പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ മന്നത്തു പത്മനാഭനെ അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
प्रविष्टि तिथि:
02 JAN 2025 4:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ മന്നത്തു പത്മനാഭനെ അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ അനുസ്മരിച്ചു. സമൂഹത്തിൻ്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുന്നതിനും അശ്രാന്ത പരിശ്രമം നടത്തിയ യഥാർഥ ദാർശനികനാണ് മന്നത്തു പത്മനാഭൻ എന്ന് ശ്രീ മോദി അനുസ്മരിച്ചു.
എക്‌സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
"ശ്രീ മന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിനും അശ്രാന്തപരിശ്രമം നടത്തിയ യഥാർഥ ദാർശനികനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം നൽകിയ ഊന്നലും ശ്രദ്ധേയമായിരുന്നു. നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടു നിറവേറ്റാൻ നാം പ്രതിജ്ഞാബദ്ധരാണ്."
“ശ്രീ മന്നത്തു പത്മനാഭനെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനും മനുഷ്യരുടെ ദുരിതങ്ങൾ ഇല്ലാതാക്കുന്നതിനും അശ്രാന്തപരിശ്രമം നടത്തിയ യഥാർഥ ദാർശനികനായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനും പഠനത്തിനും അദ്ദേഹം നൽകിയ ഊന്നലും ശ്രദ്ധേയമായിരുന്നു. നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടു നിറവേറ്റാൻ നാം പ്രതിജ്ഞാബദ്ധരാണ്.”
-SK-
(रिलीज़ आईडी: 2089623)
आगंतुक पटल : 71
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada