ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ ആദ്യത്തെ സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ പവനചിത്ര കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് രാജ്യത്തിന് സമർപ്പിച്ചു


ബയോടെക്‌നോളജി രംഗത്ത് രാജ്യം നേതൃ നിരയിലേക്ക് വരേണ്ട സമയം : കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്

പട്ടികജാതി/പട്ടികവർഗ കർഷകരുടെയും കരകൗശല വിദഗ്ധരുടെയും സമ്മേളനത്തെ കേന്ദ്ര സഹമന്ത്രി അഭിസംബോധന ചെയ്തു.

Posted On: 17 OCT 2024 5:09PM by PIB Thiruvananthpuram

ബയോടെക്‌നോളജി രംഗത്ത് രാജ്യം നേതൃ നിരയിലേക്ക് വരേണ്ട സമയമാണിതെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. തിരുവനന്തപുരം ജഗതിയിലെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി ക്യാമ്പസിൽ ബ്രിക് - ആർജിസിബി , സ്വദേശി സയൻസ് മൂവ്മെൻ്റ് -കേരളം എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായ 300 പട്ടികജാതി/പട്ടികവർഗ കർഷകരുടെയും  കരകൗശല വിദഗ്ധരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബയോ ഇ 3 പോളിസി അടക്കമുള്ള നയങ്ങളിലൂടെ അടുത്ത വ്യവസായിക വിപ്ലവത്തിനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.ബയോടെക്‌നോളജി, ബഹിരാകാശ, കാർഷിക മേഖലകൾക്ക് പ്രാഥമിക ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യ ആഗോളതലത്തിൽ ഉയരേണ്ട സമയമാണിത്. നമ്മുടെ കർഷകർ കൃഷി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് എങ്ങനെ മൂല്യം കൂട്ടാമെന്ന് ക്രിയാത്മകമായി ചിന്തിക്കേണ്ട സമയമാണിതെന്നും  കേന്ദ്ര സഹമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ഇന്ത്യയുടെ ശാസ്ത്ര തലസ്ഥാനമെന്നും കേന്ദ്രമന്ത്രി വിശേഷിപ്പിച്ചു.

https://static.pib.gov.in/WriteReadData/userfiles/image/image002Q8TV.jpg

ആർജിസിബിയുടെ സയൻസ് ഹെറിറ്റേജ്  പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ ചടങ്ങിൽ പങ്കെടുക്കവെ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു. BRIC-RGCB യുടെ ട്രൈബൽ ഹെറിറ്റേജ് പ്രോജക്ടിന് കീഴിലുള്ള ആറ് കമ്മ്യൂണിറ്റി സംരംഭങ്ങൾക്കും കേന്ദ്ര സഹമന്ത്രി തുടക്കം കുറിച്ചു.പുരസ്‌കാരം നേടിയ  കർഷകരെ ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ അധ്യക്ഷത വഹിച്ച ആർജിസിബി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായൺ കേന്ദ്രമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു.

മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ,വിഎസ്എസ്സി ഡയറക്ടർ ഡോ. എസ്ഉണ്ണികൃഷ്ണൻ,സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ സി. അനന്ദരാമകൃഷ്ണൻ, സ്വദേശി സയൻസ് മൂവ്മെൻ്റ്-കേരള (എസ്എസ്എം-കെ) പ്രസിഡൻ്റ് ശ്രീ.കെ മുരളീധരൻ, സ്വദേശി സയൻസ് മൂവ്മെൻ്റ്-കേരള (എസ്എസ്എം-കെ) സെക്രട്ടറി ശ്രീ രാജീവ് സി നായർ, വിജ്ഞാന ഭാരതി ദേശീയ ജോയിൻ്റ് ഓർഗനൈസിങ് സെക്രട്ടറി ശ്രീ പ്രവീൺ രാംദാസ്, വിജ്ഞാന ഭാരതി സെക്രട്ടറി ജനറൽ ശ്രീ വിവേകാനന്ദ പൈ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

https://static.pib.gov.in/WriteReadData/userfiles/image/image002Q8TV.jpg

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററിംഗ് സാങ്കേതിക വിദ്യയായ പവനചിത്രയും കേന്ദ്രസഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്  അനാച്ഛാദനം ചെയ്തു. സിഎസ്ഐആർ - എൻഐഐഎസ്ടി  വികസിപ്പിച്ചെടുത്ത തദ്ദേശീയ ഇൻഡോർ സോളാർ സെല്ലുകളാണ് ഓഫ് ഗ്രിഡ് എയർ ക്വാളിറ്റി മോണിറ്ററിന് ഊർജം നൽകുന്നത്.പ്രാദേശികമായി ലഭ്യമായ  വസ്തുക്കൾ ഉപയോഗിച്ച്  രൂപകല്പന ചെയ്തതാണ് ഈ അത്യാധുനിക സാങ്കേതിക വിദ്യ. ശാസ്‌ത്രം, സാങ്കേതികവിദ്യ, പാരമ്പര്യം, കല എന്നിവയുടെ സമന്വയമാണ് പവനചിത്ര. സിഎസ്ഐആർ -ഫാസ്റ്റ് ട്രാക്ക് ട്രാൻസ്ലേഷണൽ (FTT) പ്രോജക്ടാണ്  സുസ്ഥിരമായ ഈ സംരംഭത്തിന് ധനസഹായം നൽകിയത്.

***

SK


(Release ID: 2065889) Visitor Counter : 76


Read this release in: English , Urdu , Hindi , Tamil