ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
ശ്രീ ജുവൽ ഓറം കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രിയായി ചുമതലയേറ്റു
Posted On:
14 JUN 2024 5:10PM by PIB Thiruvananthpuram
ന്യൂഡൽഹി: ജൂൺ 14, 2024
ശ്രീ ജുവൽ ഓറം ഇന്ന് ന്യൂഡൽഹിയിൽ കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രിയായി ചുമതലയേറ്റു. ചടങ്ങിൽ മന്ത്രിയെ ഗോത്രവർഗകാര്യ സെക്രട്ടറി ശ്രീ വിഭു നായരും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്വാഗതം ചെയ്തു.
മന്ത്രാലയത്തിൻ്റെ ചുമതലയേറ്റ ശേഷം, തന്നിൽ വിശ്വാസം അർപ്പിച്ചതിനും ആദിവാസി സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ അവസരം നൽകിയതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് ശ്രീ ജുവൽ ഓറം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ, രാജ്യത്തുടനീളമുള്ള ആദിവാസികളുടെ സർവതോമുഖമായ വികസനം ഉറപ്പാക്കാൻ മന്ത്രാലയം വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മന്ത്രി പറഞ്ഞു. ഭാവിയിൽ ആദിവാസികളുടെ സമഗ്ര വികസനത്തിനായുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം അറിയിച്ചു.
ചുമതലയേറ്റ ശേഷം, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശ്രീ ഓറം അധ്യക്ഷനായി. നിലവിലുള്ള വിവിധ പരിപാടികളുടെയും പദ്ധതികളുടെയും പുരോഗതി അദ്ദേഹം അവലോകനം ചെയ്തു. രാജ്യത്തുടനീളമുള്ള ആദിവാസികളുടെ സർവതോന്മുഖമായ വികസനം ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തരുതെന്ന് മന്ത്രി എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.
(Release ID: 2025388)
Visitor Counter : 50