സ്ഥിതിവിവര, പദ്ധതി നിര്വഹണ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024: 2024-ൽ സ്ഥിതിവിവരക്കണക്ക് & പദ്ധതി നിർവഹണ മന്ത്രാലയം (MoSPI)
Posted On:
24 DEC 2024 8:01PM by PIB Thiruvananthpuram
2024-ലെ സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിൻ്റെ (Ministry of Statistics and Programme Implementation-MoSPI) പ്രധാന സംരംഭങ്ങൾ/നേട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:
A. 2024 സർവേ റിപ്പോർട്ടുകൾ പുറത്തിറക്കി
2024-ൽ MoSPI ഇനിപ്പറയുന്ന സർവേകളുടെ ഫലങ്ങൾ പുറത്തുവിട്ടു:
1.ഗാർഹിക ഉപഭോഗ ചെലവ് സർവേ (HCES) 2022-23
2024 ജൂൺ 7 ന് MoSPI ഗാർഹിക ഉപഭോഗ ചെലവ് സർവേ 2022-23 സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കി. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും പ്രതിമാസ പ്രതിശീർഷ ഗാർഹിക ഉപഭോക്തൃ ചെലവുകളുടെ കണക്കുകൾ ഇത് പുറത്തുകൊണ്ടുവന്നു.ഇത് ഉപഭോഗ രീതികൾ, കുടുംബങ്ങളുടെ ജീവിത നിലവാരം, ക്ഷേമം എന്നിവ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു .
2. 2022-23-ലെ ആയുഷ് സർവേ, NSS 79-ാം റൗണ്ട്
'ആയുഷ്’ സംബന്ധിച്ച, ഇത്തരത്തിലുള്ള ആദ്യത്തെ അഖിലേന്ത്യാ സർവേയാണ് ആയുഷ് 2022-23.
NSS-ൻ്റെ 79-ാം റൗണ്ടിൻ്റെ ഭാഗമായി 2022 ജൂലൈ മുതൽ 2023 ജൂൺ വരെ MoSPI-യുടെ നാഷണൽ സാമ്പിൾ സർവേ ആണ്, ഈ സർവ്വേ യാഥാർത്ഥ്യമാക്കിയത്. വീടുകളിലെ ആരോഗ്യ സംരക്ഷണ രീതികളും ഔഷധ സസ്യങ്ങളും ഉൾപ്പെടെയുള്ള പരമ്പരാഗത ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അവബോധവും ഉപയോഗവും സംബന്ധിച്ച ഉൾക്കാഴ്ചകൾ ശേഖരിക്കുന്നതിനാണ് സർവേ ലക്ഷ്യമിടുന്നത്.
3. അൺ ഇൻകോർപ്പറേറ്റഡ് മേഖലാ സംരംഭങ്ങളുടെ (ASUSE)2021-22, 2022-23, 2023-24 എന്നീ വർഷങ്ങളിലെ വാർഷിക സർവേ
കോർപ്പറേറ്റ് മേഖലയിലെ ഡാറ്റയ്ക്ക് പൂരകമായി ഉൽപാദനം , വ്യാപാരം, മറ്റ് സേവന മേഖലകൾ (നിർമ്മാണം ഒഴികെ) എന്നിവയിലെ ഇൻകോർപ്പറേറ്റ് ചെയ്യാത്ത കാർഷികേതര സംരംഭങ്ങളുടെ സാമ്പത്തികവും പ്രവർത്തനപരവുമായ സവിശേഷതകൾ അടയാളപ്പെടുത്തുന്ന ഒരു സംയോജിത സർവേയാണ് ASUSE.
