ന്യൂനപക്ഷകാര്യ മന്ത്രാലയം
ക്രിസ്മസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചതിന് റെയിൽവേ മന്ത്രിക്ക് ആത്മാർത്ഥമായ നന്ദി അറിയിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ ജോർജ് കുര്യൻ
Posted On:
21 DEC 2024 5:39PM by PIB Thiruvananthpuram
ക്രിസ്മസ് , ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന
തൻ്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ, ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയ കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, വാർത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിനോട് കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധനം, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.
2024-ലെ ക്രിസ്മസിനോട് അനുബന്ധിച്ച് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാ ആവശ്യകതയിലെ വർദ്ധന കണക്കിലെടുത്ത്, 10 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. കൂടാതെ, ക്രിസ്മസിന് വിവിധ റെയിൽവേ സോണുകളിൽ നിന്നായി 149 പ്രത്യേക ട്രെയിൻ ട്രിപ്പ് ഉണ്ടാകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന , മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ്റെ അഭ്യർത്ഥന മാനിച്ചാണ് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ സർവീസിന് അനുമതി നൽകിയത് . ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് സഹായിക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനാത്മകമായ നേതൃത്വത്തിൻ കീഴിലുള്ള ഫലപ്രദവും പ്രതികരണാത്മകവുമായ ഭരണത്തിൻ്റെ സാക്ഷാത്കാരം കൂടിയാണിത്.
ക്രിസ്മസ് - 2024 ന് വിവിധ സോണുകളിലായി മൊത്തം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
● ദക്ഷിണ പശ്ചിമ റെയിൽവേ (SWR): 17 ട്രിപ്പുകൾ
● മധ്യ റെയിൽവേ (CR): 48 ട്രിപ്പുകൾ
● ഉത്തര റെയിൽവേ (NR): 22 ട്രിപ്പുകൾ
● ദക്ഷിണ പൂർവ്വ മധ്യ റെയിൽവേ (SECR): 2 ട്രിപ്പുകൾ
● പശ്ചിമ റെയിൽവേ (WR): 56 ട്രിപ്പുകൾ
● പശ്ചിമ മധ്യ റെയിൽവേ (WCR): 4 ട്രിപ്പുകൾ
ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യൽ ട്രെയിൻ ട്രിപ്പുകളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:
● ദക്ഷിണ പശ്ചിമ റെയിൽവേ (SWR): 42 ട്രിപ്പുകൾ
● ദക്ഷിണ റെയിൽവേ (SR): 138 ട്രിപ്പുകൾ
● ദക്ഷിണ മധ്യ റെയിൽവേ (SCR): 192 ട്രിപ്പുകൾ
● ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ECOR): 44 ട്രിപ്പുകൾ
അവധിക്കാലത്ത് ഉയരുന്ന യാത്ര ആവശ്യം പരിഹരിക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുഗമവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ഈ ട്രെയിനുകളുടെ ലക്ഷ്യം.
sky
(Release ID: 2086838)
Visitor Counter : 25