കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യ അവലോകനം- കോർപ്പറേറ്റ് കാര്യ മന്ത്രാലയം


Posted On: 29 DEC 2024 3:14PM by PIB Thiruvananthpuram

കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ 2024ലെ പ്രധാന സംരംഭങ്ങളും നേട്ടങ്ങളും ഇനിപ്പറയുന്നു :


പ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി - പ്രാരംഭ പദ്ധതി

 
 
ലക്ഷ്യം- അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇൻ്റേൺഷിപ്പ് അവസരങ്ങൾ ലഭ്യമാക്കുകയും പ്രായോഗിക ബിസിനസ്സ് അന്തരീക്ഷത്തിൽ അനുഭവസമ്പത്ത് നേടാൻ പ്രാപ്തരാക്കുകയും ചെയ്യുക.

ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് പ്രതിമാസം 5,000 രൂപ ധനസഹായം ലഭിക്കും - പ്രതിമാസം 4500 രൂപ കേന്ദ്രസർക്കാർ നൽകും. സ്വന്തം സാമൂഹിക പ്രതിബദ്ധതാഫണ്ടിൽ (CSR) നിന്ന് കമ്പനി  500 രൂപ നൽകും. ഇത് കൂടാതെ ഇൻ്റേൺഷിപ്പ് ചെയ്യുന്ന ഓരോരുത്തർക്കും സാന്ദർഭിക ചെലവുകൾക്കായി 6,000 രൂപ ഗ്രാൻ്റ്   കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) ഒറ്റത്തവണയായി നൽകും.


ജൻ വിശ്വാസ് പദ്ധതിയ്ക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങൾ

(1)-സ്വത്ത് കൈമാറ്റത്തിനുള്ള പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിൻ്റെ അംഗീകാരം

പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷൻ, വിൽപത്രത്തിൻ്റെ പ്രൊബേറ്റ് എന്നിവയുടെ  ആവശ്യകത ഒഴിവാക്കിയ ഈ പരിഷ്കാരത്തിലൂടെ വ്യക്തികൾക്ക് ഇതുമായി ബന്ധപ്പെട്ട  നൂലാമാലകളിൽ നിന്ന് മോചനം. പണവും സമയവും ലാഭിക്കാൻ ഗുണഭോക്താക്കൾക്ക് സഹായകം.

(2) ഷെയർ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രക്രിയകൾ ലളിതമാക്കി

5 ലക്ഷം രൂപ വരെ മൂല്യമുള്ള ഓഹരികളുടെ ഫിസിക്കൽ ഷെയർ സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടാൽ FIR ഫയൽ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. ഷെയർ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വ്യക്തികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായകം.

(3) ഡ്യൂപ്ലിക്കേറ്റ് ഫിസിക്കൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റുകൾക്കുള്ള ജാമ്യ ആവശ്യകതകൾ ഒഴിവാക്കി

 നഷ്‌ടപ്പെട്ടതോ കേടായതോ ആയ ഫിസിക്കൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റുകൾക്ക് പകരം ഡ്യൂപ്ലിക്കേറ്റ്  സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കുന്നതിനുള്ള ജാമ്യ ആവശ്യകതകൾ ഒഴിവാക്കി. ഏത് മൂല്യത്തിലുള്ള സർട്ടിഫിക്കറ്റുകൾ കൈവശമുള്ള അവകാശികൾക്കും ലളിതമായ നടപടിക്രമത്തിലൂടെ ഡ്യൂപ്ലിക്കേറ്റ്  സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാം.


മെച്ചപ്പെടുത്തിയ പരാതി പരിഹാര സംവിധാനം

വൈവിധ്യമാർന്ന പ്രേക്ഷകർക്ക് പ്രവേശനക്ഷമത ഉറപ്പാക്കിക്കൊണ്ട് ആറ് ഭാഷകളിൽ ഇൻ്ററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് സിസ്റ്റം (IVRS) സൗകര്യങ്ങളുള്ള അവബോധജന്യമായ കോൾ സെൻ്റർ പരിഹാരം അവതരിപ്പിച്ചു.

കോൾ സെൻ്റർ 14453 എന്ന സൗകര്യപ്രദമായ അഞ്ചക്ക നമ്പർ മുഖാന്തിരം പ്രവർത്തിക്കുന്നു. ഉപയോക്താക്കൾക്ക് സഹായം തേടാനും ആശങ്കകൾ പരിഹരിക്കാനുമുള്ള പ്രക്രിയ ലളിതമാക്കി.

പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നതിന്, സംവേദനക്ഷമത വർദ്ധിപ്പിക്കുക; വിജയകരമായ IEPFA ലൂടെ , സാമ്പത്തിക ശാക്തീകരണവും പങ്കാളികളുമായി ഇടപഴകലും ,

മുംബൈയിലും അഹമ്മദാബാദിലും നിവേശക് സുൻവായി സംരംഭങ്ങൾ;

നിവേശക് പഞ്ചായത്ത്: അവകാശികൾക്കും IEPFA യ്ക്കും ഇടയിലെ അന്തരം കുറയ്ക്കുന്നു;

നിവേശക് ദീദി: സാമ്പത്തിക സാക്ഷരതയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നു;

നിവേശക് സാർത്തി: സാമ്പത്തിക സർവ്വാശ്ലേഷിത്വം.


