രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

അർമേനിയയിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 16 DEC 2024 3:22PM by PIB Thiruvananthpuram
ന്യൂഡൽഹി : 16   ഡിസംബർ 2024  

റിപ്പബ്ലിക് ഓഫ് അർമേനിയയുടെ ദേശീയ അസംബ്ലി പ്രസിഡന്റ് H.E.  അലൻ സിമോണിയന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഓഫ് അർമേനിയയിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് (ഡിസംബർ 16,2024) രാഷ്ട്രപതി ഭവനിൽ  രാഷ്ട്രപതി ശ്രീമതി ദ്രൌപദി  മുർമുവിനെ സന്ദർശിച്ചു.

പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയും അർമേനിയയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധവും ജനാധിപത്യത്തിൻ്റെ പങ്കിട്ട മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ബഹുമുഖ സമകാലിക ബന്ധവും രാഷ്ട്രപതി അനുസ്മരിച്ചു.

ആഗോള ബഹുരാഷ്ട്ര വേദികളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണവും രാഷ്ട്രപതി പരാമർശിക്കുകയും അന്താരാഷ്ട്ര സൌരോർജ്ജ സഖ്യത്തിലെ അർമേനിയയുടെ അംഗത്വത്തെയും മൂന്ന് വോയ്സ് ഓഫ് ഗ്ലോബൽ സൌത്ത് ഉച്ചകോടികളിൽ അതിന്റെ പങ്കാളിത്തത്തെയും അഭിനന്ദിച്ചു.

തങ്ങളുടെ  വിവിധ വികസന പങ്കാളിത്ത പരിപാടികളിലൂടെ അർമേനിയയിലെ ശേഷി വർദ്ധിപ്പിക്കുന്നതിനും നൈപുണ്യ വികസനത്തിനും തുടർന്നും സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത രാഷ്ട്രപതി പ്രകടിപ്പിച്ചു. ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കേണ്ടതിന്റെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭൌതികവും സാമ്പത്തികവുമായ ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അവർ എടുത്തുപറഞ്ഞു.

ഭരണസംവിധാനങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും പരസ്പരം മനസ്സിലാക്കുന്നതിൽ പതിവ് പാർലമെൻ്ററി സംഭാഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച രാഷ്ട്രപതി, അർമേനിയൻ പാർലമെൻ്ററി പ്രതിനിധി സംഘത്തിൻ്റെ ഈ സന്ദർശനം  ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
 
SKY

(Release ID: 2084848) Visitor Counter : 20