4. തൊഴിലാളികളുടെ എണ്ണത്തിന്റെ (labour force )ആനുകാലിക സർവേ (PLFS)
MoSPI ഈ വർഷത്തിൽ നഗര മേഖലയിലെ തൊഴിൽ ശക്തി സംബന്ധിച്ച ത്രൈമാസ ബുള്ളറ്റിനുകളും PLFS ( ഗ്രാമീണ, നഗരം ) സംബന്ധിച്ച വാർഷിക റിപ്പോർട്ടും പുറത്തിറക്കി. പ്രധാന തൊഴിൽ, തൊഴിലില്ലായ്മ സൂചകങ്ങളുടെ കണക്കുകൾ ഈ റിപ്പോർട്ടുകൾ നൽകി
5. വ്യാവസായിക വാർഷിക സർവേ (ASI) അന്തിമ ഫലം (2022-2023)
2024 സെപ്തംബർ 30 ന് MoSPI 2022-23 വർഷത്തെ വ്യാവസായിക വാർഷിക സർവേ റിപ്പോർട്ട് പുറത്തിറക്കി. ഉൽപ്പാദനം, മൂല്യവർദ്ധന , തൊഴിൽ, മൂലധന രൂപീകരണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ ഉൽപ്പാദന വ്യവസായങ്ങളുടെ ഘടകങ്ങൾ , വളർച്ച, ഘടന എന്നിവയിലെ മാറ്റത്തിൻ്റെ ചലനാത്മകതയെക്കുറിച്ച് റിപ്പോർട്ട് അർത്ഥവത്തായ ഉൾക്കാഴ്ച നൽകുന്നു.
5.സമഗ്ര വാർഷിക മോഡുലാർ സർവേ (ജൂലൈ 2022- ജൂൺ 2023)
2024 ഒക്ടോബർ 9-ന് സമഗ്ര വാർഷിക മോഡുലാർ സർവേ (ജൂലൈ 2022- ജൂൺ 2023) സംബന്ധിച്ച റിപ്പോർട്ട് MoSPI പുറത്തുവിട്ടു. വിദ്യാഭ്യാസം, മെഡിക്കൽ ചെലവുകൾ, മൊബൈൽ, ഇൻ്റർനെറ്റ് ഉപയോഗം, സാമ്പത്തിക ഉൾപ്പെടുത്തൽ, ഐസിടി കഴിവുകൾ, ആസ്തികൾ കൈവശം വയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട സൂചകങ്ങൾ സൃഷ്ടിക്കുന്നതിനായി ഡാറ്റ സമാഹരണത്തിനായാണ് സർവേ നടത്തിയത്. കൂടാതെ, കുടിവെള്ളം, ശുചിത്വം, ഊർജ്ജ ഉപയോഗം, ജനന രജിസ്ട്രേഷൻ, ഗതാഗത സൗകര്യങ്ങളുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ശേഖരിച്ചു.
MoSPI ആസൂത്രണം ചെയ്ത പുതിയ സർവേകൾ
ഇനിപ്പറയുന്ന പുതിയ സർവേകൾ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ MoSPI ആരംഭിച്ചു:
1.ആഭ്യന്തര ടൂറിസം ചെലവ് സർവേ
2.ദേശീയ ഗാർഹിക യാത്രാ സർവ്വേ
3.ആരോഗ്യ സർവേ
4.സ്വകാര്യ മേഖലയിലെ CAPEX ന്റെ മുന്നോട്ടുള്ള പാതയെ കുറിച്ചുള്ള സർവേ
C. MoSPI-യുടെ കലണ്ടർ മുൻകൂറായി പുറത്തിറക്കി
MoSPI-യുടെ 2024-25 വർഷത്തിൽ നിശ്ചയിച്ചിട്ടുള്ള എല്ലാ ഡാറ്റ റിലീസുകളുടെയും/റിപ്പോർട്ടുകളുടെയും/പ്രസിദ്ധീകരണങ്ങളുടെയും പട്ടിക ഉൾപ്പെടുത്തി MoSPI വെബ്സൈറ്റിൽ അതിന്റെ കലണ്ടർ മുൻകൂറായി പ്രസിദ്ധീകരിച്ചു.
