രാജ്യരക്ഷാ മന്ത്രാലയം
പ്രതിരോധ മന്ത്രാലയം 2025 നെ ' നവീകരണത്തിന്റെ വർഷമായി' പ്രഖ്യാപിച്ചു
സായുധ സേനയുടെ ആധുനികവൽക്കരണ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും
' നവീകരണത്തിന്റെ വർഷം': രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്
Posted On:
01 JAN 2025 11:58AM by PIB Thiruvananthpuram
ന്യൂഡൽഹി : ജനുവരി 01 , 2025
വിവിധ പദ്ധതികൾ, സംരംഭങ്ങൾ , പരിഷ്കാരങ്ങൾ, മുന്നോട്ടുള്ള വഴികൾ എന്നിവയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പുതുവർഷത്തിൻ്റെ പൂർവ ദിനത്തിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പ്രതിരോധ മന്ത്രാലയത്തിലെ (MoD) എല്ലാ സെക്രട്ടറിമാരുമായും ഒരു യോഗം ചേർന്നു. നിലവിലുള്ളതും ഭാവിയിലേതുമായ പരിഷ്‌കാരങ്ങൾക്ക് ഊർജം പകരുന്നതിനായി, 2025 'നവീകരണത്തിന്റെ വർഷം' ആയി ആചരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. വിവിധ മേഖലകളിലെ സംയോജിത പ്രവർത്തനങ്ങൾക്ക് ശേഷിയുള്ള, സാങ്കേതികമായി നൂതനമായ, യുദ്ധ-സജ്ജമായ സേനയായി സായുധ സേനയെ മാറ്റാൻ ഇത് ലക്ഷ്യമിടുന്നു. 2025-ൽ കേന്ദ്രീകൃത ഇടപെടലിനായി ഇനിപ്പറയുന്ന വിശാലമായ മേഖലകൾ തിരിച്ചറിഞ്ഞു:
•സംയോജിത, ഐക്യ സംരംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംയോജിത തിയേറ്റർ കമാൻഡുകളുടെ (Integrated Theatre Commands) ആവിഷ്കാരം സുഗമമാക്കുന്നതിനും പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നു.
• സൈബർ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ നവീകരണത്തിനും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഹൈപ്പർസോണിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവിയിലെ യുദ്ധങ്ങളിൽ വിജയിക്കാൻ ആവശ്യമായ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും നടപടിക്രമങ്ങളും വികസിപ്പിക്കണം.
• സേനകൾ തമ്മിലുള്ള സഹകരണത്തിലൂടെയും പരിശീലനത്തിലൂടെയും പ്രവർത്തന ആവശ്യകതകളെക്കുറിച്ചും സംയുക്ത പ്രവർത്തന ശേഷികളെക്കുറിച്ചുമുള്ള ധാരണ വികസിപ്പിക്കുക.
• വേഗത്തിലും കരുത്തുറ്റതുമായ ശേഷി വികസനം സുഗമമാക്കുന്നതിന് ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ലളിതവും സമയക്ലിപ്തവും ആക്കേണ്ടതുണ്ട്.
•പ്രതിരോധ മേഖലയും സിവിൽ വ്യവസായങ്ങളും തമ്മിലുള്ള സാങ്കേതിക കൈമാറ്റവും അറിവ് പങ്കിടലും സുഗമമാക്കുക, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിലൂടെ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.
•പ്രതിരോധ ആവാസവ്യവസ്ഥയിലെ വിവിധ പങ്കാളികളുടനീളമുള്ള സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിബന്ധങ്ങൾ ഭേദിക്കുക . ഫലപ്രദമായ സിവിൽ-സൈനിക ഏകോപനം കാര്യക്ഷമതയില്ലായ്മ കുറയ്ക്കാനും വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിനും ലക്ഷ്യമിടുന്നു.
•ഗവേഷണ-വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്പ്രതിരോധ ഉൽപന്നങ്ങളുടെ വിശ്വസനീയമായ കയറ്റുമതി രാജ്യമായി ഇന്ത്യയെ മാറ്റുക. വിജ്ഞാന പങ്കിടലിനും വിഭവ സമന്വയത്തിനുമായി ഇന്ത്യൻ വ്യവസായങ്ങളും വിദേശ ഉപകരണ നിർമ്മാതാക്കളും തമ്മിലുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.
•വിരമിച്ചവരുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് അവരുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക. വിരമിച്ചവരുടെ ക്ഷേമ നടപടികൾ കാര്യക്ഷമം ആക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും.
•ഇന്ത്യൻ സംസ്കാരത്തിലും ആശയങ്ങളിലും അഭിമാനബോധം വളർത്തുക, തദ്ദേശീയമായ കഴിവുകളിലൂടെ ആഗോള നിലവാരം കൈവരിക്കുന്നതിൽ ആത്മവിശ്വാസം വളർത്തുക എന്നിവയും ലക്ഷ്യമിടുന്നു. അതേസമയം ആധുനിക സൈന്യങ്ങളിൽ നിന്നും രാജ്യത്തിൻ്റെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ മികച്ച സമ്പ്രദായങ്ങൾ ഉൾക്കൊള്ളുക
സായുധ സേനയുടെ ആധുനികവൽക്കരണ യാത്രയിലെ സുപ്രധാന ചുവടുവയ്പായിരിക്കും ' നവീകരണത്തിന്റെ വർഷം' എന്ന് രക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇത് രാജ്യത്തിൻ്റെ പ്രതിരോധ സജ്ജീകരണത്തിലെ അഭൂതപൂർവമായ മുന്നേറ്റങ്ങൾക്ക് അടിത്തറയിടും. അങ്ങനെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്കിടയിൽ രാജ്യത്തിൻ്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാൻ തയ്യാറെടുക്കും," അദ്ദേഹം പറഞ്ഞു.
SKY
(Release ID: 2089357)
Visitor Counter : 32