വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ട്രായ് സംഘടിപ്പിച്ച ടെലികോം റെഗുലേറ്റർമാരുടെ അന്താരാഷ്ട്ര സമ്മേളനം കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
16 OCT 2024 12:18PM by PIB Thiruvananthpuram
ടെലികോം റെഗുലേറ്റർമാരുടെ ഏകദിന അന്താരാഷ്ട്ര സമ്മേളനം കേന്ദ്രസഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 5G സേവനങ്ങളുടെ വേഗമേറിയ വിന്യാസവും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പെട്ടെന്നുള്ള അനുവര്‍ത്തനവും ഉള്‍പ്പെടെ വിവര-വിനിമയ സാങ്കേതിക മേഖലയുടെ അതിശയകരമായ വളർച്ച ഡോ. പെമ്മസാനി എടുത്തുപറഞ്ഞു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെക്കുറിച്ചും അനുകൂലമായ നിയന്ത്രണ അന്തരീക്ഷത്തെക്കുറിച്ചും ഈ വളർച്ചയ്ക്ക് കാരണമാകുന്ന അനുബന്ധ ഘടകങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ സന്ദേശം ഉദ്ഘാടന സെഷനിൽ ട്രായ് സെക്രട്ടറി ശ്രീ അതുൽ കെ ചൗധരി വായിച്ചു. അസംഖ്യം ചുമതലകള്‍ക്കൊപ്പം ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് പവിത്രമായ ഉത്തരവാദിത്തം റെഗുലേറ്റർമാർക്കുണ്ടെന്ന് സന്ദേശത്തിൽ കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. NTN പരിണാമത്തിലൂടെ പുതുവഴികള്‍ തുറക്കുന്നതിനൊപ്പം ആശയവിനിമയ സാങ്കേതികവിദ്യകളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും വിവിധ മേഖലകളില്‍ നൂതന ഉപയോഗ സാധ്യതകള്‍ വളർത്തുകയും ചെയ്യുമെന്നും അതുവഴി ആത്യന്തികമായി സമൂഹത്തിൻ്റെ മഹത്തായ നന്മയെ സേവിക്കാനും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (SDGs) യാത്ര കൂട്ടായി മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. OTT ആശയവിനിമയ ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബോധപൂർവം പരിഹരിക്കാൻ അദ്ദേഹം റെഗുലേറ്റർമാരോട് ആവശ്യപ്പെട്ടു.
ITU വേൾഡ് ടെലികോം സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (WTSA-24), ഇന്ത്യ മൊബൈൽ കോൺഗ്രസ് (IMC-24) എന്നിവ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ സമ്മേളനം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ITU അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍, നയരൂപകർത്താക്കൾ, റെഗുലേറ്റർമാർ, ലോകമെങ്ങുമുള്ള സാങ്കേതിക പങ്കാളികള്‍, വിവിധ തലങ്ങളിലെ മറ്റ് പങ്കാളികള്‍ തുടങ്ങിയവരെല്ലാം അഭിമാനകരമായ ഈ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ന്യൂഡൽഹിയിൽ ഒത്തുകൂടി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ട്രായ് ഏകദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്. 'നിയന്ത്രണങ്ങളില്‍ ഉയർന്നുവരുന്ന പ്രവണതകൾ' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഏകീകരണത്തിലെ നിയന്ത്രണ സമീപനങ്ങള്‍, ഭൗമോപരിതലേതര ശൃംഖലകള്‍ ഉള്‍പ്പെടെ ഉപഗ്രഹ ആശയവിനിമയത്തിലെ നിയന്ത്രണതലങ്ങള്‍, OTT ആശയവിനിമയ സേവനങ്ങൾക്കായുള്ള നിയന്ത്രണരീതികള്‍ തുടങ്ങിയ പ്രധാന വിഷയങ്ങൾ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
ഉദ്ഘാടന സെഷനിൽ ട്രായും സൗദി അറേബ്യയുടെ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ് സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷനും (CST) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു. ഈ ഉഭയകക്ഷി കരാറിലൂടെ ഇരുരാജ്യങ്ങളും തങ്ങളുടെ ദീർഘകാല ഉഭയകക്ഷി ബന്ധം ഔപചാരികമാക്കുകയും വരുംനാളുകളില്‍ നിരവധി കൂട്ടായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. അന്താരാഷ്ട്ര റെഗുലേറ്റർമാരുമായും സ്ഥാപനങ്ങളുമായും 20-ലധികം ഉഭയകക്ഷി കരാറുകള്‍ ട്രായ്ക്കുണ്ട്. നിരവധി നിയന്ത്രണ വിഷയങ്ങളിൽ പരസ്പര കൂടിയാലോചനകൾക്കും സഹകരണത്തിനും ഈ ധാരണകള്‍ അവസരമൊരുക്കുന്നു.
( റിലീസ് ഐ.ഡി: 2065638)
സന്ദര്‍ശക കൗണ്ടര്‍ : 54