ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2024-ലെ നാലാമത് ഗ്ലോബൽ റീ-ഇൻവെസ്റ്റിൻ്റെ സമാപന ചടങ്ങ് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ അഭിസംബോധന ചെയ്തു

Posted On: 18 SEP 2024 2:46PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രതീക്ഷയുടെയും സാധ്യതയുടെയും അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ അഭിപ്രായപ്പെട്ടു.

ഇന്ന് ഗാന്ധിനഗറിൽ 2024-ലെ നാലാമത് ഗ്ലോബൽ റീ-ഇൻവെസ്റ്റിൻ്റെ സമാപന ചടങ്ങിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വളരെക്കാലത്തിന് ശേഷം രാജ്യത്ത് നിന്നുള്ള ഒരു നേതാവ് ആഗോള വ്യവഹാരത്തിൽ ആധിപത്യം സ്ഥാപിച്ചത് അഭിമാനകരമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ എല്ലാ പങ്കാളികളുടെയും സമഗ്രമായ പങ്കാളിത്തത്തിൻ്റെ അടിയന്തിര ആവശ്യകത ശ്രീ ധൻഖർ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ മാധ്യമങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

ഗുജറാത്ത് ഗവർണർ, ശ്രീ ആചാര്യ ദേവവ്രത്; പഞ്ചാബ് ഗവർണർ ശ്രീ ഗുലാബ് ചന്ദ് കഠാരിയ; ഗുജറാത്ത് മുഖ്യമന്ത്രി, ശ്രീ ഭൂപേന്ദ്ര പട്ടേൽ; കേന്ദ്ര നവ-പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി; കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി, ശ്രീ ഭൂപേന്ദർ യാദവ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രസംഗത്തിൻ്റെ പൂർണ്ണരൂപം വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://pib.gov.in/PressReleasePage.aspx?PRID=2055958
 


(Release ID: 2056114) Visitor Counter : 40