ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം

കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ കൊച്ചിയിലെ CIFNET സന്ദർശിച്ചു

Posted On: 18 JUN 2024 6:56PM by PIB Thiruvananthpuram

 

കൊച്ചി: ജൂൺ 18, 2024

ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഇന്ന് രാവിലെ കൊച്ചിയിലെ CIFNET സന്ദർശിച്ചു.

സിഫ്‌നെറ്റ് ഡയറക്ടർ ശ്രീ എം. ഹബീബുള്ള മന്ത്രിയെ സ്വാഗതം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് സിഫ്നെറ്റിൻ്റെ ഡയറക്ടർ, സീനിയർ ഓഫീസർമാർ എന്നിവരുമായി ഹ്രസ്വ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഫിഷിംഗ് ഗിയർ ഹാൾ, ആർടി സ്റ്റേഷൻ, കമ്പ്യൂട്ടർ ലാബ്, നാവിഗേഷൻ സിമുലേറ്റർ ലാബ്, ലൈബ്രറി, സീമാൻഷിപ്പ് നാവിഗേഷൻ ലാബ്, ബയോളജി ലാബ്, മറൈൻ എഞ്ചിനീയറിംഗ് ലാബ് തുടങ്ങി സിഫ്‌നെറ്റിൻ്റെ വിവിധ ഡിവിഷനുകൾ മന്ത്രി സന്ദർശിച്ചു. ഫിഷറീസ്, നോട്ടിക്കൽ, എൻജിനീയറിങ് വിഭാഗങ്ങളുടെ പ്രവർത്തനവും പരിശീലന പരിപാടികളും മന്ത്രിയെ അറിയിച്ചു.

സിഫ്‌നെറ്റ് മത്സ്യബന്ധന കപ്പൽ എം വി പ്രശിക്ഷണിയുമായി മന്ത്രി ആർടി ആശയവിനിമയം പരീക്ഷിച്ചു. സന്ദർശന വേളയിൽ, മത്സ്യത്തൊഴിലാളികൾക്ക് അവരുടെ മത്സ്യബന്ധന ബോട്ടുകളിൽ സ്ഥാപിക്കുന്നതിനായി ഐഎസ്ആർഒ നിർമ്മിച്ച ട്രാൻസ്‌പോണ്ടറുകളുടെ വിതരണം സംബന്ധിച്ച കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് മന്ത്രി ആരായുകയും വിലയിരുത്തുകയും ചെയ്തു. സിഫ്നെറ്റ് പ്രസിദ്ധീകരിച്ച വിവിധ പഠന സാമഗ്രികളും മന്ത്രി നിരീക്ഷിച്ചു.  



(Release ID: 2026277) Visitor Counter : 20


Read this release in: English , Urdu , Hindi , Hindi_MP