ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വര്‍ഷാവസാന അവലോകനം 2024


ഇന്ത്യ ആഗോള നൂതനാശയ സൂചികയില്‍ 39-ാം സ്ഥാനത്തും ലോകമെമ്പാടുമുള്ള ബൗദ്ധിക സ്വത്തവകാശ ഫയലിംഗില്‍ ആറാം സ്ഥാനത്തുമാണ്.

നാഷണല്‍ ക്വാണ്ടം മിഷന്‍ നാലുപ്രമേയാധിഷ്ഠിത ഹബുകള്‍ സ്ഥാപിക്കുകയും ക്വാണ്ടം ടെക്‌നോളജികളില്‍ നേതൃത്വം ലക്ഷ്യമിടുകയും ചെയ്യുന്നു

അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഇവി മിഷനും ഇന്‍ക്ലൂസിവിറ്റി റിസര്‍ച്ച് ഗ്രാന്റുകളും ആരംഭിച്ചു

ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്‍ 5 പെറ്റാഫ്‌ളോപ്പുകള്‍ കൂടി ചേര്‍ക്കുന്നു, ഇന്ത്യയിലുടനീളം 32 പെറ്റാഫ്‌ളോപ്പുകളുടെ മൊത്തം ശേഷി സൃഷ്ടിക്കുന്നു

കാലാവസ്ഥാ വ്യതിയാന സംരംഭങ്ങള്‍ നാലു പുതിയ മികവിന്റെ കേന്ദ്രങ്ങളും വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും റിസ്‌ക് മാപ്പിംഗുമായി വിപുലീകരിക്കുന്നു

ശാസ്ത്രത്തില്‍ മുന്നേറുന്ന വനിതകള്‍: പ്രധാന ഫെലോഷിപ്പ് പ്രോഗ്രാമുകളിലൂടെ 340-ലധികം വനിതാ ശാസ്ത്രജ്ഞരെ പിന്തുണയ്ക്കുന്നു

ടെക്നോളജി ഡെവലപ്മെന്റ് ബോര്‍ഡ് ഏഴ് പ്രധാന പദ്ധതികളിലായി 220.73 കോടി രൂപയുടെ സഹായത്തോടെ നവീകരണത്തിന് നേതൃത്വം നല്‍കുന്നു

प्रविष्टि तिथि: 24 DEC 2024 11:33AM by PIB Thiruvananthpuram

ഗ്ലോബല്‍ എസ് ആന്റ് ടി സൂചികകളില്‍ എന്‍ഡിഎയുടെ റാങ്കിംഗ് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു
ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്സ് (ജിഐഐ) 2024 പ്രകാരം ഗ്ലോബല്‍ ഇന്നൊവേഷന്‍ സൂചികയില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച നൂതന സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ 39-ാം സ്ഥാനം നേടി. ഡബ്ല്യുഐപിഒ റിപ്പോര്‍ട്ട് 2023 അനുസരിച്ച്, ലോകത്തിലെ ബൗദ്ധിക സ്വത്തവകാശ (ഐപി) ഫയലിംഗുകളുടെ കാര്യത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. നെറ്റ്വര്‍ക്ക് റെഡിനസ് ഇന്‍ഡക്സ് (എന്‍ആര്‍ഐ) 2024 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ 79-ാം സ്ഥാനത്ത് നിന്ന് (2024) 49-ാം സ്ഥാനത്തേക്ക് (2024) മെച്ചപ്പെട്ടു. ലോകമെമ്പാടുമുള്ള 133 സമ്പദ്വ്യവസ്ഥകളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ (ഐസിടി) പ്രയോഗത്തെയും സ്വാധീനത്തെയും കുറിച്ചുള്ള മുന്‍നിര ആഗോള സൂചികകളിലൊന്നാണ് എന്‍ആര്‍ഐ.

അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍
അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എഎന്‍ആര്‍എഫ)്  എഎന്‍ആര്‍എഫ് ആക്റ്റ് 2023 പ്രകാരമാണ് സ്ഥാപിതമായത്. എഎന്‍ആര്‍എഫ് ആക്ട്, 2023-ന്റെ വ്യവസ്ഥകള്‍ 2024 ഫെബ്രുവരി 5-ന് നിലവില്‍ വന്നു. ആഗോള ശാസ്ത്ര-സാങ്കേതിക രംഗത്തു നേട്ടങ്ങള്‍ കൈവരിക്കുന്നതിനുള്ള ഇന്ത്യന്‍ ഗവേഷണ-നൂതന പ്രതിഭകളെ സ്വതന്ത്രമാക്കാനുള്ള ഇന്ത്യയുടെ മുന്‍നിര ശ്രമങ്ങളെയാണ് എഎന്‍ആര്‍എഫ്  പ്രതിനിധീകരിക്കുന്നത്.

എഎന്‍ആര്‍എഫിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ ആദ്യ യോഗം 2024 ഓഗസ്റ്റ് 22-ന് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ പ്രൊഫ. അജയ് കെ. സൂദിന്റെ അധ്യക്ഷതയില്‍ നടന്നു. തുടര്‍ന്ന്, ബോര്‍ഡ് ഓഫ് അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗവേണിങ് ബോഡിയുടെ ആദ്യ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. 2024 സെപ്തംബര്‍ 10നായിരുന്നു അത്. യോഗം ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക വിദ്യയെ കുറിച്ചും ഗവേഷണ വികസന പരിപാടികളുടെ ഭൂപ്രകൃതിയും പുനര്‍രൂപകല്‍പ്പനയും പ്രാധാന്യം കല്‍പിച്ചു ചര്‍ച്ച ചെയ്തു.

ദേശീയ ക്വാണ്ടം മിഷന്‍
ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണ-വികസനത്തിന് വിത്ത്, പരിപോഷണം, വിപുലീകരണം, ക്വാണ്ടം ടെക്‌നോളജിയില്‍ ഊര്‍ജ്ജസ്വലവും നൂതനവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട് എട്ട് വര്‍ഷത്തേക്ക് മൊത്തം 6003.65 കോടി രൂപ ചെലവില്‍ ദേശീയ ക്വാണ്ടം മിഷന് (എന്‍ക്യുഎം) കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. .

ഇതുവരെ, എന്‍ക്യൂഎമ്മിനു് കീഴില്‍ നാലു പ്രമേയാധിഷ്ഠിത ഹബുകള്‍ സ്ഥാപിച്ചിട്ടുണ്ട്, ഓരോന്നും ഒരു പ്രത്യേക സാങ്കേതികവിദ്യാ ശേണിക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു: (i) ഐഐഎസ്സി ബംഗളുരുവിലെ ക്വാണ്ടം കമ്പ്യൂട്ടിംഗ് (ii) ന്യൂഡല്‍ഹിയിലെ സി-ഡോറ്റുമായി സഹകരിച്ച് ഐഐടി മദ്രാസിലെ ക്വാണ്ടം കമ്മ്യൂണിക്കേഷന്‍, (iii) ഐഐടി ബോംബെയിലെ ക്വാണ്ടം സെന്‍സിംഗ് ആന്‍ഡ് മെട്രോളജി; കൂടാതെ (iv) ഐഐടി ഡല്‍ഹിയിലെ ക്വാണ്ടം മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസ്.

17 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 17 പ്രോജക്ട് ടീമുകളുള്ള 14 സാങ്കേതിക ഗ്രൂപ്പുകള്‍ ഈ ടി-ഹബ്ബുകളില്‍ ഉള്‍പ്പെടുന്നു. 31 ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍, 8 ഗവേഷണ ലബോറട്ടറികള്‍, ഒരു സര്‍വ്വകലാശാല, 3 സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 43 സ്ഥാപനങ്ങളില്‍ നിന്നുള്ള 152 ഗവേഷകരെ ഈ ഹബ്ബുകള്‍ ഒരുമിച്ച് കൊണ്ടുവരുന്നു. സാങ്കേതിക വികസനം, മാനവ വിഭവശേഷി വികസനം, സംരംഭകത്വം, അന്തര്‍ദേശീയ സഹകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ക്വാണ്ടം സാങ്കേതികവിദ്യകളുടെ മേഖലയില്‍ നേതൃസ്ഥാനത്തെത്താനുള്ള രാജ്യത്തിന്റെ കൂട്ടായ അഭിലാഷത്തെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.

