തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അംഗത്തിൻ്റെ വിവരങ്ങൾ ഓൺലൈനായി പുതുക്കാനും /തിരുത്താനും വേണ്ടി ഒരു പുതിയ സോഫ്‌റ്റ്‌വെയർ പ്രവർത്തനസജ്ജം

Posted On: 01 JUN 2024 6:45PM by PIB Thiruvananthpuram

ന്യൂ ഡൽഹി:  01 ജൂൺ 2024


 ഇടപാടുകാരുടെ എണ്ണത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെ അളവിൻ്റെയും കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ സംഘടനകളിൽ ഒന്നാണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ.നിലവിൽ, ഓരോ മാസവും ഏകദേശം 7.5 കോടി അംഗങ്ങൾ പ്രോവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് പദ്ധതികളിലേക്ക് സജീവമായി സംഭാവന ചെയ്യുന്നു.
 
 ഭവന നിർമ്മാണത്തിനുള്ള അഡ്വാൻസ്, കുട്ടികളുടെ പോസ്റ്റ് മെട്രിക്കുലേറ്റ് വിദ്യാഭ്യാസം, വിവാഹം, രോഗങ്ങളുടെ ചികിത്സ , അന്തിമ പ്രൊവിഡൻ്റ് ഫണ്ട് സെറ്റിൽമെൻ്റുകൾ, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുടെ രൂപത്തിൽ ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 87 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി.
 
ഈ ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ഓൺലൈൻ ആയി ക്ലെയിം ചെയ്യാവുന്നതാണ് . അംഗത്തിൻ്റെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറിൽ (UAN) അദ്ദേഹത്തിന്റെ മറ്റു വിവരങ്ങൾ സാധൂകരിക്കുന്ന, കരുത്തുറ്റ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനിലൂടെ ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. യഥാർത്ഥ അംഗത്തിന് ഇപിഎഫ്ഒ സേവനങ്ങൾ തടസ്സങ്ങളില്ലാതെ ഓൺലൈനിൽ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തെറ്റായ പേയ്‌മെൻ്റുകളോ തട്ടിപ്പുകളോ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനും ഇപിഎഫ്ഒയുടെ രേഖകളിൽ അംഗത്തിൻ്റെ ഡാറ്റയുടെ സ്ഥിരത പരമപ്രധാനമാണ്.
 
ഓരോ ഇ പി എഫ് അംഗത്തിന്റെയും പ്രൊഫൈലിലെ ഡാറ്റയുടെ കൃത്യത, ഇപിഎഫ്ഒ 2023 ഓഗസ്റ്റ് 22-ന് പുറപ്പെടുവിച്ച ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസസ് (എസ്ഒപി) വഴി ഉറപ്പാക്കുന്നു.  ഇത് ഇപ്പോൾ ഇപിഎഫ്ഒ ഒരു ഡിജിറ്റൽ ഓൺലൈൻ രൂപത്തിൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു. അംഗങ്ങളുടെ പേര്, ലിംഗഭേദം, ജനനത്തീയതി, മാതാപിതാക്കളുടെ പേര്, വൈവാഹിക നില, ദേശീയത, ആധാർ തുടങ്ങിയ ഡാറ്റയിൽ മാറ്റം/തിരുത്തൽ വരുത്തുന്നതിനായി ഓൺലൈനായി അപേക്ഷിക്കാൻ കഴിയും. കൂടാതെ ബന്ധപ്പെട്ട നിർദ്ദിഷ്ട രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യാം.
 
അത്തരം അപേക്ഷകൾ അതത് തൊഴിലുടമകൾ മുഖേന രാജ്യത്തുടനീളമുള്ള പ്രൊവിഡന്റ് ഫണ്ട് ഓഫീസുകളിലേക്ക് അയയ്ക്കുന്നു. ഈ പുതിയ സൗകര്യം ഉപയോഗിച്ച് അംഗങ്ങൾ അവരുടെ അപേക്ഷകൾ ഫയൽ ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. അതിൽ ഏകദേശം 40,000 അപേക്ഷകൾ ഇപിഎഫ്ഒയുടെ ഫീൽഡ് ഓഫീസുകൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. . അപേക്ഷകൾ ആദ്യം തൊഴിലുടമകളുടെ മുന്നിൽ എത്തുന്നു.  അവരുടെ പരിശോധനയ്ക്ക് ശേഷം അത് അംഗീകാരത്തിനായി ശുപാർശ ചെയ്യുന്നു. ഇത്തരത്തിൽ 2.75 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
 
 ഇപിഎഫ് അംഗത്തിന്റെ ശരിയായ കെവൈസിയും അതുമായി പൊരുത്തപ്പെടുന്ന പ്രൊഫൈലും ഉള്ളത് സേവനങ്ങൾക്കായി അംഗങ്ങൾക്ക് ഓഫീസുകളിൽ നേരിട്ടുള്ള സന്ദർശനം നടത്തേണ്ടി വരുന്നത് ഒഴിവാക്കുന്നു.  ഇത് അഡ്വാൻസുകളുടെ സ്വയമേവയുള്ള സെറ്റിൽമെൻ്റ്, പിഎഫ് അക്കൗണ്ടിൻ്റെ സ്വയമേവയുള്ള കൈമാറ്റം, ഇ-നോമിനേഷൻ തുടങ്ങിയ തൽക്ഷണ സേവനങ്ങൾ നൽകുന്നതിന് ഇപിഎഫ്ഒയെ സഹായിക്കുന്നു.
 

(Release ID: 2022498) Visitor Counter : 284