സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ശ്രേഷ്ഠ ഭാഷാ പദവി: ഒരു വിശദീകരണം

Posted On: 04 OCT 2024 3:14PM by PIB Thiruvananthpuram



മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് കൂടി ശ്രേഷ്ഠ ഭാഷാ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യയുടെ പൗരാണികവും പ്രൗഢവുമായ സാംസ്കാരിക പൈതൃകത്തിൻ്റെ സംരക്ഷകരായാണ് ശ്രേഷ്ഠ ഭാഷകൾ കണക്കാക്കപ്പെടുന്നത്. തദ്ദേശീയ സമൂഹങ്ങളുടെ സമ്പന്നമായ ചരിത്രവും സാഹിത്യവും പാരമ്പര്യവും അവ സംരക്ഷിക്കുന്നു. ഭാരതത്തിൻ്റെ വൈവിധ്യമാർന്ന സാംസ്കാരിക ഭൂമികയുടെ ഭാഷാപരമായ ആധാര ശിലകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ പദവി നൽകുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ഈ നടപടി ഭാഷാ വൈവിധ്യത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക  മാത്രമല്ല, രാജ്യത്തിൻ്റെ സാംസ്കാരിക സ്വത്വം രൂപപ്പെടുത്തുന്നതിൽ ശ്രേഷ്ഠ ഭാഷകൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ അംഗീകരിക്കുകയും ചെയ്യുന്നു.

ഒരു ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് ?

ഒരു ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുന്നത് അതിൻ്റെ ചരിത്രപരമായ പ്രാധാന്യത്തെയും, ഭാരതത്തിൻ്റെ സാംസ്കാരികവും ബൗദ്ധികവും സമ്പന്നവുമായ പൈതൃകത്തിൻ്റെ കാവലാൾ എന്ന നിലയിലുള്ള അതിൻ്റെ പങ്കിനെയും അംഗീകരിക്കാനാണ്. ഇന്ത്യയുടെ പൗരാണിക വിജ്ഞാന സമ്പ്രദായങ്ങളും തത്ത്വചിന്തകളും മൂല്യങ്ങളും തലമുറകളിലേക്ക് കൈമാറുന്നതിനും സംരക്ഷിക്കുന്നതിനും ഈ ഭാഷകൾ സഹസ്രാബ്ദങ്ങളായി വഹിക്കുന്ന പങ്ക് അതുല്യമാണ്. ഈ ഭാഷകളെ ശ്രേഷ്ഠമെന്ന് അംഗീകരിക്കുന്നതിലൂടെ, സർക്കാർ രൂഢമൂലമായ പൗരാണികതയും വിശാലമായ സാഹിത്യ പാരമ്പര്യവും രാജ്യത്തിൻ്റെ സാംസ്കാരിക ഘടനയിൽ ആ ഭാഷകൾ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയും അംഗീകരിക്കുന്നു. ഇന്ത്യൻ പൈതൃകത്തിന് ഈ ഭാഷകൾ നൽകിയിട്ടുള്ള സാംസ്കാരികവും ഭാഷാപരവുമായ ഉജ്ജ്വല സംഭാവനകളെ ഈ അംഗീകാരം എടുത്തുകാട്ടുന്നു. അത് ഈ ഭാഷകളുടെ  ഔന്നത്യം വർദ്ധിപ്പിക്കുക മാത്രമല്ല, ആധുനിക കാലഘട്ടത്തിലെ അവയുടെ കാലിക പ്രസക്തി വിളിച്ചോതുകയും, അവയുടെ പ്രോത്സാഹനം, സംരക്ഷണം, തുടർ ഗവേഷണം എന്നിവയ്ക്കുള്ള ശ്രമങ്ങളെ സുഗമമാക്കുകയും ചെയ്യും.


2. ഒരു ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെ ?


2004-ൽ, ഭാരത സർക്കാർ ഇദംപ്രഥമമായി ശ്രേഷ്‌ഠ ഭാഷകൾ എന്ന ഒരു പുതിയ വിഭാഗം സൃഷ്ടിച്ചു. ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രേഷ്ഠ ഭാഷാ പദവിയുടെ മാനദണ്ഡങ്ങളാക്കി:


ആദിമ ഗ്രന്ഥങ്ങൾ / രേഖപ്പെടുത്തപ്പെട്ട ചരിത്രം എന്നിവയിൽ ആയിരം വർഷത്തിലധികം.ഉള്ള  പൗരാണികത.

