രാസവസ്തു, രാസവളം മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024: കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പ്
Posted On:
24 DEC 2024 11:01AM by PIB Thiruvananthpuram
കേന്ദ്ര രാസ & വളം മന്ത്രാലയത്തിൻ്റെ കീഴിലുള്ള കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിൻ്റെ
ഈ വർഷത്തെ പ്രധാന സംരംഭങ്ങൾ/നേട്ടങ്ങൾ/പദ്ധതികൾ താഴെപ്പറയുന്നവയാണ്:
1. eFile ver7.x-CPC-യിൽ വരാനിരിക്കുന്നതും നിലവിലുള്ളതുമായ പുതിയ ഫീച്ചറുകളിന്മേൽ പരിശീലന സെഷൻ
eFile ver7.x-ൽ വരാനിരിക്കുന്നതും നിലവിലുള്ളതുമായ പുതിയ ഫീച്ചറുകളിന്മേൽ 14.10.2024-ന് പരിശീലനം നൽകി . പുതിയ ഫീച്ചറുകളുടെ ഫലപ്രദമായ ആശയ കൈമാറ്റം ഉറപ്പാക്കുന്നതിനും eOffice-നെ സംബന്ധിച്ചുള്ള ഉപയോക്തൃ ആശങ്കകൾ പരിഹരിക്കുന്നതിനും കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിന് ഇത് സഹായകരമായി.
സൈബർ ആസ്തികളുടെ സംരക്ഷണവും പരിപാലനവും:
എൻഡ്‌പോയിൻ്റുകളുടെ കേന്ദ്രീകൃത മാനേജ്‌മെൻ്റിനും ഭാവിയിൽ നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും, എല്ലാ എൻഡ്‌പോയിൻ്റുകളിലും യുഇഎം (യൂണിഫൈഡ് എൻഡ്‌പോയിൻ്റ് മാനേജ്‌മെൻ്റ്) ടൂൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. നിലവിലുള്ള അപകടസാധ്യത ഇല്ലാതാക്കാൻ വകുപ്പിന്റെ എല്ലാ എൻഡ്‌പോയിൻ്റുകളിലും EDR (എൻഡ്‌പോയിൻ്റ് ഡിറ്റക്ഷൻ റെസ്‌പോൺസ്) ടൂളുകളും സ്ഥാപിച്ചിട്ടുണ്ട്.
സൈബർ ആക്രമണങ്ങളുടെ ഉയർന്ന അപകടസാധ്യത കണക്കിലെടുത്ത് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(CERT-In),കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിന്റെ /സ്ഥാപനങ്ങളുടെ ഐ ടി അടിസ്ഥാനസൗകര്യങ്ങളിൽ ബോട്ട്‌നെറ്റ്/മാൽവെയർ അല്ലെങ്കിൽ അപകടകരമായ സംവിധാനങ്ങൾ ബാധിച്ച ഐപി വിലാസങ്ങൾ കണ്ടെത്തുന്നതിന് സൈബർ സ്വച്ഛതാ കേന്ദ്രം സ്ഥാപിക്കുകയും അതിനായുള്ള തന്ത്രങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദൈനംദിന ഓട്ടോമേറ്റഡ് റിപ്പോർട്ടുകൾ / ഫീഡ്, അത്തരം സംഭവങ്ങളുടെ വിശദാoശങ്ങൾ എന്നിവ വകുപ്പ് /സ്ഥാപനങ്ങൾ എന്നിവയുമായി പങ്കിടുന്നതിനും ഇത് സഹായിക്കും .
കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പിലും അതിൻ്റെ ഭരണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങളിലും 1.9.2024 മുതൽ 15.9.2024 വരെ സ്വച്ഛതാ വാരം ആചരിച്ചു. സ്വഭാവ് സ്വച്ഛത - സംസ്‌കാർ സ്വച്ഛത എന്ന പ്രമേയത്തിൽ, ഒക്ടോബർ 14 മുതൽ സെപ്റ്റംബർ 14 വരെ സ്വച്ഛത ഹി സേവ ക്യാമ്പയിനിൽ വിവിധ ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഒക്ടോബർ 2-ന് സ്വച്ഛ് ഭാരത് ദിവസ് ആഘോഷവും പ്രത്യേക പ്രചാരണം 4.0 ന് കീഴിൽ ശുചിത്വ പ്രവർത്തനങ്ങളും
നടത്തി.
ഇ-ബില്ലിലേക്കുള്ള മാറ്റം :
2024 ഡിസംബർ അവസാനത്തോടെ PFMS-ൻ്റെ ഇ-ബിൽ മൊഡ്യൂളിലേക്ക് പൂർണ്ണമായി പരിവർത്തനം ചെയ്യാൻ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ക്ലെയിമുകളുടെ പൂർണ ഡിജിറ്റൽ പ്രോസസ്സിംഗും അവയുടെ ഓൺലൈൻ ട്രാക്കിംഗും നടപ്പാക്കുന്നതിന് ഇ-ബിൽ സംവിധാനം ഉറപ്പാക്കുന്നു.
