രാഷ്ട്രപതിയുടെ കാര്യാലയം
ക്രിസ്തുമസ് പൂർവ ദിനത്തിൽ രാഷ്ട്രപതിയുടെ ആശംസകൾ
Posted On:
24 DEC 2024 6:50PM by PIB Thiruvananthpuram
ക്രിസ്തുമസിൻ്റെ പൂർവ്വ ദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എല്ലാ സഹ പൗരന്മാർക്കും ആശംസകൾ നേർന്നു.
“ക്രിസ്തുമസിൻ്റെ സന്തോഷകരമായ അവസരത്തിൽ, എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് ക്രിസ്ത്യൻ സഹോദരീസഹോദരന്മാർക്ക് ഞാൻ എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു". സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു.
"ഈ പുണ്യദിനം ആഘോഷിക്കുമ്പോൾ, യേശുക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശം നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളാം. സാഹോദര്യത്തെയും എല്ലാവരുടെയുംം ക്ഷേമത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അധ്യയനങ്ങൾ മെച്ചപ്പെട്ട ലോകത്തിലേക്കുള്ള പാത പ്രകാശിപ്പിക്കുന്നു. ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കാൻ ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു.
സമാധാനത്തിൻ്റെ ഈ കാലത്ത് , വിശ്വാസത്തിൻ്റെയും ക്ഷമയുടെയും കരുത്ത് ലോകമെമ്പാടും ശക്തിപ്പെടുകയും മനുഷ്യരെ പരസ്പരം അടുപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
രാഷ്ട്രപതിയുടെ സന്ദേശം കാണുന്നതിന് ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -
(Release ID: 2088007)
Visitor Counter : 9