പ്രാചീന സാഹിത്യം/ ഗ്രന്ഥഭാഗങ്ങൾ എന്നിവ വ്യാവഹാരികമായി ഉപയോഗിക്കുന്ന തലമുറകളുടെ വ്യവസ്ഥാപിത പൈതൃകം

സാഹിത്യ പാരമ്പര്യം മൗലികമായിരിക്കണം അല്ലാതെ മറ്റൊരു വ്യാവഹാരിക സമൂഹത്തിൽ നിന്ന് കടമെടുത്തതാകരുത്


2005-ലും 2024-ലും സാഹിത്യ അക്കാദമിയുടെ കീഴിലുള്ള ഭാഷാ വിദഗ്ധ സമിതികളുടെ (LEC) ശുപാർശകളുടെ അടിസ്ഥാനത്തിൽ ശ്രേഷ്‌ഠ ഭാഷാ പദവി നൽകേണ്ട നിർദിഷ്ട ഭാഷകൾ പരിശോധിക്കാനായി ഈ മാനദണ്ഡം പരിഷ്കരിച്ചു.


2005 നവംബറിൽ ഇനിപ്പറയുന്ന രീതിയിൽ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു, സംസ്കൃതത്തെ ശ്രേഷ്‌ഠ ഭാഷയായി പ്രഖ്യാപിച്ചു:


സംസ്കൃതത്തിലെ ആദിമ ഗ്രന്ഥങ്ങൾ / രേഖപ്പെടുത്തപ്പെട്ട ചരിത്രം എന്നിവയിൽ 1500-2000 വർഷത്തെ  പൗരാണികത.

പ്രാചീന സാഹിത്യം/ ഗ്രന്ഥഭാഗങ്ങൾ എന്നിവ വ്യാവഹാരികമായി ഉപയോഗിക്കുന്ന തലമുറകളുടെ വ്യവസ്ഥാപിത പൈതൃകം

സാഹിത്യ പാരമ്പര്യം മൗലികമായിരിക്കണം അല്ലാതെ മറ്റൊരു വ്യാവഹാരിക സമൂഹത്തിൽ നിന്ന് കടമെടുത്തതാകരുത്.

ശ്രേഷ്‌ഠ ഭാഷയും സാഹിത്യവും അതിൻ്റെ നിലവിലെ രൂപത്തിൽ നിന്ന് വ്യത്യസ്തമാകാം, ശ്രേഷ്‌ഠ ഭാഷയും പിൽക്കാല രൂപഭേദങ്ങളും ശാഖകളും തമ്മിൽ വിച്ഛേദമുണ്ടാകാം.


2024-ൽ മാനദണ്ഡങ്ങൾ ഇനിപ്പറയുന്ന രീതിയിൽ പരിഷ്കരിച്ചു:


സംസ്കൃതത്തിലെ ആദിമ ഗ്രന്ഥങ്ങൾ / രേഖപ്പെടുത്തപ്പെട്ട ചരിത്രം എന്നിവയിൽ 1500-2000 വർഷത്തെ  പൗരാണികത.

പ്രാചീന സാഹിത്യം/ ഗ്രന്ഥഭാഗങ്ങൾ എന്നിവ വ്യാവഹാരികമായി ഉപയോഗിക്കുന്ന തലമുറകളുടെ വ്യവസ്ഥാപിത പൈതൃകം

വൈജ്ഞാനിക ഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് കവിത, ഗദ്യഗ്രന്ഥങ്ങൾ എന്നിവയുടെ ശിലാ, ലിഖിത തെളിവുകൾ.

ശ്രേഷ്‌ഠ ഭാഷയും സാഹിത്യവും അതിൻ്റെ നിലവിലെ രൂപത്തിൽ നിന്ന് വ്യത്യസ്തമാകാം, ശ്രേഷ്‌ഠ ഭാഷയും പിൽക്കാല രൂപഭേദങ്ങളും ശാഖകളും തമ്മിൽ വിച്ഛേദമുണ്ടാകാം.


2024-ലെ ഭാഷാ വിദഗ്‌ധ സമിതി മറാഠി, പാലി, പ്രാകൃത്, ആസാമീസ്, ബംഗാളി ഭാഷകൾ ശ്രേഷ്‌ഠ  ഭാഷയായി പരിഗണിക്കുന്നതിന് പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ ശുപാർശ ചെയ്‌തു:



3. ഇതുവരെ എത്ര ഭാഷകളെ ശ്രേഷ്ഠഭാഷകളായി പ്രഖ്യാപിച്ചു?