ഇന്റര്‍ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റം സംബന്ധിച്ച ദേശീയ മിഷന്‍
നാഷണല്‍ മിഷന്‍ ഓണ്‍ ഇന്റര്‍ഡിസിപ്ലിനറി സൈബര്‍ ഫിസിക്കല്‍ സിസ്റ്റം (എന്‍എം-ഐസിപിഎസ്) ആര്‍ ആന്‍ഡ് ഡി, വിവര്‍ത്തന ഗവേഷണം, ഉല്‍പ്പന്ന വികസനം, ഇന്‍കുബേറ്റിംഗ്, സപ്പോര്‍ട്ട് സ്റ്റാര്‍ട്ടപ്പുകള്‍, വാണിജ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക പ്ലാറ്റ്ഫോമുകളുടെ വികസനം ലക്ഷ്യമിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്സ് ആന്‍ഡ് പ്രെഡിക്റ്റീവ് ടെക്നോളജീസ്, കൃഷിക്കും ജലത്തിനുമായുള്ള സാങ്കേതിക വിദ്യകള്‍, ഖനനത്തിനായുള്ള സാങ്കേതിക വിദ്യകള്‍, നൂതന ആശയവിനിമയ സംവിധാനങ്ങള്‍, ക്വാണ്ടം ടെക്‌നോളജീസ്  എന്നിവ ഉള്‍പ്പെടുന്ന നൂതന സാങ്കേതികവിദ്യകളുടെ മേഖലകളില്‍ മൊത്തം 25 ടെക്നോളജി ഇന്നൊവേഷന്‍ ഹബുകള്‍ (ടിഐഎച്ചുകള്‍) സ്ഥാപിച്ചിട്ടുണ്ട്. ഓരോ ടിഐഎച്ചും ഒരു സെക്ഷന്‍-8 കമ്പനിയായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവ ഒരുമിച്ചുള്ള വികസനത്തിനും പങ്കാളിത്തത്തിനും വാണിജ്യവല്‍ക്കരണത്തിനുമുള്ള സാധ്യതയുള്ള സ്വതന്ത്ര സ്ഥാപനങ്ങളാണ്.

