രാഷ്ട്രപതിയുടെ കാര്യാലയം
ഛഠ് പൂജാ വേളയില്‍ ആശംസ നേര്‍ന്ന് രാഷ്ട്രപതി
Posted On:
06 NOV 2024 6:03PM by PIB Thiruvananthpuram
ഛഠ് പൂജയോടനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ പൗരന്മാർക്ക് ആശംസ നേര്‍ന്നു.
വിശ്വാസത്തിൻ്റെയും വ്രതത്തിൻ്റെയും ഭക്തിയുടെയും പവിത്രോത്സവമായ ഛഠ് പൂജയുടെ ഈ ശുഭവേളയില്‍ എല്ലാ സഹപൗരന്മാർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും ഊഷ്മളമായ ആശംസകളും നേരുന്നുവെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഉത്സവങ്ങളിലൊന്നായ ഛഠ് പൂജ സൂര്യനെ ആരാധിക്കാനുള്ള അവസരമാണ്. പ്രകൃതിയുടെ അതുല്യ വരദാനങ്ങളായ നദികളെയും കുളങ്ങളെയും ഈ ഉത്സവവേളയില്‍ പൂജിക്കുന്നു. കഠിനമായ വ്രതത്തിലൂടെ ഈ ഉത്സവം നമ്മുടെ മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നു.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാനും പരിപാലിക്കാനും ഈ ഉത്സവം നമ്മെ പ്രചോദിപ്പിക്കുന്നു.
ഛഠ് പൂജാവേളയിൽ ഭഗവാൻ സൂര്യനിലും നമ്മുടെ നദികളിലും പ്രകൃതിയുടെ വരദാനങ്ങളിലുമുള്ള വിശ്വാസം നമുക്ക് ഊട്ടിയുറപ്പിക്കാം. ഈ ഉത്സവം നമ്മുടെ ജീവിതത്തിൽ സന്തോഷം നൽകട്ടെയെന്നും പ്രകൃതിയോടുള്ള നമ്മുടെ ആദരവ് ഇനിയും വളരട്ടെയെന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
********************************************
(Release ID: 2071378)
Visitor Counter : 17