ഗവണ്മെന്റ് ഇ-മാർക്കറ്റ് (ജെം ) വഴിയുള്ള സംഭരണം
ജെം വഴി ആവശ്യമായ ഇനങ്ങൾ സംഭരിച്ചുകൊണ്ട് ഈ വകുപ്പ്,ഗവൺമെൻ്റിൻ്റെ ഇ-സംഭരണ പ്ലാറ്റ്‌ഫോം പൂർണ്ണമായി വിനിയോഗിച്ചു. തൽഫലമായി, 01.04.2024 മുതൽ 20.11.2024 വരെയുള്ള കാലയളവിൽ ജെം വഴി സംഭരിച്ച ഉൽപ്പന്നങ്ങളുടെ മൂല്യം മുൻ സാമ്പത്തിക വർഷത്തിലെ സംഭരണ മൂല്യമായ 471.71 ലക്ഷം രൂപയിൽ നിന്ന് 306.09 ലക്ഷം രൂപയായി
നശ മുക്ത് ഭാരത് അഭിയാൻ, അന്താരാഷ്ട്ര യോഗ ദിനം, ദേശീയ പഠന വാരം, വിജിലൻസ് അവബോധ വാരം, ഹർ ഘർ തിരംഗ കാമ്പെയ്ൻ, രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഏകതാ ദിനം),ഭരണഘടനാ ദിനം എന്നിവ വകുപ്പ് ആചരിച്ചു .
പെട്രോകെമിക്കൽസിൻ്റെ പുതിയ പദ്ധതികൾക്ക് ഉപപദ്ധതികൾ വകുപ്പ് നടപ്പാക്കുന്നു
(i) പ്ലാസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ; (ii) മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി; കൂടാതെ (iii) പെട്രോകെമിക്കൽസ് റിസർച്ച് & ഇന്നൊവേഷൻ കമൻഡേഷൻ പദ്ധതി .
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET)
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എഞ്ചിനീയറിംഗ് & ടെക്നോളജി (CIPET) കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പിന് കീഴിൽ, കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്. CIPET വിവിധ ദീർഘകാല പരിശീലന പരിപാടികൾ നടത്തുന്നു ( ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദം.) കൂടാതെ മെറ്റീരിയൽ സയൻസ് & എഞ്ചിനീയറിംഗ്, പോളിമർ സയൻസ് & ടെക്നോളജി, പ്ലാസ്റ്റിക് എഞ്ചിനീയറിംഗ്, ഫിസിക്സ് & കെമിസ്ട്രി, പോളിമർ നാനോ ടെക്നോളജി; ബയോ പോളിമർ സയൻസ്; അപ്ലൈഡ് പോളിമർ സയൻസ് എന്നിവയിൽ പിഎച്ച്.ഡി പ്രോഗ്രാം എന്നിവയുമുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോർമുലേഷൻ ടെക്നോളജി (IPFT)
ഗുരുഗ്രാമിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പെസ്റ്റിസൈഡ് ഫോർമുലേഷൻ ടെക്‌നോളജി, ഇന്ത്യാ ഗവൺമെൻ്റിൻ്റെ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് മന്ത്രാലയത്തിൻ്റെ കെമിക്കൽസ് & പെട്രോകെമിക്കൽസ് വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. ഉപയോക്തൃ-പരിസ്ഥിതി സൗഹൃദ കീടനാശിനി രൂപീകരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, കാര്യക്ഷമമായ ആപ്ലിക്കേഷൻ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക, CIB & RC ലൈസൻസിംഗിനായി കീടനാശിനി ഘടകങ്ങളെക്കുറിച്ചുള്ള ജൈവ കാര്യക്ഷമത പഠനങ്ങൾ,കാർഷിക രാസ വ്യവസായ മേഖലകളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകുക എന്നിവയാണ് IPFT യുടെ ലക്ഷ്യങ്ങൾ.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മോണിറ്ററിംഗ് (എസ്&എം) ഡിവിഷൻ
കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പിൻ്റെ (ഡിസിപിസി) സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് മോണിറ്ററിംഗ് (എസ് ആൻഡ് എം) വിഭാഗം,നിരീക്ഷണത്തിനായി കെമിക്കൽ മേഖലയുമായി ബന്ധപ്പെട്ട യൂണിറ്റുകളുടെയും ഉൽപ്പന്നങ്ങളുടെയും കവറേജ് വിപുലീകരിക്കാൻ മുൻകൈ എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ, കെം ഇന്ത്യ (ChemIndia) വെബ് പോർട്ടൽ വഴി ഓൺലൈൻ രീതിയിൽ ഡാറ്റ ശേഖരിക്കുന്നു. ഈ പോർട്ടൽ ഡാറ്റയുടെ ശേഖരണം, സമാഹരണം, തത്സമയ വിശകലനം എന്നിവ സുഗമമാക്കുന്നു.
SKY
(Release ID: 2089280)
Visitor Counter : 32