ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav g20-india-2023

നരേന്ദ്ര', എല്ലാം സാധ്യമാക്കിയെന്ന് ദേശീയ നേതൃത്വത്തെ പരാമർശിച്ചു കൊണ്ട് ഉപരാഷ്ട്രപതി

Posted On: 22 SEP 2024 1:59PM by PIB Thiruvananthpuram



 ദേശീയ നേതൃത്വത്തിൻ്റെ അഗാധമായ സ്വാധീനത്തെക്കുറിച്ച് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പരാമർശിച്ചു. "ഈ ഒരു പേരിൽ ഒരുപാട്അർഥം ഉണ്ടെങ്കിലും,  നർ'  കൂടെ  'ഇന്ദ്രൻ', 'നരേന്ദ്ര' എന്ന പേര് എല്ലാം സാധ്യമാക്കിയിരിക്കുന്നു. ' ദാമൻ & ദിയുവിലെ ഗോഗ്‌ലയിൽ പിഎംഎവൈ (അർബൻ) ഫ്ലാറ്റ്  സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഭവന വികസനത്തിൽ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ അഭിനന്ദിച്ചുകൊണ്ട്, വിവിധ ഗവണ്മെന്റ് സംരംഭങ്ങൾക്ക് കീഴിൽ 21,000 വീടുകൾ  അനുവദിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ ധൻഖർ പറഞ്ഞു.  രാജ്യത്ത് നടക്കുന്ന ശ്രദ്ധേയമായ പരിവർത്തനത്തിന് അദ്ദേഹം ഊന്നൽ നൽകി, ഈ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വത്തെ അനുമോദിച്ചു  "അനുമതി ലഭിക്കുന്നതെന്തും സാധ്യമാകും എന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്തുകൊണ്ടാണ് രാജ്യത്ത് എല്ലാം സാധ്യമാകുന്നത്? അത് എല്ലാം സാധ്യമാക്കുന്ന വ്യക്തി രാജ്യത്തെ നയിക്കുന്നത് കൊണ്ടാണ്.  " അദ്ദേഹം പറഞ്ഞു.

 പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്‌ന പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതികൾക്കുള്ള സ്വീകർത്താക്കളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദശകത്തിൽ ഉണ്ടായ വലിയ മാറ്റങ്ങൾ  പരാമർശിച്ചു കൊണ്ട് ശ്രീ ധൻഖർ അഭിപ്രായപ്പെട്ടു  “കഴിഞ്ഞ 10 വർഷത്തിൽ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്.   .  ഇപ്പോൾ, ഈ അഭിമാനകരമായ പുരസ്‌കാരങ്ങൾ ലഭിച്ചവർ യഥാർത്ഥത്തിൽ അർഹരായവരാണ്.  രാജ്യത്തുടനീളമുള്ള ആളുകൾ ഇപ്പോൾ പറയുന്നത് പുരസ്‌കാരങ്ങൾ അർഹരായ വ്യക്തികൾക്കാണെന്നാണ്.  ഈ പുരോഗതി "രാമരാജ്യ"ത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ പ്രതീകപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും രാമരാജ്യത്തിലേക്ക് നീങ്ങുന്നുവെന്നുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വിവരങ്ങൾക്ക്  ലിങ്കിൽ ക്ലിക്ക് ചെയ്യുക



(Release ID: 2057771) Visitor Counter : 10


Read this release in: English , Urdu , Hindi , Tamil