ധനകാര്യ മന്ത്രാലയം

തിരഞ്ഞെടുപ്പ് വേളയിൽ പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും തടയാനും പൂനെയിലെ ആദായനികുതി വകുപ്പ് 24x7(മുഴുവൻസമയ) നിരീക്ഷണ കേന്ദ്രം  സ്ഥാപിച്ചു.


ജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാനോ ഫോൺ കോൾ, വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ വഴി വിവരങ്ങൾ നൽകാനോ കഴിയും.

Posted On: 19 MAR 2024 10:16AM by PIB Thiruvananthpuram

2024-ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൻ്റെ പ്രക്രിയ ഇന്ത്യയൊട്ടാകെ ആരംഭിച്ചു. ഇത്  കണക്കിലെടുത്ത് ആദായനികുതി വകുപ്പ്, ഈ തെരഞ്ഞെടുപ്പുകളിൽ പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു കൺട്രോൾ റൂം സ്ഥാപിച്ചു. കൺട്രോൾ റൂം ദിവസവും 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും (24x7) പ്രവർത്തിക്കും.

പൗരന്മാർക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുകയോ  അല്ലെങ്കിൽ പണാധികാര ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ നൽകുകയോ ചെയ്യാം . പാൽഘർ, താനെ, റായ്ഗഡ്, രത്‌നഗിരി, പൂനെ, അഹമ്മദ്‌നഗർ, സോലാപൂർ, സത്താറ, സാംഗ്ലി , സിന്ധുദുർഗ്, കോലാപൂർ. എന്നീ ജില്ലകൾക്കായി 2024 ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ പണത്തിൻ്റെ ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ / പരാതികൾ നൽകുന്നതിന് ഇനിപ്പറയുന്ന നമ്പറുകളോ, ഇമെയിലോ, വിലാസമോ ബന്ധപ്പെടാനായി ഉപയോഗിക്കാം.

ടോൾ ഫ്രീ നമ്പർ : 1800-233-0353

ടോൾ ഫ്രീ നമ്പർ : 1800-233-0354

വാട്ട്‌സ്ആപ്പ് നമ്പർ : 9420244984

ഇമെയിൽ ഐഡി: pune.pdit.inv@incometax.gov.in

കൺട്രോൾ റൂം വിലാസം: റൂം നമ്പർ. 829 എട്ടാം നില, ആയകർ സദൻ, ബോധി ടവർ, സാലിസ്ബറി പാർക്ക്, ഗുൽടെക്ഡി, പൂനെ 411037.

വരാനിരിക്കുന്ന ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിൻ്റെ ദുരുപയോഗം നിരീക്ഷിക്കാനും തടയാനും ഇത് ആദായനികുതി വകുപ്പിനെ സഹായിക്കും.

 

 

--NK--



(Release ID: 2015514) Visitor Counter : 51


Read this release in: English , Marathi , Punjabi