Language

Date of Recognition

Notification by

Source/Notification Date

Tamil

October 12, 2004

Ministry of Home Affairs

October 12, 2004

Sanskrit

November 25, 2005

Ministry of Home Affairs

November 25, 2005

Telugu

October 31, 2008

Ministry of Culture

October 31, 2008

Kannada

October 31, 2008

Ministry of Culture

October 31, 2008

Malayalam

August 8, 2013

Ministry of Culture

August 8, 2013

Odia

March 1, 2014

Ministry of Culture

March 1, 2014

 

സംസ്‌കൃതം, തമിഴ്, തെലുഗു, കന്നഡ, മലയാളം, ഒഡിയ എന്നിങ്ങനെ ആറ് ഇന്ത്യൻ ഭാഷകൾക്ക് നേരത്തെ ശ്രേഷ്ഠ ഭാഷാ പദവി നൽകിയിരുന്നു. 2024 ഒക്‌ടോബർ 03-ന് മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷാ പദവി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അങ്ങനെ ആകെ ശ്രേഷ്ഠ  ഭാഷകൾ 11 ആയി ഉയർന്നു.



ആഭ്യന്തര മന്ത്രാലയം ആദ്യം തമിഴിനും സംസ്‌കൃതത്തിനും ശ്രേഷ്ഠ ഭാഷാ പദവി നൽകി.തുടർ നടപടികളുടെയും ഭാവി അംഗീകാരങ്ങളുടെയും ഉത്തരവാദിത്തം സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്തു. ശ്രേഷ്ഠ ഭാഷകൾ അംഗീകരിക്കുന്നതിനുള്ള ഭാവി നിർദ്ദേശങ്ങൾ വിലയിരുത്തുന്നതിനായി സാംസ്കാരിക മന്ത്രാലയം 2004 നവംബർ 1-ന് ഭാഷാ വിദഗ്ധ സമിതി (LEC) രൂപീകരിച്ചു.


4. ശ്രേഷ്ഠ ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്?


ശ്രേഷ്ഠ ഭാഷകളുടെ പുരോഗതിക്കായി വിദ്യാഭ്യാസ മന്ത്രാലയം ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2020-ൽ സംസ്‌കൃതം പ്രോത്സാഹിപ്പിക്കുന്നതിനായി പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ മൂന്ന് കേന്ദ്ര സർവ്വകലാശാലകൾ സ്ഥാപിച്ചു. പുരാതന തമിഴ് ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സർവ്വകലാശാലാ ദ്യാർത്ഥികൾക്കും ഭാഷാ പണ്ഡിതർക്കും ഉള്ള കോഴ്സുകൾ ആരംഭിക്കുന്നതിനും വേണ്ടിയാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് സ്ഥാപിച്ചത്. ശ്രേഷ്ഠ ഭാഷകളുടെ പഠനവും സംരക്ഷണവും നിരന്തരം മെച്ചപ്പെടുത്തുന്നതിനായി, മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൻ്റെ ആഭിമുഖ്യത്തിൽ  കന്നഡ, തെലുഗു, മലയാളം, ഒഡിയ എന്നീ ശ്രേഷ്ഠ ഭാഷകളിലെ പഠനത്തിനായി മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചു. കൂടാതെ, ശ്രേഷ്ഠ ഭാഷാ മേഖലയിലെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്ക്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന മറ്റ് ആനുകൂല്യങ്ങളിൽ ശ്രേഷ്ഠ ഭാഷകൾക്കുള്ള ദേശീയ പുരസ്ക്കാരങ്ങൾ, സർവ്വകലാശാലാ ചെയർ, ശ്രേഷ്ഠ ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സമർപ്പിത കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.

