വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
അന്താരാഷ്‌ട്ര ട്രാഫിക്കിൻ്റെ നിർവചനം സംബന്ധിച്ച ശുപാർശകൾ ട്രായ് (TRAI) പുറത്തിറക്കി
Posted On:
10 DEC 2024 3:00PM by PIB Thiruvananthpuram
ന്യൂഡൽഹി : ഡിസംബർ 10 , 2024
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അന്താരാഷ്‌ട്ര ട്രാഫിക്കിൻ്റെ നിർവചനം സംബന്ധിച്ച ശുപാർശകൾ ഇന്ന് പുറത്തിറക്കി. കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT), 30.08.2022 തീയതിയിലെ ഒരു റഫറൻസിലൂടെ, 1997-ലെ ട്രായ് ആക്ടിലെ (ഭേദഗതി ) വകുപ്പ് 11(1)(a) പ്രകാരം അന്താരാഷ്ട്ര SMS, ആഭ്യന്തര SMS എന്നിവയുടെ നിർവചനം സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ ട്രായ് യോട് അഭ്യർത്ഥിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട്, പങ്കാളികളുടെ അഭിപ്രായങ്ങളും എതിർ അഭിപ്രായങ്ങളും തേടുന്നതിനായി 02.05.2023-ന് ‘അന്താരാഷ്‌ട്ര ട്രാഫിക്കിൻ്റെ നിർവചനം’ സംബന്ധിച്ച ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. മറുപടിയായി, 20 പങ്കാളികൾ അവരുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു.കൂടാതെ ഏഴ് പങ്കാളികൾ അവരുടെ എതിർ അഭിപ്രായങ്ങളും നൽകി. കൺസൾട്ടേഷൻ പേപ്പറിനെക്കുറിച്ചുള്ള ഒരു തുറന്ന ചർച്ച 24.08.2023-ന് നടന്നു.
പങ്കാളികളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെയും എതിർ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലും , സ്വന്തം വിശകലനത്തിൻ്റെ അടിസ്ഥാനത്തിലും, അന്താരാഷ്ട്ര ട്രാഫിക് നിർവചിക്കുന്നതിനുള്ള ശുപാർശകൾക്ക് ട്രായ് അന്തിമരൂപം നൽകി.
ശുപാർശകളിലെ പ്രധാന വസ്തുതകൾ ഇവയാണ്:
a ) 'അന്താരാഷ്ട്ര ട്രാഫിക്' എന്ന പദം, പ്രസക്തമായ ടെലികമ്മ്യൂണിക്കേഷൻ സേവന ലൈസൻസുകളിലും അംഗീകാരങ്ങളിലും താഴെക്കൊടുത്തിരിക്കുന്ന പ്രകാരം നിർവചിക്കേണ്ടതാണ്:
"അന്താരാഷ്ട്ര ട്രാഫിക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു രാജ്യത്ത് നിന്ന് ഉത്ഭവിക്കുകയും മറ്റൊരു രാജ്യത്ത് അവസാനിക്കുകയും ചെയ്യുന്ന ട്രാഫിക്കാണ്. ഇതിൽ ഒരു രാജ്യം ഇന്ത്യയായിരിക്കും ."
b ) 'അന്താരാഷ്ട്ര എസ്എംഎസ് സന്ദേശം' എന്ന പദം പ്രസക്തമായ ടെലികമ്മ്യൂണിക്കേഷൻ സേവന ലൈസൻസുകളിലും അംഗീകാരങ്ങളിലും താഴെ പറയുന്ന പോലെ നിർവചിച്ചിരിക്കണം:
"അന്താരാഷ്ട്ര എസ്എംഎസ് സന്ദേശം എന്നാൽ എസ്എംഎസ് ഉപയോഗിച്ച് വിതരണം ചെയ്യുന്ന അന്താരാഷ്ട്ര ട്രാഫിക്കാണ് അർത്ഥമാക്കുന്നത്."
c) പ്രസക്തമായ ടെലികമ്മ്യൂണിക്കേഷൻ സേവന ലൈസൻസുകളിലും അംഗീകാരങ്ങളിലും അന്താരാഷ്‌ട്ര SMS ൻ്റെ നിർവചനത്തിന് കീഴിൽ ഇനിപ്പറയുന്ന വിശദീകരണം ഉൾപ്പെടുത്തണം:
"ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിൻ്റെയോ കമ്പ്യൂട്ടർ സിസ്റ്റത്തിൻ്റെയോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ്റെയോ ഉപയോഗമോ ഇടപെടലോ കൂടാതെ ജനറേറ്റുചെയ്യാനോ കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയുന്നില്ലെങ്കിൽ വ്യക്തിക്ക് വരുന്ന ഏതൊരു ആപ്ലിക്കേഷൻ മെസ്സേജും (A2P) ഒരു അന്താരാഷ്ട്ര SMS സന്ദേശമായി കണക്കാക്കും.
d ) 'ആഭ്യന്തര ട്രാഫിക്' എന്ന പദം പ്രസക്തമായ ടെലികമ്മ്യൂണിക്കേഷൻ സേവന ലൈസൻസുകളിലും അംഗീകാരങ്ങളിലും താഴെപ്പറയുന്ന പ്രകാരം നിർവചിച്ചിരിക്കണം:
"ആഭ്യന്തര ട്രാഫിക് എന്നാൽ ഇന്ത്യയിൽ ഉത്ഭവിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രാഫിക്കാണ്."
e ) 'ആഭ്യന്തര എസ്എംഎസ്' എന്ന പദം പ്രസക്തമായ ടെലികമ്മ്യൂണിക്കേഷൻ സേവന ലൈസൻസുകളിലും അംഗീകാരങ്ങളിലും താഴെ പറയുന്ന നിർവചിക്കേണ്ടതാണ്:
"ആഭ്യന്തര എസ്എംഎസ് എന്നാൽ എസ്എംഎസ് ഉപയോഗിച്ച് വിതരണം ചെയ്യുന്ന ആഭ്യന്തര ട്രാഫിക്കാണ്."
ശുപാർശകളുടെ ഒരു പകർപ്പ് ട്രായ് വെബ്‌സൈറ്റിൽ (www.trai.gov.in) അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
SKY/GG
(Release ID: 2082849)
Visitor Counter : 28