഇത്, 2030-ഓടെ പ്രധാന തുറമുഖങ്ങളിലെ തുറമുഖ കപ്പലുകളിൽ നിന്നുള്ള GHG ഉദ്‌വമനം 30% ആയി കുറയ്ക്കുകയാണ് ലക്ഷ്യം.ഇത് പഞ്ച് കർമ്മ സങ്കൽപിന് കീഴിലുള്ള ഒരു പ്രധാന സംരംഭമാണ്.
8.പ്രധാന തുറമുഖങ്ങളിലെ തൊഴിലാളികൾക്കുള്ള വേതന ഘടന പരിഷ്ക്കരണം
2024 ഓഗസ്റ്റ് 28-ന്, ചർച്ചകൾ ഫലപ്രദമാക്കുന്നതിൻ്റെ ഭാഗമായി, ബൈപാർട്ടൈറ്റ് വേജ് നെഗോഷ്യേഷൻ കമ്മിറ്റിയും (BWNC) ഇന്ത്യൻ പോർട്ട്സ് അസോസിയേഷനും (IPA) തമ്മിൽ ഒരു ധാരണാപത്രം (MOU) ഒപ്പുവച്ചു. ധാരണാപത്രം വേതനഘടന പരിഷ്കരിക്കുന്നതിനും പെൻഷനറി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് സേവന വ്യവസ്ഥകൾ പരിഹരിക്കുന്നതിനും സഹായിക്കുന്നു. 2022 ജനുവരി 01 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ശമ്പള സ്കെയിലുകൾ നിലവിലുള്ള രീതികൾക്കനുസൃതമായി രൂപീകരിക്കും.
C.ഷിപ്പിംഗ്
1.2023 മെയ് 05-ന് ബഹു. കേന്ദ്ര സഹമന്ത്രി(PSW) തൂത്തുക്കുടിയിലെ VOC പോർട്ടിൽ നിന്ന് MV MSS ഗലീന ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഇന്ത്യ മാലിദ്വീപ് ഷിപ്പിംഗ് സർവീസ് ആരംഭിച്ചു.
2.മാരിടൈം ഡെവലപ്‌മെൻ്റ് ഫണ്ടിൽ നിക്ഷേപകരുടെ യോഗം:
2024 ജൂൺ 6 ന്, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം (MoPSW) ഇന്ത്യയുടെ ഷിപ്പിംഗ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുംബൈയിൽ ഒരു ഓഹരി ഉടമകളുടെ യോഗം വിളിച്ചു. എൻഐഐഎഫ്, ഐഎഫ്എസ്‌സി, എസ്ബിഐ, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഡോയിചെ ബാങ്ക്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ വൈവിധ്യമാർന്ന ആഭ്യന്തര, അന്തർദേശീയ നിക്ഷേപകരുടെയും വായ്പ നൽകുന്നവരുടെയും പങ്കാളിത്തത്തിന് മീറ്റിംഗ് സാക്ഷ്യം വഹിച്ചു. IFSCGIFT അടിസ്ഥാനമാക്കിയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളിത്തവും ഇതിലുണ്ടായി. നിർദ്ദിഷ്ട മാരിടൈം ഡെവലപ്‌മെൻ്റ് ഫണ്ടിൻ്റെ (എംഡിഎഫ്) ഘടനയും നിർദ്ദിഷ്ട കപ്പൽ ഉടമസ്ഥതയിലുള്ളതും പാട്ടത്തിനെടുക്കുന്നതുമായ സ്ഥാപനത്തിൻ്റെ (SOLE) പ്രവർത്തനത്തിനുള്ള ചട്ടക്കൂടും മന്ത്രാലയം അവതരിപ്പിച്ചു. MDF-ൽ നിക്ഷേപിക്കുന്നതിനും SOLE-ന് വായ്പ നൽകുന്നതിനുമുള്ള താൽപ്പര്യം കണക്കാക്കാൻ പങ്കെടുക്കുന്നവരിൽ നിന്നുള്ള പ്രതികരണം തേടി.
3.അന്താരാഷ്ട്ര പാസഞ്ചർ ഫെറി സർവീസ് (ഇന്ത്യയും ശ്രീലങ്കയും) പുനരാരംഭിക്കുന്നു
16.08.2024-ന്, നാഗപട്ടണത്തിനും (ഇന്ത്യ) കാങ്കെസന്തുറൈയ്ക്കും (ശ്രീലങ്ക) ഇടയിലുള്ള ഫെറി സർവീസ് രണ്ട് സ്ഥലങ്ങളിലെയും പ്രാദേശിക കണക്റ്റിവിറ്റിയും ടൂറിസവും വർദ്ധിപ്പിക്കുന്നതിനായി മന്ത്രാലയ തലത്തിൽ നിരന്തരമായ നിരീക്ഷണത്തിനും ഏകോപനത്തിനും ശേഷം വിജയകരമായി പുനരാരംഭിച്ചു.
