ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു


80 കോടി ഇന്ത്യക്കാർക്കു നേരിട്ടു സേവനം നൽകുന്നതുമായി ബന്ധപ്പെട്ട ഈ മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കാനുള്ള അവസരം മഹത്തരം: ശ്രീ ജോഷി

Posted On: 11 JUN 2024 3:22PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ പ്രൾഹാദ് ജോഷി ഇന്ന് ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെ ചുമതലയേറ്റു. സഹമന്ത്രിമാരായ ശ്രീ ബി എൽ വർമ, ശ്രീമതി ന‌ിമുബെൻ ജയന്തിഭായ് ബാംഭണിയ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണവകുപ്പു മുൻമന്ത്രി ശ്രീ പീയൂഷ് ഗോയൽ, ശ്രീ ജോഷിക്കു ചുമതല കൈമാറി.

ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി ശ്രീ സഞ്ജീവ് ചോപ്ര, ഉപഭോക്തൃകാര്യ സെക്രട്ടറി ശ്രീമതി നിധി ഖരെ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.

ചുമതലയേൽക്കവേ, തനിക്ക് ഈ അവസരം നൽകിയതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കു ശ്രീ പ്രൾഹാദ് ജോഷി നന്ദി പറഞ്ഞു. 80 കോടി ഇന്ത്യക്കാർക്കു നേരിട്ടു സേവനം നൽകുന്നതുമായി ബന്ധപ്പെട്ട ഈ മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കാനുള്ള മഹത്തായ അവസരം നൽകിയതിനു നന്ദി അറിയിക്കുന്നുവെന്നും ശ്രീ ജോഷി പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തിലൂടെ സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പ്രധാന പദ്ധതിയാണു പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയെന്നു ശ്രീ ജോഷി പറഞ്ഞു. ഗവണ്മെന്റിന്റെ ആദ്യ നൂറുദിനങ്ങളിൽ മുൻ കേന്ദ്രമന്ത്രി ശ്രീ ഗോയൽ തി‌രിച്ചറിഞ്ഞു നടപ്പാക്കിയ പ്രവർത്തനങ്ങൾ തുടർന്നുപോകുന്നതിനാണ് തന്റെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

*** 

NK



(Release ID: 2024116) Visitor Counter : 34