കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ജാര്‍ഖണ്ഡിന്റെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Posted On: 29 FEB 2024 6:02PM by PIB Thiruvananthpuram

കല്‍ക്കരി ഒഴിപ്പിക്കല്‍ ശേഷിയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കാല്‍വയ്പ്പിന്റെ ഭാഗമായി, ജാര്‍ഖണ്ഡ് സംസ്ഥാനത്ത് രണ്ട് സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാര്‍ച്ച് 1 ന് ഉദ്ഘാടനം ചെയ്യും.


പി.എം ഗതിശക്തി മാസ്റ്റര്‍ പ്ലാനുമായി യോജിച്ചുള്ള ഛത്ര, ലത്തേഹാര്‍ ജില്ലകളിലെ ടോറി - ശിവ്പൂര്‍ മൂന്നാം റെയില്‍ പാതയുടെ സമര്‍പ്പണം, കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സി.ഐ.എല്‍) അനുബന്ധ സ്ഥാപനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ (സി.സി.എല്‍) നോര്‍ത്ത് കരണ്‍പുര കല്‍ക്കരിപ്പാടങ്ങളില്‍ നിന്നുള്ള കല്‍ക്കരി ഒഴിപ്പിക്കലിനെ ഗണ്യമായി ശക്തിപ്പെടുത്തും. 44.37 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന 6 ഇടസ്‌റ്റേഷനുകളോടുകൂടിയ ഈ സമര്‍പ്പിത കല്‍ക്കരി ഇടനാഴി, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ ഖനന പദ്ധതികളില്‍ നിന്ന് പ്രതിവര്‍ഷം 100 ദശലക്ഷം ടണ്‍ കല്‍ക്കരി ഒഴിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 894 കോടി രൂപ മൂലധനച്ചെലവുള്ള ഈ പദ്ധതി നിലവിലുള്ള കല്‍ക്കരി ഖനികള്‍ക്ക് മാത്രമല്ല, വരാനിരിക്കുന്ന വാണിജ്യ ബ്ലോക്കുകളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിലവില്‍, ഏകദേശം 45 ദശലക്ഷം ടണ്‍ ആണ് കല്‍ക്കരി ഒഴിപ്പിക്കല്‍ ശേഷി. മൂന്നാമത്തെ റെയില്‍ പാതയും യാര്‍ഡ് പുനര്‍നിര്‍മ്മാണവും കൂടി വരുന്നതോടെ ഈ ശേഷി 100 ദശലക്ഷം ടണ്‍ ആയി ഇരട്ടിയിലധികമാകും.


അതിനുപുറമെ, ജാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയില്‍ കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സി.ഐ.എല്‍) അനുബന്ധ സ്ഥാപനമായ സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ (സി.സി.എല്‍) പിഎം ഗതിശക്തി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നോര്‍ത്ത് ഉറിമാരി കല്‍ക്കരി ഹാന്‍ഡ്‌ലിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും നടക്കും. ഇത് കല്‍ക്കരി മേഖലയിലെ ഒന്നാം മൈല്‍ ബന്ധിപ്പിക്കലില്‍ ഒരു മാതൃകാപരമായ മാറ്റം അടയാളപ്പെടുത്തും. 292 കോടി രൂപ മൂലധനച്ചെലവുള്ള ഈ അത്യാധുനിക സൗകര്യത്തിന് 7.5 എം.ടി.പി.എ (ദശലക്ഷം ടണ്‍) കല്‍ക്കരി വിതരണ ശേഷിയും 20,000 ടണ്‍ കല്‍ക്കരി സംഭരണ ശേഷിയും 4000 ടണ്‍ സൈലോ ബങ്കര്‍ (ഭൂമിക്കടയിലിലെ) ശേഷിയും ഉണ്ട്. പൂര്‍ണ്ണമായും യന്ത്രവത്കൃതവും ക്ലോസ്ഡ്-ലൂപ്പുമായ സംവിധാനം ഉപയോഗിച്ച് റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നത് ഗണ്യമായി കുറച്ചുകൊണ്ട്, കല്‍ക്കരി വിതരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നോര്‍ത്ത് ഉറിമാരി കല്‍ക്കരി കൈകാര്യം ചെയ്യല്‍ പ്ലാന്റ് സജ്ജമാണ്. ഈ തന്ത്രപരമായ നീക്കം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, വേഗത, പരിസ്ഥിതി സംരക്ഷണം, ചെലവ് കുറയ്ക്കല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുകയും, വര്‍ദ്ധിച്ച ചരക്കുകയറ്റലോടെയും ഗതാഗത ശേഷിയോടെയും തടസ്സമില്ലാത്ത കല്‍ക്കരി വിതരണം ഉറപ്പാക്കുകയും ചെയ്യും.


അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കല്‍ക്കരി മേഖലയിലെ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതികള്‍ പ്രകടമാക്കുന്നത്. നൂതനനാശയ സാങ്കേതികവിദ്യയും തന്ത്രപരമായ ആസൂത്രണവും സ്വീകരിക്കുന്നതിലൂടെ, ഈ മുന്‍കൈകള്‍ കല്‍ക്കരി ഗതാഗതത്തെ പരിവര്‍ത്തനം ചെയ്യുകയും, അതിനെ കൂടുതല്‍ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുകയും ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.

 

SK


(Release ID: 2010354) Visitor Counter : 79


Read this release in: English , Urdu , Hindi