ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നാഗ്പൂരിലെ RCOEM ൽ ഡിജിറ്റൽ ടവറിൻ്റെ ഉദ്ഘാടന ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു 

Posted On: 15 SEP 2024 6:01PM by PIB Thiruvananthpuram

 


നാഗ്പൂരിലെ ആർസിഒഇഎമ്മിലെ ഡിജിറ്റൽ ടവറിൻ്റെ ഉദ്ഘാടന ചടങ്ങിനെ ഉപ രാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ അഭിസംബോധന ചെയ്തു.ഉദാത്തമായ ഗുണങ്ങളും അഗാധമായ പ്രതിബദ്ധതയുമുള്ള ആളുകളാൽ പരിപോഷിപ്പിക്കപ്പെടുന്നതും,നാല് പതിറ്റാണ്ടുകൾ പഴക്കമുള്ളതുമായ സ്ഥാപനത്തിന്റെ വികസനത്തിൽ ഭാഗമാകാൻ കഴിഞ്ഞത് മഹത്തായ അംഗീകാരമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.   

 ഈ സർവ്വകലാശാലയിലെ ഡിജിറ്റൽ ടവർ, അതിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ എനിക്ക് അവസരമുണ്ടായി. ഈ ഡിജിറ്റൽ ടവർ നമ്മുടെ ചിന്താഗതിയെ മാറ്റിമറിക്കാനും അവരെ മറ്റൊരു ഗ്രൂപ്പിൽ ഉൾപ്പെടുത്താനും അവസരമൊരുക്കും. സാങ്കേതിക മാറ്റങ്ങളിലേക്കും നമ്മെ സ്വാധീനിച്ചിരിക്കുന്ന സാങ്കേതിക പുരോഗതിയിലേക്കും നമ്മെ പൂർണ്ണമായി സംയോജിപ്പിക്കാനും ഇത് സഹായിക്കും.

സുഹൃത്തുക്കളേ, ഇന്ന് ലോക ജനാധിപത്യ ദിനമാണ്. ഞാൻ ലോക ജനാധിപത്യ ദിനത്തെ കുറിച്ചു പറഞ്ഞത്ഈ വർഷത്തെ ലോക ജനാധിപത്യ ദിനത്തിൻ്റെ പ്രമേയം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നത് നല്ല ഭരണത്തിനുള്ള ഒരു ഉപകരണമായതിനാലാണ്. എന്തൊരു മഹത്തായ സന്ദർഭം! ജനാധിപത്യത്തിനായുള്ള ഈ ആഗോള പ്രമേയം.

ഈ ഡിജിറ്റൽ ടവറിൽ നിങ്ങളുടെ കഴിവുകൾ പൂവണിയാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ട്. അത്യാധുനിക അടിസ്ഥാന സൗകര്യത്തിന്റെ സാന്നിധ്യം ഭാവിയിലേക്കുള്ള സർവ്വകലാശാലയുടെ കാഴ്ചപ്പാടിൻ്റെ വ്യാപ്തി പ്രകടമാക്കുന്നു.ഇത് സാങ്കേതികവിദ്യ, നൂതനാശയം, വിദ്യാഭ്യാസത്തിലെ മികവ് എന്നിവയുമായി ആഴത്തിൽ ഇഴചേർന്നിരിക്കുന്നു.

 

പ്രസംഗത്തിന്റെ പൂർണ രൂപത്തിനായി ക്ലിക്ക് ചെയ്യുക 

 


(Release ID: 2055319) Visitor Counter : 31