iffi banner
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

‘പതിറ്റാണ്ടുകളിലെ സിനിമാ ഫാഷന്‍: മാനവിക സ്തംഭങ്ങളുടെ പിന്തുണയോടെ’ - 55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫാഷന്‍ ഷോ

ഇന്ത്യൻ സിനിമയിലെ ആറ് ഐതിഹാസിക കാലഘട്ടങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് IFFIESTA ഫാഷൻ ഷോ

55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയില്‍  IFFIESTA ആഘോഷങ്ങളുടെ ഭാഗമായി ‘പതിറ്റാണ്ടുകളിലെ സിനിമാ ഫാഷന്‍: മാനവിക സ്തംഭങ്ങളുടെ പിന്തുണയോടെ’ എന്ന പേരില്‍ ഫാഷൻ ഷോ സംഘടിപ്പിച്ചു.


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും കമല അങ്കിബായ് ഘമന്‍ഡീറാം ഗോവാനി ട്രസ്റ്റിൻ്റെ ഉൾച്ചേര്‍ക്കല്‍  ശ്രമങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് അതുല്യമായ ഈ പരിപാടിയില്‍ ഇന്ത്യൻ സിനിമയുടെ പരിണാമം ഫാഷനിലൂടെ ആഘോഷിച്ചത്. 


ഇന്ത്യൻ സിനിമയുടെ ആറ് ഐതിഹാസിക കാലഘട്ടങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഓരോ കാലഘട്ടത്തിൻ്റെയും ശൈലിയും ആത്മാവും പ്രതിഫലിപ്പിക്കുന്ന 36 പ്രത്യേക മാതൃകകള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. ആദ്യമായി ഭിന്നശേഷിക്കാര്‍ NIFT വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെച്ചതോടെ വൈവിധ്യങ്ങൾ ആഘോഷിച്ചുകൊണ്ടും ഫാഷനിലൂടെ വ്യക്തികളെ ശാക്തീകരിച്ചുകൊണ്ടും പരിപാടി പുതിയ തലങ്ങളിലേക്കുയര്‍ന്നു.  


IFFI 2024 യുടെ ഭാഗമായ ഫാഷൻ ഷോയിലെ  കാഴ്ചകള്‍ക്കായി സ്ക്രോൾ ചെയ്യാം.

 

 

***********************

iffi reel

( റിലീസ് ഐ.ഡി: 2077299) സന്ദര്‍ശക കൗണ്ടര്‍ : 33
ഈ റിലീസ് വായിക്കുക: English , हिन्दी , Konkani , Marathi , Tamil , Kannada , Assamese , Urdu