സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

ഖാദി കരകൗശല തൊഴിലാളികൾക്ക് സമ്മാനങ്ങളുമായി കെ വി ഐ സി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ, ലക്ഷക്കണക്കിന് ഖാദി കരകൗശല തൊഴിലാളികൾക്ക്  സമ്മാനങ്ങളുമായി കെ വി ഐ സി

2024 ഒക്ടോബർ 2 മുതൽ, സ്പിന്നർമാരുടെ വേതനം 25 ശതമാനവും നെയ്ത്തുകാരുടെ വേതനം 7 ശതമാനവും വർദ്ധിപ്പിക്കുമെന്ന് KVIC ചെയർമാൻ ശ്രീ മനോജ് കുമാറിൻ്റെ പ്രഖ്യാപനം, 

കെവിഐസിയുടെ 'സൈലൈ സമൃദ്ധി യോജന' ആരംഭിച്ചു, രജിസ്ട്രേഷൻ ആരംഭിച്ചു.

ഡൽഹി വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്മാരക ചർക്കയുടെ മാതൃകയിൽ, പോർബന്തറിലെ അസ്മാവതി റിവർഫ്രണ്ടിൽ കെവിഐസി ഒരു സ്മാരക ചർക്ക അനാച്ഛാദനം ചെയ്തു.

രാജ്യത്തുടനീളമുള്ള 3,911 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 101 കോടി രൂപ മാർജിൻ മണി സബ്‌സിഡി വിതരണം ചെയ്തു; പുതുതായി 43,021 പേർക്ക് തൊഴിൽ ലഭിച്ചു.

പിഎംഇജിപിയുടെ 1100 പുതിയ യൂണിറ്റുകൾ കെവിഐസി ചെയർമാൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.

Posted On: 17 SEP 2024 10:09PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനവും മോദി ഗവൺമെൻ്റ് 3.0 യുടെ 100 ദിവസം തികയുന്ന വേളയിലും കേന്ദ്ര ​ഗവൺമെന്റിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ  നിരവധി പ്രഖ്യാപനങ്ങൾ നടത്തി.

സ്പിന്നർമാരുടെ വേതനത്തിൽ 25 ശതമാനവും നെയ്ത്തുകാരുടെ വേതനത്തിൽ 7 ശതമാനവും വർധനയുണ്ടാകുമെന്ന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാൻ ശ്രീ മനോജ് കുമാർ അറിയിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ 2024 ഒക്ടോബർ 2 മുതൽ വർദ്ധിപ്പിച്ച വേതനം പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ​ഗുജറാത്തിലെ പോർബന്തറിൽ സംഘടിപ്പിച്ച പരിപാടിയിൽ അസ്മാവതി നദീതീരത്ത് സ്ഥാപിച്ച 26 അടി നീളവും 13 അടി വീതിയുമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ 'സ്മാരക ചർക്ക' അദ്ദേഹം അനാച്ഛാദനം ചെയ്തു. പരിപാടിയിൽ കെ.വി.ഐ.സി ചെയർമാൻ മാർജിൻ മണി സബ്‌സിഡി രൂപയുടെ വിതരണവും നടത്തി. പിഎംഇജിപിയ്ക്ക് കീഴിലുള്ള 3911 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 101 കോടി രൂപയും വീഡിയോ കോൺഫറൻസിംഗിലൂടെ 1100 പുതിയ പിഎംഇജിപി യൂണിറ്റുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

 

 

2024 ഒക്ടോബർ 2 മുതൽ, സ്പിന്നർമാർക്ക് ഒരു ഹാങ്കിന് 10 രൂപയ്ക്ക് പകരം 12.50 രൂപ ലഭിക്കും. നേരത്തെ, 2023 ഏപ്രിൽ 1 ന്, ഇത് ഒരു ഹാങ്കിന് 7.50 രൂപയിൽ നിന്ന് 10 രൂപയായി ഉയർത്തിയിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന 'ഖാദി ക്രാന്തി' സ്പിന്നർമാരുടെയും നെയ്ത്തുകാരുടെയും ജീവിതത്തിൽ വലിയ മാറ്റം വരുത്തിയെന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഖാദി വിറ്റുവരവ് 1.55 ലക്ഷം കോടി കവിഞ്ഞു.  രാജ്യത്തുടനീളം ഏകദേശം 3,000 രജിസ്റ്റർ ചെയ്ത ഖാദി സ്ഥാപനങ്ങൾ ഉണ്ടെന്നും അവയിലൂടെ 4.98 ലക്ഷം ഖാദി കരകൗശല തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ 80 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖാദിയിലൂടെ ഗ്രാമീണ ഇന്ത്യ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നു എന്നതിൻ്റെ പ്രതീകമാണ് മോദി ​ഗവൺമെന്റിന് കീഴിൽ ഇതുവരെ വേതനം 213 ശതമാനം വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

 

പരിപാടിയിൽ, പിഎംഇജിപിയുടെ കീഴിൽ രാജ്യത്തുടനീളമുള്ള 3911 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് 101 കോടി രൂപയുടെ മാർജിൻ മണി (സബ്സിഡി) വിതരണം ചെയ്തു. ഇതോടൊപ്പം രാജ്യത്തുടനീളം സ്ഥാപിച്ച 1100 പുതിയ പിഎംഇജിപി യൂണിറ്റുകളും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്തു.

*****


(Release ID: 2056762) Visitor Counter : 34


Read this release in: English , Urdu , Hindi , Punjabi