വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയും കൊളംബിയയും തമ്മിലുള്ള ദൃശ്യ -ശ്രവ്യ സഹ നിർമ്മാണ കരാർ; സഹനിർമ്മാണം വർദ്ധിപ്പിക്കുന്നതിനും സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
Posted On:
14 OCT 2024 8:33PM by PIB Thiruvananthpuram
ഇന്ത്യയുമായി ഇത്തരമൊരു കരാർ ഒപ്പിടുന്ന 17-ാമത്തെ രാജ്യമായി കൊളംബിയ
ഇന്ത്യയും കൊളംബിയയും തമ്മിലുള്ള ദൃശ്യ -ശ്രവ്യ സഹ നിർമ്മാണ കരാർ 15.10.2024 ന് വൈകുന്നേരം 4 മണിക്ക്, ന്യൂ ഡൽഹിയിലെ നാഷണൽ മീഡിയ സെൻ്ററിൽ ഒപ്പുവെക്കും.
ഇന്ത്യയെയും കൊളംബിയയെയും പ്രതിനിധീകരിച്ച് യഥാക്രമം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകനും കൊളംബിയ റിപ്പബ്ലിക്കിൻ്റെ വിദേശകാര്യ ഉപ മന്ത്രി ജോർജ്ജ് എൻറിക് റോജസ് റോഡ്രിഗസും ഒപ്പിടും.
കരാറിനെക്കുറിച്ച്
ഇന്ത്യയും കൊളംബിയയും തമ്മിലുള്ള കരാർ ഇരു രാജ്യങ്ങളിലെയും നിർമ്മാതാക്കൾക്ക് അവരുടെ സർഗാത്മകവും കലാപരവും സാങ്കേതികവും സാമ്പത്തികവും വിപണനപരവുമായ വിഭവങ്ങൾ സഹനിർമ്മാണത്തിനായി സമാഹരിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ കലയും സംസ്കാരവും വിനിമയം ചെയ്യുന്നതിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിൽ മികച്ച ധാരണയും സഹകരണവും സൃഷ്ടിക്കുന്നതിനും അതുവഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും ഇത് ഇടയാക്കും.
നിലവിൽ, ഇന്ത്യക്ക് 16 രാജ്യങ്ങളുമായി സഹ നിർമ്മാണ ഉടമ്പടികളുണ്ട്. അതിൻ്റെ ഫലമായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 29 പ്രോജക്ടുകൾ സൃഷ്ടിക്കപ്പെട്ടു . ഇന്ത്യയുമായി സഹ നിർമ്മാണ കരാറിൽ ഒപ്പുവെക്കുന്ന 17-ാമത്തെ രാജ്യമാണ് കൊളംബിയ.
(Release ID: 2064889)
Visitor Counter : 35