D. പങ്കാളിത്ത ഇടപഴകലും പ്രതികരണ സംവിധാനവും
ദേശീയ സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, MoSPI നവീകരണ സംരംഭങ്ങളുടെ ഒരു പരമ്പര നടപ്പിലാക്കി. ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഡാറ്റ ഉപയോക്താക്കളിൽ നിന്നും പങ്കാളികളിൽ നിന്നും തുടർച്ചയായ ഇടപെടലുകളും അഭിപ്രായങ്ങൾ സമാഹരിക്കലും ഈ സംരംഭങ്ങളിൽ ഉൾപ്പെടുന്നു. ഇതിനായി, ഡാറ്റ ഉപയോക്താക്കളുടെയും പങ്കാളികളുടെയും അഭിപ്രായങ്ങൾ സമാഹരിക്കുന്നതിനായി MoSPI,ഡാറ്റ ഉപയോക്തൃ കോൺഫറൻസുകൾ സംഘടിപ്പിച്ചു.
MoSPI പങ്കാളികളുമായി ശിൽപശാലകൾ/സമ്മേളനങ്ങൾ/ചർച്ചകൾ എന്നിവയും സംഘടിപ്പിച്ചു:
MoSPI യുടെ വരാനിരിക്കുന്ന സംരംഭസർവേകളായ വാർഷിക വ്യാവസായിക സർവ്വേ(ASI),അൺ ഇൻകോർപ്പറേറ്റഡ് സെക്ടർ എൻ്റർപ്രൈസസിൻ്റെ വാർഷിക സർവേ (ASUSE), സാമ്പത്തിക സെൻസസ് (EC), സേവന മേഖലാ സംരംഭങ്ങളുടെ വാർഷിക സർവേ (ASSSE), CAPEX എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിന്, 2024 സെപ്റ്റംബർ 12ന് മന്ത്രാലയം, ഈ സംരംഭങ്ങളിലെ ബിസിനസ്സ് അസോസിയേഷനുകളുമായിഒരു യോഗം നടത്തി. വിവിധ ട്രേഡ് ഗ്രൂപ്പുകൾ, അസോസിയേഷനുകൾ, ബിസിനസ്സ് ഓർഗനൈസേഷനുകൾ എന്നിവയും ഇതിന്റെ ഭാഗമായി . സാമ്പിൾ സർവേകളിലെ പ്രതികരണമില്ലായ്മ- പ്രത്യേകിച്ച് ഉയർന്ന വരുമാനമുള്ള ഗ്രൂപ്പുകൾ/ പ്രത്യേക ഭവന സംവിധാനങ്ങൾ / ഉയർന്ന ഭവന സൗകര്യങ്ങൾ ഉള്ളവർ എന്നിവർക്കിടയിലെ, പ്രശ്നം പരിഹരിക്കുന്നതിന് 2024 സെപ്തംബർ 20 ന് ചർച്ചകൾ സംഘടിപ്പിച്ചു.
E. GDP, CPI, IIP എന്നിവയുടെ അടിസ്ഥാന പുനരവലോകനം
MoSPI അതിൻ്റെ സ്ഥൂല സാമ്പത്തിക സൂചകങ്ങളായ സിപിഐ, ഐഐപി, ജിഡിപി എന്നിവയുടെ അടിസ്ഥാന പുനരവലോകനത്തിനുള്ള പ്രക്രിയ ആരംഭിച്ചു. അതിനായി രൂപീകരിച്ച കമ്മിറ്റികളുമായുള്ള കൂടിയാലോചനകളും നടക്കുന്നു.
ഡാറ്റ വിഷ്വലൈസേഷനും വിതരണവും
അത്യാധുനിക സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെടുത്തിയ ഉപയോക്തൃ അനുഭവത്തിൻ്റെയും ഡാറ്റാ പ്രവേശന ക്ഷമതയുടെ ലക്ഷ്യവും നിറവേറ്റുന്നതിനായി, 2024 ലെ സ്ഥിതിവിവരക്കണക്ക് ദിനത്തിൽ അതായത് 2024 ജൂൺ 29 ന് eSankhyiki പോർട്ടൽ സമാരംഭിച്ചു.