കഴിഞ്ഞ പത്ത് വർഷമായി വിവിധ ശ്രേഷ്ഠ  ഭാഷകൾക്കായി നൽകിയ ധനസഹായത്തിന്റെ വിശദാംശങ്ങൾ


ശ്രേഷ്ഠ ഭാഷകൾക്ക് അനുവദിച്ച ബജറ്റ് വിഹിതം (രൂപ ലക്ഷത്തിൽ)
 

 

Year

Kannada

Telugu

Odia

Malayalam

Tamil

2014-15

100.00

100.00

 

 

8.80

2015-16

100.00

100.00

 

 

11.89

2016-17

100.00

100.00

 

 

5.02

2017-18

100.00

100.00

 

 

10.27

2018-19

99.00

100.00

 

 

5.46

2019-20

107.00

107.00

 

 

9.83

2020-21

108.00

147.00

8.00

8.00

1200

2021-22

106.50

103.00

58.38

63.97

1200

2022-23

171.75

171.75

176.75

186.75

1200

2023-24

154.50

154.50

138.50

112.50

1525

 

5. ഒരു ഭാഷയെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കുന്നതിൻ്റെ ഗുണഫലങ്ങൾ എന്തൊക്കെ ?


ഭാഷകളെ ശ്രേഷ്ഠ ഭാഷകളായി പ്രഖ്യാപിക്കുന്നത് അക്കാദമിക്, ഗവേഷണ മേഖലകളിൽ ഉൾപ്പെടെ  ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, ഈ ഭാഷകളിലെ പുരാതന ഗ്രന്ഥങ്ങളുടെ സംരക്ഷണം, ഡോക്യുമെൻ്റേഷൻ, ഡിജിറ്റലൈസേഷൻ, ആർക്കൈവിംഗ്, വിവർത്തനം, പ്രസിദ്ധീകരണം, ഡിജിറ്റൽ മീഡിയ തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഭാഷകളെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കുന്നത്, ഇന്ത്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ സ്വത്വത്തിന് അത്യന്താപേക്ഷിതമായ വൈജ്ഞാനിക ഗവേഷണം, സംരക്ഷണം, പുരാതന ഗ്രന്ഥങ്ങളുടെയും വിജ്ഞാന സംവിധാനങ്ങളുടെയും പുനരുജ്ജീവനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഇത് ആ ഭാഷകൾ സംസാരിക്കുന്നവരിൽ ആത്മാഭിമാനവും സ്വത്വബോധവും വളർത്തുന്നു. ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുകയും സ്വാശ്രയവും സാംസ്കാരികവവും രൂഢമൂലവുമായ ഇന്ത്യയുടെ സമഗ്ര കാഴ്ചപ്പാടുമായി കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു.



ഉപസംഹാരം

ഉപസംഹാരമായി, മറാഠി, പാലി, പ്രാകൃത്, അസമീസ്, ബംഗാളി ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷാ പദവി നൽകാനുള്ള കേന്ദ്രമന്ത്രിസഭയുടെ തീരുമാനം, ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകം രൂപപ്പെടുത്തുന്നതിൽ ഈ ഭാഷകൾ വഹിച്ച അമൂല്യമായ പങ്കിന് ആഴത്തിലുള്ള അംഗീകാരമാണ്. ഈ നടപടി അവയുടെ ചരിത്രപരവും സാഹിത്യപരവുമായ പ്രാധാന്യം അംഗീകരിക്കുക മാത്രമല്ല, ഇന്ത്യയുടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെയും അടിവരയിടുന്നു. ഈ സംരംഭം അക്കാദമിക്, ഗവേഷണ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ആഗോള സഹകരണം വർദ്ധിപ്പിക്കുമെന്നും രാജ്യത്തിൻ്റെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഭാഷകൾ ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിലൂടെ, ആത്മനിർഭര ഭാരതത്തിൻ്റെയും രൂഢമൂലമായ ഇന്ത്യയുടെ സാംസ്കാരിക ലക്ഷ്യങ്ങൾക്കും അനുസൃതമായി സ്വാശ്രയത്വത്തിൻ്റെയും ദേശീയോദ്ഗ്രഥനത്തിൻ്റെയും വിശാലമായ കാഴ്ചപ്പാട് ശക്തിപ്പെടുത്തുക കൂടിയാണ് സർക്കാർ ചെയ്യുന്നത്.

 

കൂടുതൽ വിവരങ്ങൾക്കായി  ലിങ്കിൽ ക്ലിക്ക്   ചെയ്യുക 

 

https://pib.gov.in/PressReleaseIframePage.aspx?PRID=2061661#:~:text=The%20Union%20Cabinet%20chaired%20by,Prakrit%2C%20Assamese%20and%20Bengali%20languages.

https://pib.gov.in/PressReleaseIframePage.aspx?PRID=2034905

Click here to download PDF

 



(Release ID: 2062307) Visitor Counter : 12