ഉപരാഷ്ട്രപതിയുടെ കാര്യാലയം
പാർലമെൻ്റ് ഹൗസിൽ രാജ്യസഭാ ഇൻ്റേൺഷിപ്പ് പരിപാടിയുടെ മൂന്നാം ബാച്ചിൽ പങ്കെടുത്തവരുമായി ഉപരാഷ്ട്രപതി സംവദിച്ചു
Posted On:
12 SEP 2024 5:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 12, 2024
ന്യൂഡൽഹിയിലെ പാർലമെൻ്റ് ഹൗസിൽ നടന്ന രാജ്യസഭാ ഇൻ്റേൺഷിപ്പ് പരിപാടിയുടെ മൂന്നാം ബാച്ചിൽ പങ്കെടുത്തവരെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് അഭിസംബോധന ചെയ്തു
സുപ്രധാന സ്ഥാനങ്ങളിലുള്ള ചിലർക്ക് ഭരണഘടനയെക്കുറിച്ച് അജ്ഞതയുള്ളതിൽ ഉപരാഷ്ട്രപതി വേദനയും നിരാശയും പ്രകടിപ്പിച്ചു. സംവരണം ഭരണഘടനയിൽ ഉൾച്ചേർന്നതാണെന്നും അത് ഭരണഘടനയുടെ ഊർജസ്വലമായ ഒരു വശമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഭിന്നത ഇല്ലാതാക്കാൻ യുവമനസ്സുകളോടും പൗരന്മാരോടും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.
നിർണായക സന്ദർഭങ്ങളിൽ പൗരന്മാരുടെ നിശബ്ദതയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകിയ ശ്രീ ധൻഖർ, ദേശീയതയോടുള്ള നമ്മുടെ സമർപ്പണം ഒരു തരത്തിലും കുറയാൻ അനുവദിക്കരുതെന്നും പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് സർക്കാരിനെ വിമർശിക്കാം, എന്നാൽ അവർക്ക് രാജ്യത്തെ ദുർബലപ്പെടുത്താൻ കഴിയരുത്, അതും ശത്രുക്കളുമായി സഹകരിച്ച്. ദേശീയത കുടുംബത്തേക്കാൾ, നമ്മളെക്കാൾ, രാഷ്ട്രീയത്തെക്കാൾ പരമോന്നതമായി നിലനിൽക്കണം എന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിനായി ലിങ്ക് സന്ദർശിക്കുക: https://pib.gov.in/PressReleasePage.aspx?PRID=2054201
*****************************************
(Release ID: 2054380)
Visitor Counter : 31