തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

വേതന വിവരങ്ങളും മറ്റും അപ്‌ലോഡ് ചെയ്യാൻ തൊഴിലുടമകൾക്ക് 2025 ജനുവരി 31 വരെ EPFO അവസാനമായി അവസരം നൽകുന്നു; ഉയർന്ന വേതനത്തിലുള്ള പെൻഷനായുള്ള 3.1 ലക്ഷത്തിലധികം പെൻഷൻ അപേക്ഷകൾ തീർപ്പാക്കുക ലക്ഷ്യം

Posted On: 18 DEC 2024 11:56AM by PIB Thiruvananthpuram
ന്യൂഡൽഹി : 18  ഡിസംബർ 2024  

ഉയർന്ന വേതനത്തിൽ പെൻഷനുവേണ്ടിയുള്ള ഓപ്‌ഷനുകൾ/ജോയിൻ്റ് ഓപ്‌ഷനുകളുടെ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് EPFO ഒരു ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.സുപ്രീം കോടതിയുടെ 04.11.2022 ലെ ഉത്തരവിന് അനുസൃതമായി യോഗ്യരായ പെൻഷൻകാർക്ക്/അംഗങ്ങൾക്കായിരുന്നു ഈ സൗകര്യം. ഈ സൗകര്യം 26.02.2023-ന് ആരംഭിച്ചു 03.05.2023 വരെ മാത്രം ലഭ്യമായിരുന്നു. എന്നാൽ ജീവനക്കാരുടെ അഭ്യർത്ഥന പരിഗണിച്ച്, യോഗ്യരായ പെൻഷൻകാർക്ക്/അംഗങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിന് നാല് മാസത്തെ സമയം നൽകുന്നതിനായി സമയപരിധി 26.06.2023 വരെ നീട്ടി.

 അർഹരായ പെൻഷൻകാർ/അംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നീക്കാൻ 15 ദിവസത്തെ അവസാന അവസരം കൂടി നൽകി. അതനുസരിച്ച്, ജീവനക്കാർ ഓപ്‌ഷൻ / ജോയിൻ്റ് ഓപ്‌ഷനുകളുടെ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 11.07.2023 വരെ നീട്ടിയിരുന്നു . കൂടാതെ 11.07.2023 വരെ ഓപ്‌ഷൻ / ജോയിൻ്റ് ഓപ്‌ഷനുകളുടെ മൂല്യനിർണ്ണയത്തിനായി ആകെ 17.49 ലക്ഷം അപേക്ഷകൾ പെൻഷൻകാർ/അംഗങ്ങളിൽ നിന്ന് ലഭിച്ചു.

  തൊഴിലുടമകൾ, എംപ്ലോയേഴ്‌സ് അസോസിയേഷനുകൾ എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകൾ കണക്കിലെടുത്ത്, അപേക്ഷക പെൻഷൻകാരുടെ/അംഗങ്ങളുടെ വേതന വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി തൊഴിലുടമകൾക്ക് ഒന്നിലധികം തവണ നീട്ടി നൽകിയിരുന്നു.തൊഴിലുടമകൾക്ക്,  വേതന വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാൻ 30.09.2023 വരെയും തുടർന്ന് 31.12.2023 വരെയും അതിനുശേഷം 31.05.2024 വരെയും അവസരം നൽകി.

 ഇത്രയധികം തവണ അവസരം ദീർഘിപ്പിച്ച് നൽകിയിട്ടും ഓപ്ഷനുകൾ / ജോയിൻ്റ് ഓപ്‌ഷനുകളുടെ മൂല്യനിർണ്ണയത്തിനായുള്ള 3.1 ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും തൊഴിലുടമകളുടെ പക്കൽ തീർപ്പുകൽപ്പിക്കാത്തതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തൊഴിലുടമകളിൽ നിന്നും എംപ്ലോയേഴ്‌സ് അസോസിയേഷനുകളിൽ നിന്നും നിരവധി അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. അപേക്ഷക പെൻഷൻകാരുടെ/അംഗങ്ങളുടെ വേതന വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിന് കൂടുതൽ സമയം നീട്ടുന്നതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്.

 അതിനാൽ, ഓപ്‌ഷൻ / ജോയിൻ്റ് ഓപ്‌ഷനുകളുടെ മൂല്യനിർണ്ണയത്തിനായി തൊഴിലുടമകൾ ഈ തീർപ്പാക്കാത്ത അപേക്ഷകളിൽ നടപടിയെടുക്കുകയും അവ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നതിന് 31.01.2025 വരെ തൊഴിലുടമകൾക്ക് അന്തിമ അവസരം നൽകുന്നു.

 EPFO സ്വീകരിച്ചതും പരിശോധിച്ചതുമായ അപേക്ഷകളുമായി ബന്ധപ്പെട്ട് EPFO കൂടുതൽ വിവരങ്ങൾ / വ്യക്തത ആവശ്യപ്പെട്ട 4.66 ലക്ഷത്തിലധികം കേസുകളിൽ, 15.01.2025-നകം മറുപടികൾ സമർപ്പിക്കാനും/വിവരങ്ങൾ പുതുക്കി നൽകാനും തൊഴിലുടമകളോട് അഭ്യർത്ഥിച്ചു
 
SKY

(Release ID: 2085601) Visitor Counter : 49