രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോയായ -എയ്‌റോ ഇന്ത്യ 2025- ന്റെ പതിനഞ്ചാമത് എഡിഷൻ 2025 ഫെബ്രുവരി 10 മുതൽ 14 വരെ ബെംഗളൂരുവിൽ നടക്കും

Posted On: 06 JAN 2025 1:29PM by PIB Thiruvananthpuram
ന്യൂഡൽഹി : 06 ജനുവരി 2025

ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോയായ  - എയ്‌റോ ഇന്ത്യ 2025 -ന്റെ  പതിനഞ്ചാമത് എഡിഷൻ  2025 ഫെബ്രുവരി 10 മുതൽ 14 വരെ കർണാടകയിലെ ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ  നടക്കും. 'ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ' എന്ന വിശാലമായ പ്രമേയത്തിലൂടെ, വിദേശ-ഇന്ത്യൻ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും സ്വദേശിവൽക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ആഗോള മൂല്യ ശൃംഖലയിലെ പുതിയ വഴികൾ കണ്ടെത്തുന്നതിനും പരിപാടി  വേദി ഒരുക്കും

പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങൾ (ഫെബ്രുവരി 10, 11, 12) ബിസിനെസ്സ്  ദിവസങ്ങളായിരിക്കും, അതേസമയം 13, 14 തീയതികൾ പ്രദർശനം കാണാൻ ആളുകളെ അനുവദിക്കുന്നതിന് പൊതു ദിവസങ്ങളായി സജ്ജീകരിച്ചിരിക്കുന്നു. എയ്‌റോസ്‌പേസ് മേഖലയിൽ നിന്നുള്ള  വലിയ സൈനിക പ്ലാറ്റ്‌ഫോമുകളുടെ എയർ ഡിസ്‌പ്ലേകളും സ്റ്റാറ്റിക് പ്രദർശനങ്ങളും  ഇതിൽ  ഉൾപ്പെടുന്നു.

പരിപാടിയുടെ ഭാഗമായി ഒരു ആമുഖ  സെഷൻ , ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, മന്ഥൻ സ്റ്റാർട്ട്-അപ്പ് ഇവൻ്റ്,  എയർ ഷോകൾ, ഇന്ത്യ പവലിയൻ ഉൾപ്പെടുന്ന ഒരു വലിയ പ്രദർശന ഏരിയ, എയ്‌റോസ്‌പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവ ഉൾപ്പെടുന്നു.

സൗഹൃദ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംഭാഷണം സുഗമമാക്കുന്നതിന്, 'ബ്രിഡ്ജ് - അന്തർദേശീയ പ്രതിരോധത്തിലൂടെയും ആഗോള ഇടപെടലിലൂടെയും പ്രതിരോധശേഷി വർദ്ധിപ്പിക്കുക' (BRIDGE -Building Resilience through International Defence and Global Engagement’.) എന്ന വിഷയത്തിൽ പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. .

പരിപാടിയുടെ ഭാഗമായി രക്ഷാ മന്ത്രി, രക്ഷാ രാജ്യ മന്ത്രി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സെക്രട്ടറി തുടങ്ങിയ തലങ്ങളിൽ നിരവധി ഉഭയകക്ഷി യോഗങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ വഴികൾ തേടിക്കൊണ്ട് സൗഹൃദ രാജ്യങ്ങളുമായുള്ള പ്രതിരോധ, ബഹിരാകാശ ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

സിഇഒമാരുടെ റൗണ്ട് ടേബിൾ, വിദേശ ഒറിജിനൽ ഉപകരണ നിർമാതാക്കൾക്ക്  (Original Equipment Manufacturers (OEMs)) ഇന്ത്യയിൽ നിർമിക്കുന്നതിന്  അനുകൂലമായ വേദി  നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സിഇഒമാർ, ആഭ്യന്തര പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎംഡിമാർ, ഇന്ത്യയിൽ നിന്നുള്ള  പൊതു  ഡിഫൻസ് & എയ്‌റോസ്‌പേസ് നിർമാണ കമ്പനികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും

ഇന്ത്യാ പവലിയൻ, ഭാവിയിലെ സാധ്യതകൾ ഉൾപ്പെടെ, ആഗോളതലത്തിൽ തയ്യാറെടുക്കുന്ന തദ്ദേശീയ പ്രതിരോധ നിർമ്മാണ ശേഷികളും അത്യാധുനിക സാങ്കേതികവിദ്യകളും പ്രദർശിപ്പിച്ചുകൊണ്ട്, മേക്ക്-ഇൻ-ഇന്ത്യ സംരംഭത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രദർശിപ്പിക്കും. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കുള്ള   പ്രോത്സാഹനം എയ്‌റോ ഇന്ത്യ 2025 ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖലയാണ്.

കൂടാതെ,  എയറോബാറ്റിക് പ്രകടനങ്ങളും തത്സമയ സാങ്കേതിക പ്രദർശനവും  ആധുനിക എയ്‌റോസ്‌പേസ് പ്ലാറ്റ്‌ഫോമുകളുടെയും സാങ്കേതികവിദ്യകളുടെയും സാധ്യതകൾ പ്രദർശിപ്പിക്കുന്ന ഒരു ആഴത്തിലുള്ള അനുഭവം നൽകും. പരിപാടിയുടെ ഭാഗമായി പ്രധാനപ്പെട്ട വിവിധ   വിഷയങ്ങളിൽ നിരവധി സെമിനാറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
 
LPS/SKY
 

************

 


(Release ID: 2090569) Visitor Counter : 25