വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

AVGC സാങ്കേതിക മേഖലകള്‍ക്കുള്ള നാഷണൽ സെൻ്റർ ഓഫ് എക്സലൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 29 SEP 2024 11:27AM by PIB Thiruvananthpuram

 


 ആനിമേഷന്‍, വിഷ്വല്‍, ഇഫക്ട്‌സ്, ഗെയിമിങ്, കോമിക്‌സ് (AVGC) എന്നീ സാങ്കേതിക മേഖലകള്‍ക്കുള്ള നാഷണൽ സെൻ്റർ ഓഫ് എക്സലൻസിന് (NCoE) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി മാറും. അതിവേഗം വളരുന്ന AVGC സാങ്കേതിക മേഖലകളിൽ  പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും സംരംഭം വഴിയൊരുക്കും. ആഗോള ചലച്ചിത്രനിർമ്മാണ കേന്ദ്രമെന്ന നിലയിൽ, സാങ്കേതികവിദ്യകളിലും അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങൾ ഉന്നത നിലവാരമുള്ള ഉള്ളടക്ക നിർമ്മാണം സാധ്യമാക്കുകയും സാങ്കേതിക-നൂതനാശയ രംഗങ്ങളിലും സർഗ്ഗാത്മകതയിലും രാജ്യത്തെ ലോക നേതൃത്വത്തിലേക്ക് ഉയർത്തുകയും ചെയ്യും.

സിനിമകൾ, വിഷ്വൽ ഇഫക്‌റ്റുകൾ(VFX), ഗെയിമിംഗ് ആനിമേഷൻ, ആകർഷകമായ മൊബൈൽ ഉള്ളടക്കം എന്നിവയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത ഇന്ത്യൻ ആനിമേഷൻ മേഖലയുടെ ശ്രദ്ധേയമായ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഈ കുതിച്ചുചാട്ടം വിദഗ്ധരും ഉത്സാഹികളുമായ ആനിമേറ്റർമാർക്ക് ആവേശകരമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നു. 2023-ഓടെ 25% വളർച്ചാ നിരക്കും ₹46 ബില്ല്യൺ മൂല്യവും കണക്കാക്കുന്ന (FICCI-EY റിപ്പോർട്ട് 2023), ഇന്ത്യയിലെ ആനിമേഷൻ വ്യവസായം മേൽക്കുമേൽ അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് മാത്രമല്ല യുവ പ്രതിഭകൾക്ക് ശോഭനമായ ഭാവിയും വാഗ്ദാനം ചെയ്യുന്നു.

അതിവേഗം വികസിക്കുന്ന സാങ്കേതികവിദ്യയും രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന ഇൻ്റർനെറ്റ് ലഭ്യതയും, ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുകളും ആഗോളതലത്തിൽ AVGC-XR-ൻ്റെ ഉപയോഗം അതിവേഗം വളരാൻ വഴിയൊരുക്കുന്നു. ഇത് നാഷണൽ സെൻ്റർ ഓഫ് എക്സലൻസ് (NCoE) മുഖേന ധാരാളം അവസരങ്ങൾ സൃഷ്ടിക്കുന്നു.

 NCoE (IIIC) യുടെ പ്രധാന ലക്ഷ്യങ്ങൾ :


ഇന്ത്യൻ IP സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

പുതിയ കാലഘട്ടത്തിൽ നമ്മുടെ സാംസ്കാരിക പൈതൃകത്തെ പ്രയോജനപ്പെടുത്തുക

വ്യവസായത്തിൽ ബഹുഗുണീകൃത ഫലങ്ങൾ സൃഷ്ടിക്കുക

സർക്കാരുകളും  വ്യവസായ സംരംഭകരും തമ്മിലുള്ള അക്കാദമിക പങ്കാളിത്തം സാധ്യമാക്കുക

വിദ്യാഭ്യാസം, നൈപുണ്യ വ്യവസായം, വികസനം, നവീകരണം എന്നിവയിൽ സമഗ്ര ശ്രദ്ധ

ഹബ്ബ് ആൻഡ് സ്‌പോക്ക് മോഡൽ വികസന മാതൃക പിന്തുടരുക

സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന്ഒ IIIC ഹബ്ബ് ആയും സെന്ററുകൾ സ്‌പോക്ക് ആയും  നൂതനാശയ-ഗവേഷണ മേഖലയിൽ പ്രവർത്തിക്കുക.

വിശദ വിവരങ്ങൾക്ക്:സന്ദർശിക്കുക 


(Release ID: 2060219) Visitor Counter : 35