ഈ പോർട്ടലിൽ പ്രധാനപ്പെട്ട സ്ഥൂല സൂചകങ്ങളുടെ സമയ ശ്രേണി ഡാറ്റയും മന്ത്രാലയത്തിൻ്റെ പ്രധാന ഡാറ്റ ആസ്തികളുടെ കാറ്റലോഗും അടങ്ങിയിരിക്കുന്നു. ഇതിന് രണ്ട് വിഭാഗങ്ങളുണ്ട്:
1.സ്ഥൂല സൂചകങ്ങൾ: ഈ മൊഡ്യൂൾ, പ്രധാന മാക്രോ സൂചകങ്ങളുടെ സമയ ശ്രേണി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഫിൽട്ടറിംഗ്, വിഷ്വലൈസേഷനുകൾ,ഡാറ്റയുടെ പരിപാലനവും പ്രവേശനക്ഷമതയും എളുപ്പമാക്കുന്ന എപിഐ, മെറ്റാഡാറ്റ എന്നീ സവിശേഷതകൾ ഇതിലുണ്ട്. പോർട്ടലിന് നിലവിൽ 4.1 ദശലക്ഷത്തിലധികം രേഖകൾ ഉണ്ട്.
2.ഡാറ്റ കാറ്റലോഗ്: മന്ത്രാലയത്തിൻ്റെ എല്ലാ പ്രധാന ഡാറ്റ ആസ്തികളും ഉദാ. ദേശീയ അക്കൗണ്ട് സ്ഥിതിവിവരക്കണക്കുകൾ, ഉപഭോക്തൃ വില സൂചിക, വ്യാവസായിക ഉൽപ്പാദന സൂചിക, എൻഎസ്എസ് സർവേകൾ എന്നിവയുടെ ലഭ്യത എളുപ്പമാക്കുന്നതിനായി ഡാറ്റ കാറ്റലോഗിൽ ഒരിടത്ത് പട്ടികപ്പെടുത്തിയിരിക്കുന്നു . ഓരോ ഡാറ്റാസെറ്റിനും പ്രത്യേക മെറ്റാഡാറ്റയും വിഷ്വലൈസേഷനും സഹിതം ഡാറ്റ കാറ്റലോഗിൽ ഏകദേശം 2700 ഡാറ്റാസെറ്റുകൾ ഉണ്ട്.
2024-ൽ, സാമൂഹിക മേഖലാ സ്ഥിതിവിവരക്കണക്കുകളിൽ MoSPI ഇനിപ്പറയുന്ന പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കി. എൻവിസ്റ്റാറ്റ്സ് ഇന്ത്യ 2024: പരിസ്ഥിതി സ്ഥിതിവിവരക്കണക്കുകൾ (5 ജൂൺ 2024), ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2023 (12 ഓഗസ്റ്റ് 2024), എൻവിസ്റ്റാറ്റ്സ് ഇന്ത്യ 2024: പരിസ്ഥിതി കണക്കുകൾ (30 സെപ്തംബർ 2024)
ഇനിപ്പറയുന്ന മൂന്ന് എസ് ഡി ജി റിപ്പോർട്ടുകളും ഈ വർഷത്തിൽ പുറത്തിറക്കിയിട്ടുണ്ട്: സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക് പ്രോഗ്രസ് റിപ്പോർട്ട്, 2024, സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഡാറ്റ സ്നാപ്പ്ഷോട്ട് - നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക് പ്രോഗ്രസ് റിപ്പോർട്ട്, 2024, സുസ്ഥിര വികസന ലക്ഷ്യങ്ങൾ - നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക്, 2024
SKY
(Release ID: 2089573)