പഞ്ചായത്തീരാജ് മന്ത്രാലയം

കേരളത്തിലെ പഞ്ചായത്തുകൾക്ക് 15-ാം ധനകാര്യ കമ്മീഷന്റെ 5,337 കോടി രൂപ ഗ്രാന്റ് (2020–21 മുതൽ 2026–27 വരെ)

2024 മാർച്ചിന് ശേഷം ഗ്രാൻ്റുകൾ അനുവദിക്കുന്നതിനുള്ള നിർബന്ധിത വ്യവസ്ഥയായ സംസ്ഥാന ധനകാര്യ കമ്മീഷൻ സംബന്ധമായ വിശദാംശങ്ങൾ കേരളം പഞ്ചായത്തിരാജ് മന്ത്രാലയത്തിന് ഇതുവരെ  നൽകിയിട്ടില്ല

Posted On: 03 JUL 2024 2:57PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 03, 2024

15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്  അനുവദിച്ചു നൽകുന്നതിൽ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്ര അവഗണന നേരിടുന്നുവെന്ന കേരളത്തിലെ ചില മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് സംബന്ധിച്ച് മന്ത്രാലയം ഇനിപ്പറയുന്നവ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നു:

(i) 14-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റായി (2015-16 മുതൽ 2019-20 വരെ) 3,774.20 കോടി രൂപയും 15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റായി (2020–21 മുതൽ 2026–27 വരെ) 5,337 കോടി രൂപയും (28.06.2024 വരെ) കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകി.

(ii) 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ, കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് അൺടൈഡ് (അടിസ്ഥാന) ഗ്രാൻ്റുകളുടെയും ടൈഡ് ഗ്രാൻ്റുകളുടെയും ഇനത്തിൽ ഫണ്ട് 
 നൽകി.പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കീഴിൽ ഫണ്ടുകൾ നീക്കിവച്ചതിന്റെയും നല്കിയതിന്റെയും വിശദമായ വാർഷിക സംഗ്രഹം ചുവടെയുള്ള പട്ടിക 1 ൽ പറയുന്നു:
 
പട്ടിക 1


കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കായി പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കീഴിൽ ഫണ്ടുകൾ നീക്കിവച്ചതിന്റെയും നല്കിയതിന്റെയും തൽസ്ഥിതി വിവരങ്ങൾ

(രൂപ കോടിയിൽ )

ക്രമ

നമ്പർ

വർഷം

അൺടൈഡ് ഗ്രാൻ്റ്

ടൈഡ് ഗ്രാൻ്റ്

ആകെ

വിഹിതം

നൽകിയത്

വിഹിതം

നൽകിയത്

വിഹിതം

നൽകിയത്

1

2020–21

814.00

814.00

814.00

814.00

1628.00

1628.00

2

2021–22

481.20

481.20

721.80

721.80

1203.00

1203.00

3

2022–23

498.40

498.40

747.60

747.60

1246.00

1246.00

4

2023–24

504.00

504.00

756.00

756.00

1260.00

1260.00


(iii) 15-ാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പ്രകാരം, സംസ്ഥാനങ്ങൾ (എ) സംസ്ഥാന ധനകാര്യ കമ്മീഷൻ (SFC) രൂപീകരിക്കുകയും (ബി) സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് പ്രവർത്തിക്കുകയും (സി) സംസ്ഥാന ധനകാര്യ കമ്മീഷന്റെ നടപടികളെക്കുറിച്ച് 2024 മാർച്ചിലോ അതിനുമുമ്പോ സംസ്ഥാന നിയമസഭയുടെ മുമ്പാകെവിശദീകരണ മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്യുകയെന്നത് നിർബന്ധമാണ്. 2024 മാർച്ചിന് ശേഷം, സംസ്ഥാന ധനകാര്യ കമ്മീഷൻ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് ഗ്രാൻ്റുകൾ അനുവദിക്കുന്നതല്ല.
 

(iv) 2024 ജൂൺ 11 നും, 2024 ജൂൺ 24 നും അയച്ച കത്തുകളിലൂടെ സംസ്ഥാന ധനകാര്യ കമ്മീഷൻ സംബന്ധമായ വിശദാംശങ്ങൾ നൽകാൻ പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.

 

(v) 2024 ജൂൺ 7-ലെ കത്ത് പ്രകാരം 2023-24 സാമ്പത്തിക വർഷത്തെ അൺടൈഡ് ഗ്രാൻറ്റിൻറ്റെ രണ്ടാം ഗഡു സംബന്ധിച്ച ഗ്രാൻ്റ്  ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (GTC) സംസ്ഥാന സർക്കാർ സമർപ്പിച്ചു. പ്രസ്തുത GTC പഞ്ചായത്തി രാജ് മന്ത്രാലയം പരിശോധിച്ച് വരുന്നു. ഒപ്പം, അടുത്ത ഗഡു (2024–25 സാമ്പത്തിക വർഷത്തെ ആദ്യ ഗഡു) നൽകുന്നതിന് ധനമന്ത്രാലയത്തിന് ശുപാർശ നൽകി വരുന്നു. എന്നാൽ, 2024 ജൂൺ 28 വരെയുള്ള വിവരപ്രകാരം, 2024 മാർച്ചിന് ശേഷം ഗ്രാൻ്റുകൾ അനുവദിക്കുന്നതിനുള്ള നിർബന്ധിത വ്യവസ്ഥയായ സംസ്ഥാന ധനകാര്യ കമ്മീഷൻ സംബന്ധമായ വിശദാംശങ്ങൾ കേരളം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടില്ല.
 
RRTN/SKY


(Release ID: 2030428) Visitor Counter : 352