ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം, ഫിഷറീസ് വകുപ്പ്, ആൻഡമാൻ നിക്കോബാർ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'നിക്ഷേപക സംഗമം 2024' സംഘടിപ്പിച്ചു.
Posted On:
14 NOV 2024 5:07PM by PIB Thiruvananthpuram
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയത്തിന്റെ കീഴിൽ ഫിഷറീസ് വകുപ്പ്,2024 നവംബർ 14-ന് ആൻഡമാൻ & നിക്കോബാറിലെ സ്വരാജ് ദ്വീപിൽ ഫിഷറീസ്, അക്വാകൾച്ചർ മേഖലയിലെ നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച് 'നിക്ഷേപക സംഗമം 2024' സംഘടിപ്പിച്ചു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന വകുപ്പ് മന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ്, ആൻഡമാൻ & നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനൻ്റ് ഗവർണർ അഡ്മിറൽ D K ജോഷി,ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന സഹമന്ത്രി പ്രൊഫ. എസ്.പി. സിംഗ് ബാഗേൽ ,ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന, ന്യൂന പക്ഷ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ, ഫിഷറീസ് മന്ത്രാലയ സെക്രട്ടറി, കൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.
ട്യൂണ ഫിഷിംഗ്, കടൽ പായൽ എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടിയ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകരും പരിപാടിയിൽ പങ്കെടുത്തു.
പ്രതിവർഷം 40 ശതകോടി ഡോളറിലധികം മൂല്യമുള്ള ആഗോള ട്യൂണ(ചൂര )വ്യവസായം നീല സമ്പദ്‌വ്യവസ്ഥയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന മൂല്യമുള്ള ട്യൂണ ഇനങ്ങളാൽ സമ്പന്നമായ 6 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രത്യേക സാമ്പത്തിക മേഖലയും ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത 60,000 മെട്രിക് ടൺ സമുദ്ര ഉൽപ്പന്ന സാധ്യതയുമുള്ള ആൻഡമാൻ & നിക്കോബാർ ദ്വീപുകൾക്ക് മത്സ്യ ബന്ധന മേഖലയിൽ സുപ്രധാന അവസരമാണുള്ളത്. കേന്ദ്ര ഗവണ്മെന്റിന്റെ PMMSY പദ്ധതിയുടെ കീഴിൽ മത്സ്യ ബന്ധന വകുപ്പ് ആൻഡമാൻ & നിക്കോബാർ ദ്വീപുകളിൽ ഒരു ട്യൂണ ക്ലസ്റ്റർ വികസിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ട്യൂണ മത്സ്യബന്ധന മേഖലയിൽ നിക്ഷേപ അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപക പങ്കാളിത്തം, പരിശീലനം, പ്രവർത്തനം,ശേഷി വികസനം എന്നിവ ശക്തിപ്പെടുത്തുന്നതിനും ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നത്.
PMMSY, PM-MSKY, FIDF, നീല വിപ്ലവം എന്നിവയുൾപ്പെടെ കേന്ദ്ര ഗവൺമെൻ്റിൻ്റെ നേതൃത്വത്തിലുള്ള പരിവർത്തന സംരംഭങ്ങളെ കേന്ദ്രമന്ത്രി ശ്രീ രാജീവ് രഞ്ജൻ സിംഗ് എടുത്തുപറഞ്ഞു.മേഖലയിൽ 2015 മുതൽ 38,572 കോടി രൂപയുടെ അഭൂതപൂർവമായ നിക്ഷേപം ഉണ്ടായിട്ടുണ്ട്.സജീവ പങ്കാളിത്തത്തിന് നിക്ഷേപകർക്ക് അദ്ദേഹം നന്ദി അറിയിച്ചു. ആൻഡമാൻ നിക്കോബാറിലെ മത്സ്യബന്ധന മേഖലയിലെ വിപുലമായ കയറ്റുമതി സാധ്യതകൾ എടുത്തു പറഞ്ഞ അദ്ദേഹം , ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു.
ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലെ മത്സ്യബന്ധന, ടൂറിസം മേഖലയുടെ അപാരമായ സാധ്യതകളും ഇവിടുത്തെ സമ്പന്നമായ വിഭവങ്ങളും മത്സ്യബന്ധന,ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ എടുത്തു പറഞ്ഞു. ഏകദേശം 6.0 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രത്യേക സാമ്പത്തിക മേഖല (ഇഇസെഡ്)യുള്ള ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മത്സ്യബന്ധന വികസനത്തിന് ഒരു പ്രധാന അവസരം നൽകുന്നു. ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കടൽ വിഭവങ്ങളാൽ, പ്രത്യേകിച്ച് ഉയർന്ന മൂല്യമുള്ള ട്യൂണയും അനുബന്ധ ഇനങ്ങളും ഉൾപ്പെടെ 60,000 മെട്രിക് ടൺ സമുദ്ര ഉൽപ്പന്ന സമ്പന്നമാണ് ഈ മേഖല . തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ആൻഡമാൻ & നിക്കോബാറിന്റെ സാമീപ്യം കാര്യക്ഷമമായ കടൽ, വ്യോമ വ്യാപാരം സാധ്യമാക്കുന്നു. അതേസമയം ഇവിടെ സുസ്ഥിര മത്സ്യബന്ധന രീതികളും സാധ്യമാണ് . ഈ വിഭവങ്ങൾ സുസ്ഥിരമായും ഏറ്റവും മികച്ച രീതിയിലും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, സംരംഭകർ, മറ്റ് പങ്കാളികൾ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, മത്സ്യബന്ധന-അക്വാകൾച്ചർ മേഖലയിൽ നിന്നുള്ള തല്പര പങ്കാളികൾ എന്നിവരെ ഈ സുപ്രധാന പരിപാടി ഒരുമിച്ച് കൊണ്ടുവന്നു
കൂടുതൽ വിവരങ്ങൾക് ലിങ്ക് സന്ദർശിക്കുക https://pib.gov.in/PressReleasePage.aspx?PRID=2073307
(Release ID: 2073568)
Visitor Counter : 22