ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ഗ്വേൺസിയിൽ കോമൺവെൽത്ത് സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും സമ്മേളനത്തിലെ (സി‌എസ്‌പി‌ഒ‌സി)  സ്ഥിരം സമിതി യോഗത്തിൽ ലോക്സഭാ സ്പീക്കർ അധ്യക്ഷനാകും

2025 ജനുവരി 07 മുതൽ 11 വരെ യുകെ, സ്കോട്ട്ലൻഡ്, ഗ്വേണ്‍സി എന്നിവിടങ്ങളിലേക്ക് ലോക്സഭാ സ്പീക്കറുടെ ഔദ്യോഗിക സന്ദർശനം

28-ാമത് സി‌എസ്‌പി‌ഒ‌സിക്ക് 2026 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

Posted On: 07 JAN 2025 6:08PM by PIB Thiruvananthpuram
ന്യൂഡൽഹി; 2024 ജനുവരി 7: ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള 2025 ജനുവരി 07 മുതൽ 11 വരെ യുകെ, സ്കോട്ട്ലൻഡ്, ഗ്വേൺസി എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു.

യുകെ പാർലമെന്റ് ഹൗസ് ഓഫ് കോമൺസ് സ്പീക്കർ സർ ലിൻഡ്സെ ഹോയലിന്റെ ക്ഷണപ്രകാരം 2025 ജനുവരി 07 മുതൽ 09 വരെയാണ് ശ്രീ ബിർളയുടെ യുകെ സന്ദർശനം.  സർ ലിൻഡ്സെ ഹോയലുമായും ലണ്ടനിലെ ഹൗസ് ഓഫ് ലോർഡ്‌സിന്റെ ലോർഡ് സ്പീക്കറായ ആൽക്ലൂയിത്തിലെ  ലോർഡ് മക്ഫാളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ലണ്ടനിലെ  മറ്റ് പരിപാടികളുടെ ഭാഗമായി ശ്രീ ഓം ബിർള ഡോ. ബി. ആർ. അംബേദ്കർ മ്യൂസിയം സന്ദർശിക്കുകയും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും യുകെയിലെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.

സ്കോട്ട്ലൻഡ് സന്ദർശിക്കുന്ന ശ്രീ ബിർള സ്കോട്ടിഷ് പാർലമെന്റ് അധ്യക്ഷന്‍   ആലിസൺ ജോൺസ്റ്റോൺ എംഎസ്പി, സ്കോട്ട്ലൻഡ് പ്രഥമമന്ത്രി  ജോൺ സ്വിന്നി എംഎസ്പി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സ്കോട്ടിഷ് പാർലമെന്റിലെ വിവിധ കക്ഷി അംഗങ്ങളുമായും അദ്ദേഹം സംവദിക്കും.

2025 ജനുവരി 10 ന് ഗേൺസിയിൽ കോമൺ‌വെൽത്ത് സ്പീക്കർമാരുടെയും അധ്യക്ഷന്മാരുടെയും സമ്മേളനത്തിന്റെ  സ്ഥിരം സമിതി യോഗത്തിൽ  സ്പീക്കർ അധ്യക്ഷത വഹിക്കും. 2026 ൽ ഇന്ത്യയിൽ നടക്കുന്ന 28-ാമത് സി‌എസ്‌പി‌ഒ‌സിയുടെ ആതിഥേയനെന്ന നിലയിലാണ് അദ്ദേഹം യോഗത്തില്‍ അധ്യക്ഷനാകുന്നത്.   മറ്റ് പാർലമെന്റുകളിലെ സ്പീക്കര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

(Release ID: 2091068) Visitor Counter : 11