തിരഞ്ഞെടുക്കപ്പെട്ട പ്രമേയാധിഷ്ഠിത മേഖലകളില്‍ തെളിവ് അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിലൂടെ നയവും ആസൂത്രണവും
രാജ്യത്തെ എസ്ടിഐയുടെ ശാക്തീകരണത്തിനായി പൊതു നയ പിന്തുണ രൂപീകരിക്കുന്നതിനും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ശക്തമായ തെളിവുകളാല്‍ നയിക്കപ്പെടുന്ന എസ്ടിഐ പോളിസി സംവിധാനത്തിനായുള്ള ഒരു സ്ഥാപനപരമായ സംവിധാനം നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും, രാജ്യത്തുടനീളമുള്ള വിവിധ അക്കാദമിക സ്ഥാപനങ്ങളില്‍ നിരവധി ഡിഎസ്ടി-സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് (സിപിആര്‍) സ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ രാജ്യവുമായി ബന്ധപ്പെട്ട നിരവധി പ്രധാന മേഖലകളില്‍ ലക്ഷ്യാധിഷ്ഠിത ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു, എസ്ടിഐ അതതു രംഗങ്ങളിലെ പണ്ഡിതന്മാരെ പരിശീലിപ്പിക്കുന്നു, കൂടാതെ മികച്ച എസ്ടിഐ നയ രൂപീകരണത്തിന് സംഭാവനയര്‍പ്പിക്കുന്നു. അതിനുപുറമെ, പ്രൊഫഷണലുകളെയും ഗവേഷകരെയും സൃഷ്ടിക്കുന്നതിന് ഡിഎസ്ടി ഒരു എസ്ടിഐ പോളിസി ഫെലോഷിപ്പ് പ്രോഗ്രാമിനെ (ഡിഎസ്ടി-എസ്ടിഐ-പിഎഫ്പി) പിന്തുണയ്ക്കുന്നു. ഇത് ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, നയ പ്രേമികള്‍ എന്നിവര്‍ക്ക് നയരൂപീകരണവുമായി ചേര്‍ന്നുനില്‍ക്കുന്ന കേന്ദ്രങ്ങളില്‍നിന്നുള്ള അറിവു ലഭിക്കാന്‍ അവസരമൊരുക്കുന്നു. അവരുടെ അറിവും വിശകലന വൈദഗ്ധ്യവും സംഭാവന ചെയ്യാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. ഫെലോഷിപ് എസ്ടിഐ നയരൂപീകരണ കേന്ദ്രങ്ങളുമായി ഇടപഴകാന്‍ താല്‍പ്പര്യമുള്ള യുവ പ്രൊഫഷണലുകള്‍ക്ക് ഒപ്പം/അല്ലെങ്കില്‍ എസ്ടിഐ നയ ഗവേഷകര്‍ എന്ന നിലയില്‍ രാജ്യത്തെ എസ്ടിസി നയരൂപീകരണത്തിന്റെ ശാക്തീകരണത്തിനായി സംഭാവന ചെയ്യുന്ന യുവ പ്രൊഫഷണലുകള്‍ക്ക് കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം നല്‍കുന്നു. നിലവില്‍, മൊത്തം 9 സിപിആറുകളില്‍ 8 സിപിആറുകള്‍ നടന്നുകൊണ്ടിരിക്കുന്നു.  ഒന്ന് വിവിധ എസ്ടിഐ മേഖലകളില്‍ നയ ഗവേഷണം നടത്താന്‍ പുതുതായി സ്ഥാപിച്ചതാണ്.

ശാസ്ത്രം സമത്വത്തിനും ശാക്തീകരണത്തിനും സമൂഹത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കായുള്ള വികസനത്തിനും വേണ്ടി.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം (എസ്ടിഐ) എന്നിവയുടെ ഉചിതമായ ഇടപെടലുകളിലൂടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനാധിഷ്ഠിതവും നിര്‍ദ്ദിഷ്ടസ്ഥലത്തേക്കുള്ളതുമായ പദ്ധതികള്‍ക്ക് ഡിഎസ്ടിയിലെ സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് ആന്‍ഡ് ഡവലപ്മെന്റ് (സീഡ്) പിന്തുണ നല്‍കുന്നു.

അതിന്റെ വിവിധ ഘടകങ്ങളിലൂടെ യുവ ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനും ദിവ്യാംഗര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സാങ്കേതിക ഇടപെടലുകള്‍ക്കുള്ള പദ്ധതി (ടൈഡ്) ഉപജീവനത്തിനുള്ള നൂതനാശയങ്ങള്‍ ശക്തിപ്പെടുത്തുക, സ്ത്രീകള്‍ക്കുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും (എസ്ടിഡല്ബ്ല്യു), സംസ്ഥാന എസ് ആന്‍ഡ് ടി കൗണ്‍സിലുകള്‍ക്കുള്ള പിന്തുണ, പട്ടികജാതി ഉപവിഭാഗങ്ങള്‍ക്കുള്ള പിന്തുണ (എസ്സിഎസ്പി), ട്രൈബല്‍ സബ് പ്ലാന്‍ (ടിഎസ്പി) തുടങ്ങി ജീവിത നിലവാരവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനായി 100 പുതിയ പദ്ധതികള്‍ക്ക് പിന്തുണ നല്‍കി.

***

NK


(रिलीज़ आईडी: 2088888) आगंतुक पटल : 102
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी