ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഡ്രോൺ സാങ്കേതിക വിദ്യയുടെ പ്രയോഗവും പ്രദർശനവും സംബന്ധിച്ച ശിൽപശാല നാളെ കൊച്ചിയിൽ നടക്കും.

പ്രത്യേകം തയ്യാറാക്കിയ മത്സ്യതീറ്റയുടെ  വിതരണം കേന്ദ്ര സഹ മന്ത്രി ശ്രീ ജോർജ് കുര്യൻ നിർവഹിക്കും
 
മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ സിമ്പോസിയത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും  പരിപാടിയിൽ നടക്കും

Posted On: 07 NOV 2024 1:37PM by PIB Thiruvananthpuram
 



ന്യൂഡൽഹി  : 07 നവംബർ 2024  

ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് വകുപ്പ് (MoFAH&D), നാഷണൽ ഫിഷറീസ് ഡെവലപ്‌മെൻ്റ് ബോർഡ് (NFDB) ഹൈദരാബാദ് എന്നിവ ചേർന്ന് 2024 നവംബർ 8-ന് (10:45) ഫിഷറീസ്, അക്വാകൾച്ചർ എന്നിവയിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രയോഗത്തെയും പ്രദർശനത്തെയും കുറിച്ച് ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.  കൊച്ചിയിൽ  ഐ സി എ ആർ - സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI), നടക്കുന്ന ശില്പശാലയിൽ ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ പങ്കെടുക്കും . കേരളത്തിലെ   പ്രമുഖ ശാസ്ത്രജ്ഞർ, സംസ്ഥാന ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

സിഎംഎഫ്ആർഐ ഡയറക്ടറുടെ  സ്വാഗത പ്രസംഗത്തോടെ സെഷൻ ആരംഭിക്കും .തുടർന്ന് ,മത്സ്യകർഷകർക്ക് സുസ്ഥിരമായ അക്വാകൾച്ചർ സമ്പ്രദായങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത മത്സ്യ തീറ്റയായ "കാഡൽമിൻ ബിഎസ്എഫ് പിആർഒ" വിതരണം  ചെയ്യും. കൂടാതെ, ഈ രംഗത്തെ പ്രധാന മുന്നേറ്റങ്ങളും സംഭാവനകളും എടുത്തുകാണിക്കുന്ന "ഇജി സൈലസ് സെൻ്റർ ഓഫ് എക്‌സലൻസ്" എന്ന പേരിൽ ഒരു കൈപുസ്തകവും  പുറത്തിറക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള സമുദ്ര ശാസ്ത്ര  അക്കാദമിക ഗവേഷക സമൂഹത്തിനിടയിൽ സഹകരണവും അറിവ് പങ്കിടലും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എംബിഎഐ) ദേശീയ സിമ്പോസിയത്തിൻ്റെ ഔദ്യോഗിക സമാരംഭവും ഇതോടൊപ്പം നിർവഹിക്കും .

 നൂതന സ്റ്റാർട്ടപ്പുകൾക്കൊപ്പം ഫിഷറീസ്, അക്വാകൾച്ചർ മേഖലയിലെ ഡ്രോൺ സാങ്കേതികവിദ്യയുടെ പരിവർത്തന സാധ്യതകൾ ഉയർത്തിക്കാട്ടുന്ന ഒരു അവതരണം NFDB പ്രദർശിപ്പിക്കും .  മത്സ്യങ്ങളുടെ ചരക്ക് നീക്കം , മത്സ്യ തീറ്റ വിതരണം, രക്ഷാപ്രവർത്തനത്തിന് ലൈഫ് ജാക്കറ്റ് വിതരണം തുടങ്ങി മത്സ്യബന്ധന മേഖലയിൽ ഡ്രോൺ ഉപയോഗിക്കാൻ കഴിയുന്ന അവസരങ്ങൾ  തത്സമയ ഡ്രോൺ പ്രദർശനത്തിലൂടെ നടത്തും . മത്സ്യബന്ധന മേഖലയെ പരിവർത്തനം ചെയ്യുന്നതിനും അതിൻ്റെ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനും ഡ്രോൺ സാങ്കേതികവിദ്യ പോലെ നൂതന സംരംഭങ്ങൾ പ്രദര്ശിപ്പിക്കുന്നതിനുള്ള വേദിയായി ഈ പരിപാടി  മാറും . 700-ലധികം മത്സ്യത്തൊഴിലാളികൾ  പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, ഷിപ്പിംഗ്, തുറമുഖ, ജലപാത മന്ത്രാലയത്തിൻ്റെ ഡയറക്റ്റർ ജനറലിന്റെ  സാങ്കേതിക പിന്തുണയോടെ ഫിഷറീസ് വകുപ്പ് 2024 നവംബർ 8-ന് (രാവിലെ 9:30)കൊച്ചിയിലെ  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗിൽ (CIFNET)ഒരു 'ഏകദിന സംവേദനാത്മക ശില്പശാല സംഘടിപ്പിക്കുന്നു.  മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നീ വിഷയങ്ങൾ ഇവിടെ  ചർച്ച ചെയ്യും . ഇന്ത്യൻ രജിസ്ട്രി ഓഫ് ഷിപ്പിംഗ് (IRS), ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SCl), ഫിഷറീസ് സ്ഥാപനങ്ങളായ CIFNET, ഫിഷറിസ്  സർവേ ഓഫ് ഇന്ത്യ (FSI),  ഐ സി എ ആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT), ഐ സി എ ആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI)എന്നിവയിൽ നിന്നുള്ള വിദഗ്ധർ  , മറൈൻ പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി (MPEDA) പ്രതിനിധികൾ , എല്ലാ തീരദേശ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ  ശിൽപശാലയിൽ പങ്കെടുക്കും.


1958-ലെ മർച്ചൻ്റ് ഷിപ്പിംഗ് ആക്ട് പ്രകാരം 'മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രാർ' ആയി പ്രവർത്തിക്കാൻ അധികാരം നൽകിയിട്ടുള്ള തീരദേശ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ  ഫിഷറീസ് വകുപ്പിന് കൈത്താങ്ങ്  ആവുക എന്നതാണ് ശിൽപശാലയുടെ പ്രധാന ലക്ഷ്യം. മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കുന്നതിനോ അല്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കുന്നതിനോ മത്സ്യബന്ധന യാനങ്ങളുടെ സാങ്കേതിക ഫിറ്റ്നസ് വിലയിരുത്തൽ നടത്തുന്നതിന് വൈദഗ്ദ്ധ്യം ഉണ്ടാവുക എന്നത് അനിവാര്യമാണ് . മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷൻ, സർവേ, സർട്ടിഫിക്കേഷൻ എന്നിവയ്ക്ക് ആവശ്യമായ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ  ഉപയോഗിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പുകൾക്ക് അവരുടെ സ്ഥാപന സംവിധാനം വികസിപ്പിക്കാൻ  ശില്പശാല ഗുണം ചെയ്യും . കൂടാതെ, ഇന്ത്യയിലെ  മത്സ്യബന്ധന ഗവേഷണ/സർവേ/പരിശീലനത്തിനുള്ള  കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങളായ FSI, CIFNET, CIFT മുതലായവയുടെ  പരിപാലനത്തിലും പ്രവർത്തനത്തിലും ശിൽപശാല  സഹായകരമാകും .

ഫിഷറീസ് മേഖലയിൽ ഡ്രോൺ പ്രയോഗം

ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ സുസ്ഥിരവും സാമ്പത്തികമായി ലാഭകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയെ പരിപോഷിപ്പിക്കുകയാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ  യോജന (PMMSY) ലക്ഷ്യമിടുന്നത്. വിതരണത്തിലും മൂല്യ ശൃംഖലയിലും അന്തിമ പരിഹാരങ്ങൾ നൽകുന്ന സാങ്കേതിക സംവിധാനങ്ങളുടെ ഉൾച്ചേർക്കൽ  അതിനുള്ള നിർണായക മാർഗങ്ങളിലൊന്നാണ് . മത്സ്യബന്ധന മേഖലയിലെ വിവിധ വെല്ലുവിളികൾക്കും  ജല സാമ്പിൾ ശേഖരണം , രോഗം കണ്ടെത്തൽ, നിരീക്ഷണ പ്രവർത്തനങ്ങൾ, ഫീഡ് മാനേജ്മെൻ്റ്, മത്സ്യ ചരക്ക് നീക്കം  എന്നിവയിലും  ഡ്രോണുകൾ നൂതനമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. അക്വാകൾച്ചർ ഫാമുകൾ, മത്സ്യ വിപണികൾ  കൈകാര്യം ചെയ്യൽ, പ്രകൃതിദുരന്തങ്ങളിൽ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം വിലയിരുത്തൽ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കൽ എന്നിവയിലേക്ക് അവയുടെ ഉപയോഗം  വ്യാപിക്കുന്നു. കൂടാതെ, ഡ്രോണുകൾ കൃത്യമായ മത്സ്യബന്ധനവും സ്റ്റോക്ക് വിലയിരുത്തലും പിന്തുണയ്ക്കുന്നു. ജലാന്തർ ഡ്രോണുകൾ പ്രകൃതിദത്ത ആവാസവ്യവസ്ഥയിലെ മത്സ്യ സ്വഭാവം നിരീക്ഷിക്കാനും ക്രമരഹിതമായ നീന്തൽ മാതൃകകൾ പോലുള്ള പ്രതികൂല ഘടകങ്ങളെ തിരിച്ചറിയാനും സഹായിക്കും

(Release ID: 2071499) Visitor Counter : 35


Read this release in: Tamil , English , Urdu , Hindi