രാഷ്ട്രപതിയുടെ കാര്യാലയം
ഗുരു നാനാക് ദേവ് ജിയുടെ പ്രകാശ് പർവിന്റെ പൂർവ ദിനത്തിൽ രാഷ്ട്രപതിയുടെ ആശംസ
Posted On:
14 NOV 2024 6:36PM by PIB Thiruvananthpuram
ഗുരു നാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവ്വിൻ്റെ പൂർവ സായാഹ്നത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സഹ പൗരന്മാരെ അഭിവാദ്യം ചെയ്തു.
“ഗുരു നാനാക്ക് ദേവ് ജിയുടെ പ്രകാശ് പർവ്വിൻ്റെ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് നമ്മുടെ സിഖ് സഹോദരീസഹോദരന്മാർക്ക് ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു.
ഗുരു നാനാക്ക് ദേവ് ജിയുടെ ജപ്ജി സാഹിബ് സ്നേഹം, വിശ്വാസം, സത്യം, ത്യാഗം എന്നിവയെ ഉയർത്തിക്കാട്ടുന്നു. അദ്ദേഹത്തിൻ്റെ പ്രബോധനങ്ങൾ ധാർമ്മിക നൈതികതയിലേക്ക് നമ്മെ നയിക്കുന്നു. അദ്ദേഹം ലംഗർ എന്നറിയപ്പെടുന്ന സമൂഹ അടുക്കള സ്ഥാപിക്കുകയും സാഹോദര്യത്തിനായി പ്രവർത്തിക്കുകയും ചെയ്തു . സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ട് ജ്ഞാനവും ശാന്തിയും കരസ്ഥമാക്കാൻ ആത്മീയതയുടെ പാത പിന്തുടരാൻ അദ്ദേഹം എല്ലാവരേയും പ്രചോദിപ്പിച്ചു. സത്യസന്ധതയും കഠിനാധ്വാനവും ശീലമാക്കാനും സമ്പാദ്യം ആവശ്യക്കാരുമായി പങ്കിടാനും അദ്ദേഹം ജനങ്ങളെ പ്രോത്സാഹിപ്പിച്ചു.
ഗുരു നാനാക്ക് ദേവ് ജിയുടെ പ്രബോധനങ്ങൾ നമുക്ക് ദൈനംദിന ജീവിതത്തിൽ സ്വീകരിക്കുകയും സമൂഹത്തിൽ ഐക്യവും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യാം ".
രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.
GG
(Release ID: 2073473)
Visitor Counter : 11