മന്ത്രിസഭ
azadi ka amrit mahotsav

കര്‍ഷകരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനുള്ള 14,235.30 കോടി രൂപ വകയിരുത്തിയ ഏഴു പ്രധാന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 02 SEP 2024 4:22PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ കര്‍ഷകരുടെ ജീവിതവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി 14,235.30 കോടി രൂപയുടെ ഏഴു പദ്ധതികള്‍ അംഗീകരിച്ചു.

1. ഡിജിറ്റല്‍ കൃഷി ദൗത്യം: ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഘടനയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായുള്ള സാങ്കേതിക വിദ്യ ഡിജിറ്റല്‍ കൃഷി ദൗത്യം ഉപയോഗപ്പെടുത്തും. പദ്ധതിക്കുള്ള ആകെ വിഹിതം 2,817 കോടി രൂപയാണ്. ഇതിന് രണ്ട് അടിസ്ഥാന സ്തംഭങ്ങളാണ് ഉള്ളത്.

- കൃഷി സ്റ്റാക്ക്  
- കര്‍ഷക രജിസ്ട്രി  
- ഗ്രാമങ്ങളിലെ ഭൂമിയുടെ മാപ്‌സ് രജിസ്ട്രി  
- കൃഷിയിറക്കിയതിന്റെ രജിസ്ട്രി  
- കൃഷി ഡിസിഷ്യന്‍ സപ്പോര്‍ട്ട് സിസ്റ്റം  
- ജിയോസ്‌പേഷ്യല്‍ ഡാറ്റ  
- വരള്‍ച്ച/വെള്ളപ്പൊക്ക നിരീക്ഷണം  
- കാലാവസ്ഥ/ഉപഗ്രഹ ഡാറ്റ  
- ഭൂഗര്‍ഭ ജലം/ജല ലഭ്യതാ ഡാറ്റ  
- കൃഷി വിളവെടുപ്പിനും ഇന്‍ഷുറന്‍സിനുമായി മോഡലിങ്  
 
ഈ ദൗത്യത്തില്‍ താഴെപ്പറയുന്നവയ്ക്കുള്ള വ്യവസ്ഥയുണ്ട്:

- മണ്ണിന്റെ രൂപരേഖ  
- ഡിജിറ്റല്‍ വിളവെടുപ്പ് കണക്കാക്കല്‍  
- ഡിജിറ്റല്‍ വിളവ് മോഡലിങ്  
- വിള വായ്പയ്ക്ക് കണക്ട് ചെയ്യുക  
- എഐ, ബിഗ് ഡാറ്റ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകള്‍  
- വാങ്ങുന്നവരുമായി ബന്ധിപ്പിക്കുക  
- മൊബൈല്‍ ഫോണില്‍ പുതിയ അറിവുകള്‍ എത്തിക്കുക  

2. ഭക്ഷ്യ, പോഷക സുരക്ഷയ്ക്കായി വിള ശാസ്ത്രം: ആകെ 3,979 കോടി രൂപയുടെ പദ്ധതി. ഈ പ്രവര്‍ത്തനങ്ങള്‍ 2047 ഓടെ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ പ്രതിരോധശേഷിയും ഉറപ്പാക്കും. ഇതിനു താഴെപ്പറയുന്ന ഏഴു സ്തംഭങ്ങളുണ്ട്:

- ഗവേഷണവും വിദ്യാഭ്യാസവും  
- സസ്യ ജനിതക വിഭവങ്ങളുടെ പരിപാലനം  
- ഭക്ഷ്യ, കാലിത്തീറ്റ വിളകളുടെ ജനിതക പുരോഗതി
- ധാന്യ, എണ്ണക്കുരു വിള മെച്ചപ്പെടുത്തല്‍
- വ്യാവസായിക വിളകള്‍ മെച്ചപ്പെടുത്തല്‍  
- കീടങ്ങള്‍, മൈക്രോബുകള്‍, പരാഗണം തുടങ്ങിയവയിലുള്ള ഗവേഷണം  

3. കാര്‍ഷിക വിദ്യാഭ്യാസവും പരിപാലനവും സാമൂഹ്യ ശാസ്ത്രങ്ങളും ശക്തമാക്കല്‍: ആകെ 2,291 കോടി രൂപ ചെലവില്‍ ഈ നടപടികള്‍ കാര്‍ഷിക വിദ്യാര്‍ത്ഥികളെയും ഗവേഷകരെയും നിലവിലെ വെല്ലുവിളികള്‍ നേരിടുന്നതിനു തയ്യാറാക്കും. ഇതില്‍ ചുവടെയുള്ളവ ഉള്‍പ്പെടുന്നു:

- ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍  
- കാര്‍ഷിക ഗവേഷണവും വിദ്യാഭ്യാസവും ആധുനികവല്‍ക്കരിക്കല്‍  
- പുതിയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തില്‍  
- ഡിജിറ്റല്‍ ഡിപിഐ, എഐ, ബിഗ് ഡാറ്റ, റിമോട്ട് എന്നിവയുള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുക  
- പ്രകൃതിദത്ത കൃഷിയും കാലാവസ്ഥാ പ്രതിരോധവും ഉള്‍പ്പെടുത്തുക  

4. സുസ്ഥിര ജീവശാസ്ത്ര ആരോഗ്യവും ഉല്‍പാദനവും: 1,702 കോടി രൂപ ചെലവു വരുന്ന പദ്ധതിയിലൂടെ കന്നുകാലി, ക്ഷീരകൃഷിയില്‍ നിന്നുള്ള കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക. ഇതില്‍ ചുവടെയുള്ളവ ഉള്‍പ്പെടുന്നു:

- മൃഗാരോഗ്യ പരിപാലനവും മൃഗംസംബന്ധിയായ വിഷയങ്ങളില്‍ വിദ്യാഭ്യാസവും  
- ക്ഷീര ഉല്‍പാദനവും സാങ്കേതിക വിദ്യയുടെ വികസനവും  
- മൃഗ ജനിതക വിഭവങ്ങളുടെ പരിപാലനവും ഉല്‍പാദനവും മെച്ചപ്പെടുത്തലും  
- മൃഗ ഭക്ഷണവും ചെറിയ റുമിനന്റ് ഉല്‍പാദനവും വികസനവും  

5. സുസ്ഥിര ഹോര്‍ട്ടികള്‍ച്ചര്‍ വികസനം: 1129.30 കോടി രൂപയുടെ ആകെ ചെലവില്‍, ഹോര്‍ട്ടികള്‍ച്ചര്‍ സസ്യങ്ങളില്‍ നിന്ന് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക. ഇതില്‍ ചുവടെയുള്ളവ ഉള്‍പ്പെടുന്നു:

- ഉഷ്ണമേഖല, ഉപ ഉഷ്ണമേഖല, താപമേഖല ഹോര്‍ട്ടികള്‍ച്ചര്‍ വിളകള്‍  
- വേര്, ട്യൂബര്‍, ബള്‍ബസ്, ഉഷ്ണമേഖല വിളകള്‍  
- പച്ചക്കറി, പൂക്കള്‍, കൂണ്‍ വിളകള്‍  
- പ്ലാന്റേഷന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധ, സുഗന്ധ സസ്യങ്ങള്‍  

6.  കൃഷി വിജ്ഞാന കേന്ദ്രം ശക്തമാക്കാനായി 1,202 കോടി രൂപ വകയിരുത്തി 
7. പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിനായി 1,115 കോടി രൂപ വകയിരുത്തി.

--NS--

 


(Release ID: 2050956) Visitor Counter : 130