IBC ക്ക് കീഴിലുള്ള  സംയോജിത സാങ്കേതിക പ്ലാറ്റ്‌ഫോം:

 സംയോജിത സാങ്കേതിക പ്ലാറ്റ്‌ഫോം മെച്ചപ്പെട്ട സുതാര്യത, കാലതാമസം കുറയ്ക്കൽ, ഫലപ്രദമായ തീരുമാനമെടുക്കൽ, പ്രക്രിയകൾക്ക് മേൽ മികച്ച അധികാരികളുടെ മേൽനോട്ടം എന്നിവയ്ക്ക് സഹായകം.  

2016-ലെ പാപ്പരത്ത കോഡിൻ്റെ നിർവ്വഹണം/ നേട്ടങ്ങൾ:

· IBC പ്രകാരമുള്ള പാപ്പരത്ത തീരുമാനങ്ങളിൽ സുതാര്യതയുടെയും നീതിയുടെയും പുതു യുഗം പിറന്നു.
ബന്ധപ്പെട്ട എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്നു.

·കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) നേട്ടങ്ങൾ:

· ആരംഭ ശേഷം ഇതുവരെ, 1289 ആൻ്റിട്രസ്റ്റ് വിഷയങ്ങൾ (സെക്ഷൻ 3 & 4) കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (CCI) മുന്നിൽ   വന്നു. 2024 സെപ്റ്റംബർ വരെ 1157 (ഏകദേശം 90%) കേസുകൾ തീർപ്പാക്കി.

കൂടാതെ, 2024 ജനുവരി മുതൽ 2024 സെപ്തംബർ വരെ, കമ്മീഷൻ 30 പുതിയ കേസുകൾ സ്വീകരിക്കുകയും 30 കേസുകൾ തീർപ്പാക്കുകയും ചെയ്തു (മുൻ വർഷത്തെ കേസുകൾ ഉൾപ്പെടെ).

2024-ൽ പുതുതായി സ്ഥാപിതമായ സെൻട്രൽ പ്രോസസ്സിംഗ് സെൻ്റർ (CPC).

 
  •  2013-ലെ കമ്പനി നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം നിർദ്ദേശിക്കപ്പെട്ടേക്കാവുന്ന, ഇ-ഫോമുകൾ പരിഗണിക്കുക, തീർപ്പാക്കുക എന്നീ പ്രവർത്തനങ്ങൾ   നിർവ്വഹിക്കുന്നതിനോ  നടപ്പിലാക്കുന്നതിനോ വേണ്ടി  2024-ൽ CPC സ്ഥാപിക്കപ്പെട്ടു.

സെന്റർ എസ്റ്റാബ്ലിഷ്ഡ് ഫോർ ആക്സിലറേറ്റഡ് കോർപ്പറേറ്റ് എക്സിറ്റ് (CPACE) സ്ഥാപിച്ചു.
 
  • സ്വമേധയാ അടച്ചുപൂട്ടുന്നതിനായി കമ്പനികൾ ഫയൽ ചെയ്ത അപേക്ഷകൾ ദ്രുതഗതിയിൽ തീർപ്പാക്കുന്നതിന് സെന്റർ എസ്റ്റാബ്ലിഷ്ഡ് ഫോർ ആക്‌സിലറേറ്റഡ് കോർപ്പറേറ്റ് എക്‌സിറ്റ് (CPACE) സ്ഥാപിച്ചു. അടച്ചുപൂട്ടലിന് എടുക്കുന്ന ദിവസങ്ങളുടെ എണ്ണം 2 വർഷത്തിൽ നിന്ന് 6 മാസത്തിൽ താഴെയായി കുറയ്ക്കുക ലക്‌ഷ്യം
 
  • 01.05.2021-ന് C-PACE ആരംഭിച്ചതുമുതൽ ഇതുവരെ, 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി അടച്ചുപൂട്ടലിനുള്ള ശരാശരി ദിവസങ്ങളുടെ എണ്ണം ഏകദേശം 90 ദിവസമായി കുറഞ്ഞു.


കമ്പനി നിയമം, 2013, L.L.P നിയമം 2008 എന്നിവയിലെ ഭേദഗതികൾ,

കമ്പനി നിയമം, 2013 പ്രകാരം വീഴ്ചയായി വിലയിരുത്തപ്പെടുന്ന  63 വ്യവസ്ഥകൾ ക്രിമിനൽ നടപടികളിൽ നിന്ന് ഇളവ് ചെയ്ത് ഇൻ-ഹൌസ് അഡ്ജുഡിക്കേഷൻ മെക്കാനിസത്തിന് കീഴിൽ പരിഹരിക്കാൻ  തീരുമാനം.
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക
 
SKY
 
****************************

(Release ID: 2089766) Visitor Counter : 13