പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി വിദൂരദൃശ്യസംവിധാനത്തിലൂടെ തൊഴിൽ മേളയെ അഭിസംബോധന ചെയ്തു; പുതുതായി 71,000-ത്തിലധികം പേർക്കു നിയമനപത്രങ്ങൾ വിതരണം ചെയ്തു


14-ാമത് തൊഴിൽ മേളയിൽ അരുണാചൽ പ്രദേശിലെ 258-ലധികം ഉദ്യോഗാർത്ഥികൾക്ക് നിയമന പത്രങ്ങൾ ലഭിച്ചു


കേന്ദ്രമന്ത്രി കിരൺ റിജിജു, അരുണാചൽ പ്രദേശിൽ നിയമനപത്രങ്ങൾ വിതരണം ചെയ്തു


Posted On: 23 DEC 2024 5:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയെ അഭിസംബോധന ചെയ്തു. ഗവൺമെന്റ്  വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക്  71,000-ത്തിലധികം നിയമന പത്രങ്ങൾ  വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. 14-ാമത് തൊഴിൽ മേളയിൽ അരുണാചൽ പ്രദേശിൽ, 258 ഉദ്യോഗാർത്ഥികൾക്ക്  ഇറ്റാനഗറിലെ ITBP നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ ഹെഡ്ക്വാർട്ടറിൽ നടന്ന ചടങ്ങിൽ നിയമന പത്രങ്ങൾ നൽകി. രാജ്യത്തുടനീളം നിയമനം ലഭിച്ചവർ  ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്‌സ്, അസം റൈഫിൾസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്, ഇന്ത്യൻ തപാൽ വകുപ്പ്, ഇന്ത്യൻ റെയിൽവേ, സശസ്‌ത്ര സീമ ബൽ തുടങ്ങി കേന്ദ്ര ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെ/ വകുപ്പുകളുടെ ഭാഗമാകും.   മേളയിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന രാജ്യത്തെ 45 സ്ഥലങ്ങളുമായി ഡിജിറ്റലായി  ബന്ധിപ്പിച്ചിരുന്നു.

 ഇന്നലെ രാത്രി വൈകി കുവൈറ്റിൽ നിന്ന് തിരിച്ചെത്തിയ താൻ, അവിടെ ഇന്ത്യൻ യുവജനങ്ങളുമായും പ്രൊഫഷണലുകളുമായും വിപുലമായ ചർച്ചകൾ നടത്തിയതായി സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. മടങ്ങിയെത്തിയ ശേഷം,  ആദ്യ പരിപാടി രാജ്യത്തെ യുവാക്കൾക്കൊപ്പമാണ് എന്നത് വളരെ സന്തോഷകരമായ യാദൃച്ഛികതയാണ്.  “ഇന്ന് രാജ്യത്തെ ആയിരക്കണക്കിന് യുവാക്കൾ ഒരു പുതിയ തുടക്കം കുറിക്കുന്നു.  നിങ്ങളുടെ വർഷങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. വർഷങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചു.  അവസാനിക്കാറായ ഈ 2024 വർഷം  നിങ്ങൾക്ക് പുതിയ സന്തോഷം നൽകുന്നു.  നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

 പുതുതായി നിയമനം ലഭിച്ച യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണം ചെയ്യുന്നതിൽ കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി ശ്രീ കിരൺ റിജിജു സന്തോഷം പ്രകടിപ്പിച്ചു.  സ്വാശ്രയത്വം കൈവരിക്കുന്നതിന് യുവാക്കളെ പ്രാപ്തരാക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങളും അവസരങ്ങളും സൃഷ്ടിക്കുന്നതിനുള്ള ഗവൺമെന്റിന്റെ  ശക്തമായ പ്രതിബദ്ധത മന്ത്രി ചൂണ്ടിക്കാട്ടി.  ഈ ഗവൺമെന്റ്, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഇനി  തൊഴിൽ ഉറപ്പാക്കാനുള്ള യുവാക്കളുടെ ഊഴമാണ്. കുടുംബത്തെ സംരക്ഷിക്കുക മാത്രമല്ല, അവരുടെ വ്യക്തിഗത വളർച്ചയ്ക്കും വിജയത്തിനും ഇത് വഴിയൊരുക്കുമെന്നും ശ്രീ റിജിജു പറഞ്ഞു. 

ഗവൺമെന്റ്  ജോലികളുടെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് തന്നെ തൊഴിൽ വളർച്ചയ്ക്ക് മറ്റ് വഴികൾ തേടാനും കേന്ദ്രമന്ത്രി യുവാക്കളെ പ്രോത്സാഹിപ്പിച്ചു. യുവസംരംഭകർക്ക് പിന്തുണ നൽകാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ഗവൺമെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്ക് ഗവൺമെന്റ് മേഖലയ്ക്കൊപ്പം , സ്വയംതൊഴിൽ അവസരങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുകയും ആത്യന്തികമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുന്ന കൂടുതൽ ഉൾക്കൊള്ളുന്നതും ശക്തവുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഗവൺമെന്റിന്റെ നിരന്തരമായ ശ്രമങ്ങളെയാണു മന്ത്രിയുടെ പരാമർശം   സൂചിപ്പിക്കുന്നത്.

 കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു 25 ഉദ്യോഗാർത്ഥികൾക്ക് നിയമന പത്രം കൈമാറി.  35 സ്ത്രീകൾ ഉൾപ്പെടെ 258 ഉദ്യോഗാർത്ഥികൾക്ക് ഇന്ന് നിയമന പത്രം  ലഭിച്ചു.

 

-SK-


(Release ID: 2087414) Visitor Counter : 22