4.ഗിഫ്റ്റ് സിറ്റിയിൽ എസ്‌സിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയുടെ രൂപീകരണം
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അതിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി (WOS) 'എസ്‌സിഐ ഭാരത് ഐഎഫ്എസ്‌സി ലിമിറ്റഡ്' 2024 ഓഗസ്റ്റ് 12-ന്, ഗുജറാത്തിലെ ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റിയിൽ രജിസ്റ്റർ ചെയ്ത ഓഫീസുമായി സംയോജിപ്പിച്ചു. സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ (CoR) 2024 സെപ്റ്റംബർ 23-ന് ലഭിച്ചു. WOS അതിൻ്റെ ബിസിനസ്സ് പ്രവർത്തനങ്ങളും ആരംഭിച്ചു.
5.സാഗർമന്ഥൻ: ദി ഗ്രേറ്റ് ഓഷ്യൻസ് ഡയലോഗ്
ഒബ്‌സർവേഴ്‌സ് റിസർച്ച് ഫൗണ്ടേഷനുമായി (ORF) സഹകരിച്ച് MoPSW 2024 നവംബർ 18-19 തീയതികളിൽ ന്യൂഡൽഹിയിൽ "സാഗർമന്ഥൻ: ദി ഗ്രേറ്റ് ഓഷ്യൻസ് ഡയലോഗ്" സംഘടിപ്പിച്ചു. മന്ത്രിമാർ, മുൻ രാഷ്ട്രത്തലവൻമാർ, മാധ്യമപ്രവർത്തകർ, വിദഗ്ധർ എന്നിവരുൾപ്പെടെ 1700-ലധികം പേർ പങ്കെടുത്ത ഡയലോഗിൽ ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളിൽ നിന്നുള്ളവർ സന്നിഹിതരായിരുന്നു.
D.ഉൾനാടൻ ജലപാതകൾ
1.ഉൾനാടൻ ജലപാതയിലൂടെയുള്ള ചരക്ക് നീക്കം
IWT അധിഷ്‌ഠിത ചരക്കുനീക്കം രാജ്യത്ത് ~7 മടങ്ങ് വർദ്ധിച്ചു- 2014 സാമ്പത്തിക വർഷത്തിലെ 18.1 MMT-ൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 133.03 MMT ആയി. 2024-25 സാമ്പത്തിക വർഷത്തിൽ, വാർഷിക ലക്ഷ്യമായ 142 ദശലക്ഷം ടണ്ണിന് അനുസൃതമായി, 2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 94.81 ദശലക്ഷം ടൺ ചരക്ക് നീക്കം നടത്തി. 2023 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ 88.89 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 6.66% ൻ്റെ വർദ്ധനവ്.
2.ചരക്ക് പ്രാത്സാഹന പദ്ധതി ( കാർഗോ പ്രൊമോഷൻ സ്കീം)
ചരക്ക് ഉടമകൾ ഉൾനാടൻ ജലപാത ഗതാഗത മേഖലയുടെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇൻഡോ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ (IBP) വഴി NW-16,NW-1, NW -2 എന്നിവയിൽ ചരക്ക് നീക്കത്തിന് ഷെഡ്യൂൾ ചെയ്ത സേവനം സ്ഥാപിക്കുന്നതിനുമായി 35% ഇൻസെൻ്റീവ് നൽകുന്നതിനായി ബഹു. മന്ത്രി (PSW) 15.12.2024 ന് IWT കാർഗോ പ്രൊമോഷൻ സ്കീം ആരംഭിച്ചു. ഈ പദ്ധതി ഉൾനാടൻ ജലപാത ഗതാഗതം (ഐഡബ്ല്യുടി) മോഡിൽ 800 ദശലക്ഷം ടൺ കി.മീ ചരക്ക് വഴിതിരിച്ചുവിടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് NW കളിൽ നിലവിലുള്ള 4700 ദശലക്ഷം ടൺ ചരക്കിൻ്റെ ഏകദേശം 17% ആണ്.ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്‌സിഐ) മുഖേന ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയെ (ഐഡബ്ല്യുഎഐ) ഉപയോഗിച്ച് കൊൽക്കത്തയ്ക്കും വാരണാസി/പാണ്ഡുവിനുമിടയിൽ ഷെഡ്യൂൾ ചെയ്ത ജലപാത കാർഗോ സർവീസ് ആരംഭിക്കാനും ജലപാതയിലെ ചരക്ക് നീക്കുന്നവരുടെ/ഉടമകളുടെ വിശ്വാസം വർദ്ധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
3.പ്രഥമ ഉൾനാടൻ ജലപാത വികസന കൗൺസിൽ (ഐഡബ്ല്യുഡിസി) യോഗം കൊൽക്കത്തയിൽ
08.01.2024 ന്, കൊൽക്കത്തയിൽ "ഗംഗാസ് ക്വീൻ" എന്ന കപ്പലിൽ നടന്ന IWDC മീറ്റിംഗിൻ്റെ കന്നി പതിപ്പിൽ, രാജ്യത്തിൻ്റെ ഉൾനാടൻ ജലപാതകളുടെ ശേഷി വർധിപ്പിക്കുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള നിരവധി പുതുസംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര MoPSW, ആയുഷ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ, 6 സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികൾ, 14 സംസ്ഥാനങ്ങളിലെ സെക്രട്ടറിമാർ നയരൂപകർത്താക്കളും വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള പ്രധാന പങ്കാളികളും പങ്കെടുത്തു. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെയും വാണിജ്യത്തിൻ്റെയും ഉപാധികളായി ഉൾനാടൻ ജലപാതകൾ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന സമ്മേളനം രാജ്യത്തെ റിവർ ക്രൂയിസ് വിനോദസഞ്ചാര വികസനത്തിനായി 45,000 കോടി രൂപയുടെ നിക്ഷേപത്തിന് ഉറപ്പ് നൽകി.ഇതിൽ 35,000 കോടി രൂപ ക്രൂയിസ് കപ്പലുകൾക്കും 10,000 കോടി രൂപ അമൃത് കാലത്തിൻ്റെ അവസാനത്തിൽ, അതായത് 2047 ഓടെ ക്രൂയിസ് ടെർമിനൽ അടിസ്ഥാന സൗകര്യ വികസനത്തിനുമായി നീക്കിവച്ചിട്ടുണ്ട്.
2047-ഓടെ 100% ഹരിത ഷിപ്പുകൾ എന്ന ലക്ഷ്യത്തോടെയുള്ള 'ഹരിത നൗക' - ഇൻലാൻഡ് വെസ്സൽസ് ഗ്രീൻ ട്രാൻസിഷൻ മാർഗ്ഗനിർദ്ദേശങ്ങളും 'റിവർ ക്രൂയിസ് ടൂറിസം റോഡ്മാപ്പ്, 2047' ഉം കൊൽക്കത്തയിലെ ഐഡബ്ല്യുഡിസിയുടെ ഉദ്ഘാടന സെഷനിൽ ബഹു. കേന്ദ്ര മന്ത്രി പുറത്തിറക്കി.
4.വാരണാസിയിൽ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കപ്പലിൻ്റെ വിന്യാസം
പ്രദേശത്ത് പരീക്ഷണ സർവീസുകൾക്കും തുടർന്ന് പ്രവർത്തനക്ഷമമാക്കാനും വേണ്ടി വാരാണസിയിൽ 14.07.2024 ന് കപ്പൽ വിന്യസിച്ചു.
E. ലൈറ്റ്ഹൗസുകളും കപ്പലുകളും
1.ലൈറ്റ്ഹൗസ് ഫോട്ടോ പ്രദർശനം
MoPSW ന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്പ്സ് (DGLL) 2024 മാർച്ച് 3 മുതൽ 7 വരെ ന്യൂഡൽഹിയിൽ ഒരു ലൈറ്റ്ഹൗസ് ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ബഹു. PSW, ആയുഷ് മന്ത്രി 2024 മാർച്ച് 3 ന് ഉദ്ഘാടനം ചെയ്ത നാല് ദിവസത്തെ ലൈറ്റ് ഹൗസ് ഫോട്ടോ പ്രദർശനം ലൈറ്റ് ഹൗസ് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ വിശാലമായ തീരപ്രദേശത്തുടനീളം ചിതറിക്കിടക്കുന്ന ലൈറ്റ്ഹൗസുകളുടെ സൗന്ദര്യവും ചരിത്രപരമായ പ്രാധാന്യവും പകർത്തുന്ന 100 ഫോട്ടോഗ്രാഫുകളുടെ ശേഖരം ചടങ്ങിൽ പ്രദർശിപ്പിച്ചു. രാജ്യത്തെ വിളക്കുമാടങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും മതിയായ സൗകര്യങ്ങളോടെ ചരിത്രപ്രധാനമായ ലൈറ്റ്ഹൗസുകൾ നവീകരിക്കുന്നതിനും MoPSW പ്രതിജ്ഞാബദ്ധമാണ്.
2.ആൻഡമാൻ ദ്വീപിൻ്റെ കിഴക്കൻ തീരത്ത് റാണി ലക്ഷ്മിഭായി ശിലയിൽ (കടൽമധ്യത്തിൽ) ലൈറ്റ്ഹൗസ് സ്ഥാപിക്കൽ.
ആൻഡമാൻ ദ്വീപിൻ്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാണി ലക്ഷ്മിഭായി ശിലാ ലൈറ്റ്ഹൗസ് നിർമ്മാണത്തിന് DGLL അംഗീകാരം നൽകി. ലൈറ്റ് ഹൗസ് ടവറിൻ്റെയും അപ്രോച്ച് സ്ട്രക്ചറുകളുടെയും (ഘട്ടം-1) നിർമ്മാണത്തിന് 32.82 കോടി രൂപ അനുവദിച്ചു.
***
SK
(Release ID: 2091738)
Visitor Counter : 7